"ആഗോളവത്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം നീക്കുന്നു: rw:Ikomatanyabukungu; cosmetic changes
വരി 11:
ചരിത്രപരമായി നോക്കിയാൽ ആഗോളവത്കരണവും അതിന്റെ അവിഭാജ്യഘടകമായ ആഗോളക്രമവും പല ഘട്ടങ്ങളിലൂടെയാണ് വളർന്നു വികസിച്ചതും സ്ഥിരപ്രതിഷ്ടനേടിയതും എന്ന് കാണാം.
 
[[കൊളംബസ്സിന്റെ]] വിഖ്യാത നാവികപര്യടനം മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെ ലോകത്തു നിലനിന്നിരുന്ന പ്രതിഭാസമാണ് [[കോളനിവത്കരണം]]. പാശ്ചാത്യലോകത്തിലെ വ്യാപാര, മൂലധന, സാങ്കേതിക, രാഷ്ട്രീയ ശക്തികൾ ഏഷ്യ, ആഫ്രിക്ക, ലത്തീൻ അമേരിക്ക എന്നീ ഭൂപ്രദേശങ്ങളിൽ വന്ന് കച്ചവടം വഴിയും ആയുധബലം കൊണ്ടും നയപരമായ ഇടപെടലുകൾ വഴിയും ആ പ്രദേശങ്ങളിലെ ജനസമൂഹങ്ങളുടെമേൽ അധികാരം സ്ഥാപിച്ച് കടുത്ത ചൂഷണം അഴിച്ചുവിട്ടു. ഈ കാലഘട്ടത്തിന്റെ തുടക്കത്തിൽ അടിമക്കച്ചവടം എന്ന സമ്പ്രദായം കോളനിവത്കരണത്തിന്റെ മുഖമുദ്രയായിരുന്നു.
 
കോളനിവാഴ്ചയുടെ ചൂഷണം അസഹനീയമായപ്പോൾ, അതിനെതിരായി ജനമുന്നേറ്റങ്ങൾ ഉണ്ടായി. കോളനിവാഴ്ചയിൽനിന്നും ഇന്ത്യ മോചിതമായതോടെ അതിന്റെ സ്വാധീനത്തിൽ ഏഷ്യയിലെ മറ്റുള്ള രാജ്യങ്ങളിലും, ആഫ്രിക്കൻ, ലത്തീൻ അമേരിക്കൻ ഭൂഖണ്ഡങ്ങളിലും ദേശീയത്വത്തിന്റെ അലകൾ ആഞ്ഞടിച്ചു. രാഷ്ട്രീയസ്വാതന്ത്ര്യത്തിനൊപ്പം, സാമ്പത്തിക സ്വാതന്ത്യ്രവും ലക്ഷ്യമിട്ടുകൊണ്ടുള്ള മുന്നേറ്റങ്ങൾ ഉണ്ടായി. കോളനിവത്കരണത്തിന്റെ അന്ത്യം തെളിഞ്ഞുവന്നു.
 
എന്നാൽ കോളനിവത്കരണത്തിനു സമാന്തരമായി വളർന്നുവന്ന മുതലാളിത്തവ്യവസ്ഥിതിക്കും സാമ്രാജ്യത്വത്തിനും അതിവേഗം അവയ്ക്ക് എതിരെ ഉയർന്നുവന്ന എതിർപ്പുകളെ നേരിടാൻ വേണ്ട പുത്തൻ തന്ത്രങ്ങൾക്കു രൂപം നൽകേണ്ടിവന്നു. മുതലാളിത്ത വ്യവസ്ഥിതി ഒരദ്ഭുതജീവിയുടെ സ്വഭാവവൈശിഷ്ട്യങ്ങൾ ഉൾക്കൊള്ളുന്നു എന്നതാണ് അനുഭവം. സമയാസമയങ്ങളിലുംസമയാസമയങ്ങളിനൽകേണ്ടിവന്നുലും തരാതരങ്ങളിലും അനുകൂലമായ സാഹചര്യം സൃഷ്ടിച്ചു മുന്നേറാനുള്ള അഭൂതപൂർവമായ കഴിവ് അതിനുണ്ട്. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി മുതലാളിത്തം ഇന്ന് ആഗോളമുതലാളിത്തമായി പരിണമിച്ചിരിക്കുന്നു. ഈ പരിണാമത്തെ പലരും ലോകവ്യാപാരസംഘടനയും ചേർന്ന സമൂഹം സാധാരണ ജനങ്ങൾക്കും പാവപ്പെട്ടവർക്കും അനുകൂലമായ ആഗോളവത്കരണമെന്നാണ് വിവക്ഷിക്കുന്നത്. അവർ ആഗോളവത്കരണം സമൃദ്ധിയുടെയും പുരോഗതിയുടേയും സ്വപ്നലോകത്തേക്കുള്ള മാർഗമായി ലോകമെമ്പാടും വ്യാപനം ചെയ്യപ്പെടുന്നുണ്ട്.
 
[[മുതലാളിത്തവ്യവസ്ഥിതിയും]] കോളനിവത്കരണവും സാമ്രാജ്യത്വവും ആഗോളവത്കരണവും തമ്മിലുള്ള ചരിത്രപരമായ ബന്ധം ആർക്കും നിഷേധിക്കാനാവില്ല. മുതലാളിത്തവ്യവസ്ഥിതിയുടെ വളർച്ചയ്ക്കൊപ്പം കോളനിവത്കരണം ഉണ്ടായപ്പോൾ സാമ്രാജ്യത്വത്തിന്റെ വളർച്ച മുതലാളിത്തരാജ്യങ്ങളുടെ ആഗോളവളർച്ചയ്ക്ക് അനിവാര്യമായി. കോളനിവത്കരണം രാജ്യങ്ങളെ പിടിച്ചടക്കലും, രാഷ്ട്രീയമേൽക്കോയ്മ നേടലും ഒക്കെ ആയിരുന്നെങ്കിൽ, സാമ്രാജ്യത്വത്തിന്റെ ഘട്ടത്തിൽ ഇത്തരം രീതികൾക്കു മാറ്റം വന്നു. സാമ്രാജ്യത്വശക്തികൾ തങ്ങളുടെ മേൽക്കോയ്മ രാഷ്ട്രങ്ങളുടെമേൽ സ്ഥാപിച്ചത്‌, നേരിട്ടോ അല്ലാതയോ ഉള്ള സാമ്പത്തിക, രാഷ്ട്രീയ നയങ്ങൾവഴി ആയിരുന്നു.
 
ആഗോളമുതലാളിത്തത്തിന്റെ ഒരു ചരിത്രഘട്ടമാണ് നവഉദാരവത്കരണം (New liberalism). രാഷ്ട്രവ്യവഹാരത്തിന്റെയും കമ്പോളത്തിന്റെയും പ്രവർത്തനമേഖലയെ സംബന്ധിച്ച് ഒന്നിനുപകരം മറ്റൊന്ന് എന്ന നിലയ്ക്കും, പരസ്പരപൂരകമെന്നനിലയ്ക്കും ചൂടു പകർന്ന സൈദ്ധാന്തികവാദപ്രതിവാദങ്ങൾ നടന്നിട്ടുണ്ട്. ഇത്തരം ശ്രദ്ധേയമായ ചർച്ചകളെത്തുടർന്ന് ഉദയം ചെയ്തിട്ടുള്ള സിദ്ധാന്തമാണ് നവ ഉദാരവത്കരണം. സാമൂഹികവും രാഷ്ട്രീയവുമായ കാര്യങ്ങൾ നിർണയിക്കുന്നതിൽ കമ്പോളവത്കരണതലങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം നൽകുക, സമ്പദ്വ്യവസ്ഥയിൽ സർക്കാരിന് (സ്റ്റേറ്റിന്) ഉള്ള പങ്കു ലഘൂകരിക്കുക, സംഘടിത വ്യവസായങ്ങൾക്ക്, പ്രത്യേകിച്ച് കോർപ്പറേറ്റുകൾക്ക്‌, പൂർണമായ പ്രവർത്തനസ്വാതന്ത്യ്രം അനുവദിക്കുക, തൊഴിലാളിസംഘടനകളെ മൂലധനതാത്പര്യസംരക്ഷണം ലക്ഷ്യമിട്ട് നിയന്ത്രണവിധേയമാക്കുക, പൗരന്മാർക്കുള്ള സാമൂഹികസുരക്ഷാസംവിധാനങ്ങൾ വെട്ടിച്ചുരുക്കുക മുതലായവയാണ് നവ ഉദാരവത്കരണത്തിന്റെ പ്രഖ്യാപിത രീതികൾ.
 
നവ ഉദാരവത്കരണത്തിനു സൈദ്ധാന്തികവും ശാസ്ത്രീയവുമായ തലങ്ങൾ നൽകാൻ പ്രശസ്ത ബൗദ്ധികസ്ഥാപനങ്ങളും പണ്ഡിതന്മാരും പ്രവർത്തിക്കുന്നുണ്ട്. ഷിക്കാഗോ സർവകലാശാലയിലെ ഫ്രെഡറിക്ക് ഫൊൻ ഹായക്ക് (Frederich Von Hayek), മിൾട്ടൺ ഫ്രീഡ്മാൻ (Milton Frieman) എന്നിവർ അക്കൂട്ടത്തിൽ പ്രമുഖരാണ്. [[ഉദാരവത്കരണം]] (Liberlisation), [[സ്വകാര്യവത്കരണം]] (Privatisation), ആഗോളവത്കരണം (Globalisation) എന്നിവ ചേർന്ന നയങ്ങൾ LPG നയങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നു. ഇവ മൂന്നും പരസ്പരം ബന്ധിതമാണ്. ഇവ മൂന്നിനെയും ലോകമെമ്പാടും വ്യാപരിപ്പിക്കുന്നതിനുവേണ്ടി പഠനഗവേഷണകേന്ദ്രങ്ങളും ഇൻസ്റ്റിറ്റ്യൂട്ടുകളും പ്രസിദ്ധീകരണശാലകളും വിദഗ്ധന്മാരുമൊക്കെയടങ്ങുന്ന വിപുലമായ ഒരു ശൃംഖലതന്നെ നിലവിൽ വന്നിട്ടുണ്ട്.
 
ആഗോളവത്കരണത്തിനു ശക്തിപകരുന്ന നവ ഉദാരവത്കരണസിദ്ധാന്തങ്ങൾ മനുഷ്യവർഗത്തിന്റെ സ്വതവേയുള്ളതും സാധാരണവുമായ പരിണാമങ്ങളെയാണ് വിളംബരം ചെയ്യുന്നത്. ബ്രിട്ടനിലെ പ്രധാനമന്ത്രിയായിരുന്ന മാർഗരറ്റ് താച്ചർ, അമേരിക്കൻ പ്രസിഡന്റായിരുന്ന റൊണാൾഡ് റീഗൻ എന്നിവർ ഭരണരംഗത്ത് നവ ഉദാരവത്കരണനയങ്ങൾ അതിശക്തമായി നടപ്പാക്കിയവരാണ്. താച്ചറുടെ കാഴ്ചപ്പാട് ഏറെ വിവാദം സൃഷ്ടിച്ച ഒന്നാണ്. മത്സരം മുട്ടനാടുകളെ ആടുകളിൽനിന്നും, ആണത്തമുള്ളവനെ കുട്ടികളിൽനിന്നും, കഴിവുള്ളവനെ കഴിവില്ലാത്തവരിൽനിന്നും വേർപെടുത്തുന്ന പ്രക്രിയയാണ്. മത്സരം ഒരു നേട്ടമാണ്. അതിന്റെ പ്രതിഫലം ഒട്ടുംതന്നെ മോശമാകുകയില്ല. കമ്പോളം ചടുലവും ബുദ്ധിയാർന്നതും ആയതിനാൽ സ്വീകാര്യവുമാണ്. ഈശ്വരൻ തന്റെ അദൃശ്യകരങ്ങളിലൂടെ എങ്ങനെയാണോ തിന്മയെ ഇല്ലായ്മ ചെയ്തു നന്മയെ വളർത്തുന്നത് അതുപോലെ കമ്പോളത്തിന്റെ അദൃശ്യകരങ്ങൾ നല്ലതിനെ ചീത്തയിൽ നിന്ന് പുറത്തുകൊണ്ടുവരും. മത്സരത്തിൽ പിന്തള്ളപ്പെട്ടവരെക്കുറിച്ച് സങ്കടപ്പെടേണ്ട യാതൊന്നുമില്ലെന്നും അത് അനിവാര്യമായ ഒരു സംഗതിയാണെന്നും അവർ നോക്കിക്കണ്ടു. മനുഷ്യർ എല്ലാവരും ഒരേപോലെ ഉള്ളവരല്ലെന്നും, പ്രകൃത്യാതന്നെ വിഭിന്നരാണെന്നും പറഞ്ഞ അവർ ഇത്തരത്തിലുള്ള വ്യത്യസ്തതകൾ സമൂഹത്തിന് അനുഗുണമാകുമെന്ന് വാദിച്ചു. കുലീനപശ്ചാത്തലമുള്ളവരുടെയും പണ്ഡിതന്മാരുടെയും ശക്തന്മാരുടെയും സംഭാവനകൾ സമൂഹത്തിലെ എല്ലാവർക്കും ലഭ്യമാകുംവിധം രൂപപ്പെടുത്താൻ കമ്പോളവ്യവസ്ഥയ്ക്കു കഴിയുമെന്ന് അവർ കരുതി. കഴിവില്ലാത്തവരോടും വിദ്യാഭ്യാസം ഇല്ലാത്തവരോടും സമൂഹത്തിനു കടപ്പാടൊന്നും ഇല്ല എന്നും ഇത്തരം ഒരു സ്ഥിതിവിശേഷത്തിന് അവർ തന്നെയാണ് ഉത്തരവാദികളെന്നും ഉള്ള നിലപാടായിരുന്നു മാർഗരറ്റ് താച്ചർ സ്വീകരിച്ചത്.
വരി 27:
ബ്രിട്ടനിലെ ഭരണരംഗത്ത് താച്ചർ നടപ്പാക്കിയ പരിഷ്കാരങ്ങൾ നിരവധിയാണ്. പൊതുമേഖലയ്ക്ക് അടിസ്ഥാനപരമായി കിടമത്സരത്തിന്റെ അടിത്തറയിൽനിന്നുകൊണ്ട് പ്രവർത്തിക്കാനാവില്ലെന്നും അതിന് ലാഭമോ, കമ്പോളത്തിന്റെ പ്രധാനപങ്കോ നേടാൻ പ്രാപ്തിയില്ലെന്നും വിശ്വസിച്ച അവർ പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി അടച്ചുപൂട്ടി. പലതും ഓഹരി ആസ്തിവില്പന വഴി സ്വകാര്യമേഖലയ്ക്ക് കൈമാറി. പൊതുമേഖലയിലും ഭരണകൂടത്തിലും ജീവനക്കാരെ വെട്ടിക്കുറച്ചു. മൂലധനതാത്പര്യങ്ങൾക്ക് ഭീഷണിയായ തൊഴിലാളി സംഘടനകളെ ഇല്ലായ്മ ചെയ്യണമെന്ന വാശി മാർഗരറ്റ് താച്ചർക്കുണ്ടായിരുന്നു.
 
അമേരിക്കയിൽ [[റൊണാൾഡ് റീഗനും]] അദ്ദേഹത്തിന്റെ നയങ്ങളുടെ ബൗദ്ധികസ്രോതസ്സായിരുന്ന ഹെറിറ്റേജ് ഫൗണ്ടേഷന്റെ സഹായത്തോടെ നവ ഉദാരവത്കരണം പുതുഭാഷ്യത്തിലൂടെയാണ് നടപ്പാക്കിയത്. സ്വകാര്യവത്കരണം ജയിലുകളുടെ നടത്തിപ്പിലും നീതിന്യായസ്ഥാപനങ്ങളിലും കോടതികളിലും ഫയർസർവീസിലും ഒക്കെ നടപ്പാക്കി. ഇത്തരം സേവനങ്ങൾ സ്വകാര്യവ്യക്തികളോ സ്ഥാപനങ്ങളോ കമ്പനികളോ ചെയ്താൽ ചിലവ് കുറയുമെന്നും അതുകൊണ്ട് സ്റ്റേറ്റിനെയും പൊതുമേഖലയെയും ഇത്തരം രംഗങ്ങളിൽനിന്നും ഒഴിവാക്കാമെന്നും റീഗൻ വാദിച്ചു. സേവനങ്ങൾ നൽകാൻ തയ്യാറുള്ളവരിൽനിന്നും ഏറ്റവും താഴ്ന്ന നിരക്കിൽ ലേലം ഉറപ്പിക്കുന്നവർക്ക് കരാർ നൽകാൻ അദ്ദേഹം തയ്യാറായി. ഇന്നും ആഗോളക്രമത്തിൽ ഇത്തരം ആശയങ്ങൾ അനുസ്യൂതം വ്യാപനം ചെയ്യപ്പെടുന്നുണ്ട്. മറുവശത്ത് ഈ ആശയങ്ങൾ ജനജീവിതത്തിൽ ഉണ്ടാക്കിയിട്ടുള്ള ദോഷഫലങ്ങൾ നിരവധിയാണെന്നും പഠനങ്ങൾ കാണിക്കുന്നു.
 
ചരിത്രപരമായി നോക്കിയാൽ ഘടനാപരമായ പരിഷ്കാരങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന ഉദാരവത്കരണ, സ്വകാര്യവത്കരണ, ആഗോളവത്കരണനയങ്ങൾ ഈ കാലഘട്ടത്തിലെ ഉദാരവത്കരണതലങ്ങളെ വ്യഞ്ജിപ്പിക്കുന്നവയാണ്. നവഉദാരവത്കരണം ഇന്ന് ഒരു വിശ്വമതത്തിന്റെ ഭാവങ്ങളും തലങ്ങളും ആർജിച്ചിരിക്കുന്നു. അതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാവുന്നതല്ല എന്നാണ് അതിന്റെ വക്താക്കൾ അവകാശപ്പെടുന്നത്.
വരി 35:
വിജയികൾ എപ്പോഴും വിജയികളാകുകയും പരാജിതരെ പാടെ മറക്കുകയും ചെയ്യുക എന്നുള്ളതാണ് നവ ഉദാരവത്കരണവാദികളുടെ നീതിശാസ്ത്രം എന്ന് വിലയിരുത്തപ്പെടുന്നു . കോളനിവത്കരണത്തിൽനിന്നും രാഷ്ട്രീയസ്വാതന്ത്ര്യം നേടിയിട്ടും സാമ്പത്തികമായി ആശ്രിതസമൂഹമായി കഴിയാൻ നിർബന്ധിതമായ അനേകം രാജ്യങ്ങൾ ഇന്നും ഏഷ്യയിലും ആഫ്രിക്കയിലും ലത്തീൻ അമേരിക്കയിലുമുണ്ട്. ഇത്തരത്തിലുള്ള സാമ്പത്തിക ആശ്രിതത്വത്തെ അരക്കിട്ട് ഉറപ്പിക്കാനാണ് ഇന്ന് സമ്പന്ന രാജ്യങ്ങളുടെ വക്താക്കളും അവർ നിയന്ത്രിക്കുന്ന അന്താരാഷ്ട്രസ്ഥാപനങ്ങളും ആഗോളവത്കരണം, വിപണിസമ്പ്രദായം, ഉദാരവത്കരണം, സ്വകാര്യവത്കരണം, ഭരണനവീകരണം, ഈ-ഭരണം, സിവിൽ സമൂഹങ്ങൾക്ക് മുന്തിയ പങ്ക്, സ്റ്റേറ്റിന്റെ പാർശ്വവത്കരണം, സ്വതന്ത്രവ്യാപാരം, മൂലധനത്തിന്റെ സ്വതന്ത്രചലനം, എല്ലാം തുറന്നിടൽ, അതിരുകളില്ലാത്ത ആഗോളക്രമം എന്നീ ആശയങ്ങൾ ലോകമൊട്ടുക്കു വ്യാപനം ചെയ്തുവരുന്നത് എന്നാണു വിമർശകർ അഭിപ്രായപ്പെടുന്നത്.
‌‌
ആശ്രിതസമൂഹങ്ങളുടെ പരിണാമത്തെക്കുറിച്ച് വിപ്ലവചിന്തകന്മാരായ സമീർ അമീൻ, ഗുന്തർ ഫ്രാങ്ക്, ഇമ്മാനുവൽ എന്നിവർ സമർഥമായി പ്രതിപാദിച്ചിട്ടുണ്ട്. മുതലാളിത്തവും, കോളനിവത്കരണവും, സാമ്രാജ്യത്വവും അവയുടെ വിവിധ വളർച്ചാഘട്ടങ്ങളിൽ ഉളവാക്കിയിട്ടുള്ള സാമ്പത്തികത്തകർച്ചകളും അസന്തുലിതാവസ്ഥയും അവികസിതാവസ്ഥയും ഒക്കെ ഈ ചിന്തകന്മാർ വളരെ വ്യക്തമായി വരച്ചുകാട്ടിയിട്ടുണ്ട്. റോൽ പ്രെബിഷ്, ഗുണ്ടർ മിർഡാൽ എന്നിവർ യഥാക്രമം ലത്തീൻ അമേരിക്കയിലും ഏഷ്യയിലും നിലവിൽവന്ന ആശ്രിതത്വത്തിന്റെ ഘടനയും സ്വഭാവവും വിശദീകരിച്ചിട്ടുണ്ട്. മിർഡാൽ രചിച്ച ഏഷ്യൻ ഡ്രാമ എന്ന ഗ്രന്ഥത്തിന്റെ പൂർണരൂപം 'രാജ്യങ്ങളുടെ ദാരിദ്യ്രത്തിന്റെ സ്വഭാവം, ഹേതുക്കൾ എന്നിവയെക്കുറിച്ചുള്ള അന്വേഷണം' എന്നാണ്. ആഡം സ്മിത്ത് രചിച്ച 'രാജ്യങ്ങളുടെ സമ്പത്തിന്റെ സ്വഭാവം, ഹേതുക്കൾ എന്നിവയെക്കുറിച്ചുള്ള അന്വേഷണം' എന്ന ഗ്രന്ഥവുമായി താരതമ്യപ്പെടുത്തേണ്ട ഒന്നാണ് മിർഡാളിന്റെ ഗ്രന്ഥം. വളരെക്കാലത്തിനുശേഷം ജനശ്രദ്ധ സമ്പത്തിൽനിന്നും ദാരിദ്യ്രം എന്ന പ്രതിഭാസത്തിലേക്കു തിരിച്ചുവിടാൻ മിർഡാളിനു കഴിഞ്ഞു. ആഗോളക്രമത്തിൽ സമ്പന്ന-ദരിദ്രരാജ്യങ്ങൾ, ഉത്തര-ദക്ഷിണരാജ്യങ്ങൾ, മൂന്നാംലോകം എന്നീ തരംതിരിവുകൾ പരക്കെ അംഗീകരിക്കപ്പെട്ടത് ഇതിന്റെ ഫലമായിട്ടാണ്. സമ്പന്നരാജ്യങ്ങളുടെ ഒന്നാംലോകവും, സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ രണ്ടാംലോകവും, വികസ്വരരാജ്യങ്ങളുടെ മൂന്നാംലോകവും എന്ന തരംതിരിവും അംഗീകരിക്കപ്പെട്ടിരുന്നു. എന്നാൽ[[ സോവിയറ്റ് യൂണിയന്റെ]] പതനത്തോടെ, സോഷ്യലിസ്റ്റ് വ്യവസ്ഥിതിയുടെ അന്ത്യം കുറിച്ചു എന്ന് കരുതിയ ചില പാശ്ചാത്യചിന്തകർ രണ്ടാം ലോകം നാമാവശേഷമായി എന്നു വാദിക്കുന്നുണ്ട്. ഒന്നാംലോകം മുറുകെപ്പിടിക്കുന്ന സാമ്പത്തികക്രമമാണ് ലോകമൊട്ടുക്കു വ്യാപിക്കേണ്ടത് എന്നവർ വാദിക്കുന്നു. അതിനുവേണ്ടിയാണ് ആഗോളവത്കരണം എന്ന ആശയത്തെ അവർ ശക്തമായി പ്രചരിപ്പിക്കുന്നത്.
 
ആഗോളവത്കരണം എന്ന പ്രതിഭാസത്തെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്നതിനു മുൻപ് ദക്ഷിണ കമ്മീഷന്റെ (South Commission) വീക്ഷണങ്ങൾ അറിയുന്നത് ഉപകാരപ്രദമായിരിക്കും. [[ഡോക്ടർ മൻമോഹൻ സിങ്ങാണ്]] ദക്ഷിണ കമ്മീഷന്റെ 'ചലഞ്ച് ടു ദി സൗത്ത്' എന്ന വിഖ്യാതറിപ്പോർട്ട് തയ്യാറാക്കിയത്. വ്യക്തിഗതരാജ്യങ്ങൾ തങ്ങളുടെ തനതായ സാമ്പത്തിക സാമൂഹിക വളർച്ചയ്ക്കു പര്യാപ്തമായ ദേശീയ വികസനനയങ്ങൾക്കു രൂപംനൽകാൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. മൂന്നാംലോകരാജ്യങ്ങളിലും മുതലാളിത്തവികസനത്തിനു ബദലായ നയങ്ങൾ പലപ്പോഴും മുതലാളിത്തത്തെയും കോളനിവത്കരണത്തെയും സാമ്രാജ്യത്വത്തെയും എതിർത്തുകൊണ്ടു രൂപപ്പെടുത്തുവാനായി കൂട്ടായി ശ്രമിച്ചിട്ടുണ്ട്. ഇന്ത്യ തന്നെ സോഷ്യലിസ്റ്റ് പാതയിലുള്ള വികസനം ലക്ഷ്യമിട്ടു മിശ്രസമ്പദ്വ്യവസ്ഥ എന്ന ആശയം സ്വീകരിച്ച് സ്റ്റേറ്റിന്റെ നിയന്ത്രണത്തിലുള്ള സാമ്പത്തിക ആസൂത്രണം നടപ്പാക്കി. ചിലയവസരങ്ങളിൽ വികസനം വഴിമുട്ടിയപ്പോൾ വിദേശധനസഹായത്തിനുവേണ്ടി കൈനീട്ടിയ ഇന്ത്യയോട് അന്താരാഷ്ട്രധനകാര്യസ്ഥാപനങ്ങളും, സമ്പന്നരാജ്യങ്ങളും വികസനനയങ്ങൾ പൊളിച്ചെഴുതാൻ ആവശ്യപ്പെട്ടു. 1980-കളുടെ മധ്യം മുതൽ ഇതിനുവേണ്ടിയുള്ള സമ്മർദങ്ങൾ ഇന്ത്യയുടെമേൽ ശക്തമായി. അതിന്റെ ഫലമായി ഇന്ത്യ ഉദാരവത്കരണനയങ്ങളും പിന്നീട് 1991-നുശേഷം ആഗോളവത്കരണനയങ്ങളും നടപ്പാക്കാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചു.
 
ദക്ഷിണരാജ്യങ്ങൾ എന്നു വിവക്ഷിക്കുന്നത് [[[[ഏഷ്യ]], [[ആഫ്രിക്ക]], [[ലത്തീൻ അമേരിക്ക]] എന്നീ ഭൂഖണ്ഡങ്ങളിലെ ദരിദ്രവികസ്വരരാജ്യങ്ങളെയാണ്. അവരുടെ കൂട്ടായ ശ്രമങ്ങളുടെ പ്രതിഫലനമായി ഗ്രൂപ്പ് ഒഫ് 77 അഥവാ [[ജി-77]], [[ഗാട്ട് (GATT)]], അൺക്ടാട് (UNCTAD) എന്നിവ മുതലാളിത്ത വികസനത്തെയും കോളനിവത്കരണം, നവകോളനിവത്കരണം, സാമ്രാജ്യത്വം എന്നിവയെയും ചെറുത്തുനിൽക്കാൻ ശ്രമങ്ങൾ നടത്തി. ഇത്തരം ചെറുത്തുനിൽപ്പിന്റെ അടിസ്ഥാനം, അനിവാര്യത എന്നിവയാണ് മുൻപ് മൻമോഹൻ സിങ്ങ് എഴുതിയ റിപ്പോർട്ടിലുള്ളത്.
[[ഉപയോക്താവ്:Harivarma|Harivarma]] 17:25, 15 നവംബർ 2011 (UTC)
 
== ആഗോളവത്കരണം എന്ന പ്രതിഭാസം ==
"https://ml.wikipedia.org/wiki/ആഗോളവത്കരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്