"ശൂർപ്പണഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
[[രാമായണം|രാമായണകഥയിലെ]] രാക്ഷസരാജാവായ [[രാവണൻ|രാവണന്റെ]] സഹോദരിയാണ് '''ശൂർപ്പണഖ'''. ശൂർപ്പം (മുറം) പോലുള്ള നഖമുള്ളവൾ ആയതിനാൽ ശൂർപ്പണഖ എന്ന പേർ വന്നു.<ref>സമ്പൂർണ്ണ രാമായണം -- ഡോ.പി.എസ്.നായർ -- ISBN 81-85973-30-X -- വിദ്യാരംഭം പബ്ലിഷേഴ്സ്, ആലപ്പുഴ</ref>. [[വിശ്രവസ്സ്|വിശ്രവസ്സിനു]] [[കൈകസി|കൈകസിയിൽ]] ജനിച്ച നാലു മക്കളിൽ മൂന്നാമത്തെ സന്താനമാണ് ശൂർപ്പണഖ. [[കൈകേയി|കൈകേയിയെപ്പൊലെ]] ഒരു വില്ലൻ കഥാപാത്രമായിട്ടാണ് [[വാൽമീകി]] [[രാമായണം|രാമായണത്തിൽ]] ശൂർപ്പണഖ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. സീതാപഹരണം നടത്താൻ [[രാവണൻ|രാവണനെ]] പ്രേരിപ്പിക്കുകയും അതുമൂലം ലങ്കായുദ്ധത്തിനും രാവണനിഗ്രഹത്തിനും ശ്രീരാമ ദൗത്യപൂർത്തീകരണത്തിനും ഹേതുവായവളായും ശൂർപ്പണഖ വീക്ഷിക്കപ്പെടുന്നു.
 
== വാൽമീകി രാമായണത്തിൽ <ref name="Valmiki Ramayan">{{Cite web|publisher=Desiraju Hanumanta Rao & K. M. K. Murthy|url=http://www.valmikiramayan.net/aranya/sarga18/aranya_18_prose.htm|title=Valmiki Ramayan, Aaranya Kanda, 18th Sarga|accessdate=2011-03-22}}</ref> ==
രാമന്റെ വനവാസകാലം തുടങ്ങുമ്പോൾ തന്നെ ശൂർപ്പണഖ പ്രത്യക്ഷപ്പെടുന്നു <ref>The Ramayana Valmiki Abridged and translated by Arshia Sattar.Penguin books 2000</ref><ref name="Valmiki Ramayan">{{Cite web|publisher=Desiraju Hanumanta Rao & K. M. K. Murthy|url=http://www.valmikiramayan.net/aranya/sarga18/aranya_18_prose.htm|title=Valmiki Ramayan, Aaranya Kanda, 18th Sarga|accessdate=2011-03-22}}</ref>. കാട്ടിൽ വച്ച് രാമലക്ഷ്മണന്മാരെ സീതയോടൊപ്പം കാണാനിടയായ ശൂർപ്പണഖ രാമനിൽ അനുരക്തയാവുന്നു. രാമനോട് വിവാഹാഭ്യർത്ഥന നടത്തിയെങ്കിലും, ഏകപത്നീവ്രതനായ രാമൻ തന്റെ നിസ്സഹായാവസ്ഥ വിശദിക്കരിച്ച് വിവാഹാഭ്യർത്ഥന നിരസിക്കുന്നു. തുടർന്ന് സീതയെ ഉപേക്ഷിച്ചു തന്നെ വേൾക്കാൻ അവൾ രാമനോടഭ്യർത്ഥിക്കുന്നുവെങ്കിലും, രാമനാകട്ടെ അവളോട് ലക്ഷ്മണനെ സമീപിക്കാൻ പറഞ്ഞ് ഒഴിഞ്ഞുമാറുന്നു. (ലക്ഷ്മണപത്നിയായ [[ഊർമ്മിള]] വനവാസക്കാലത്ത് ലക്ഷ്മണനു കൂട്ടിനില്ലായിരുന്നു). പക്ഷെ തന്റെ നിയോഗം ഇപ്പോൾ ജ്യേഷ്ഠസേവ മാത്രമാണന്നു ലക്ഷ്മണനും മറുപടി പറഞ്ഞ്, ശൂർപ്പണഖയുടെ അഭ്യർത്ഥന നിരസിക്കുന്നു. ജ്യേഷ്ഠാനുജന്മാർ തന്നെ പരിഹസിക്കുകയാണെന്നു മനസ്സിലാക്കാതെ ശൂർപ്പണഖ രാമനെയും ലക്ഷ്മണനേയും വീണ്ടും പലതവണ സമീപിക്കുന്നു. അപ്പോഴും വിവാഹാഭ്യർത്ഥന നിരസിക്കപ്പെട്ടതിൽ കുപിതയായി തന്റെ അഭീഷ്ടത്തിനു ഭംഗമായി നിൽക്കുന്ന [[സീത|സീതയെ]] ആക്രമിക്കാനായി പാഞ്ഞടുത്തപ്പോൾ രാമന്റെ നിർദ്ദേശപ്രകാരം ലക്ഷ്മണൻ അവൾക്ക് അംഗച്ഛേദം വരുത്തുന്നു. അപമാനിതയായ ശൂർപ്പണഖ പ്രതികാരബുദ്ധിയോടെ ആദ്യം തന്റെ കനിഷ്ഠസഹോദരനായ [[ഖരൻ|ഖരന്റെ]] സഹായം അഭ്യർത്ഥിക്കുന്നു. തുടർന്നുണ്ടാകുന്ന വൻ യുദ്ധത്തിൽ ഖരനും സൈന്യവും നിഗ്രഹിക്കപ്പെടുന്നു. ഇതു കണ്ട ശൂർപ്പണഖ തന്റെ ജ്യേഷ്ഠസഹോദരനും രാക്ഷസരാജാവുമായ [[രാവണൻ|രാവണനെ]] അഭയം പ്രാപിക്കുന്നു. സുന്ദരിയായ സീതയെ അപഹരിക്കാനും, രാമനെ വധിക്കാനും രാവണനെ പ്രേരിപ്പിക്കുന്നു.
 
==ശൂർപ്പണഖാ വിവരണങ്ങൾ==
"https://ml.wikipedia.org/wiki/ശൂർപ്പണഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്