"ശൂർപ്പണഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അദ്ധ്യാത്മ രാമായണം
വരി 10:
അവതരിപ്പിക്കുന്ന വാൽമീകി ശൂർപ്പണഖയെ വിരൂപിയും കുടവയറത്തിയുമായി അവതരിപ്പിക്കുന്നു. രാമന്റെ സുന്ദരനയനങ്ങളും ഇടതൂർന്ന മുടിയും ഇമ്പമുള്ള ശബ്ദവുമെല്ലാം ശൂർപ്പണഖയുടെ കോങ്കണും , ചെമ്പിച്ചുണങ്ങിയ മുടിയും അരോചക ഭാഷണവുമായി വാൽമീകി വിരുദ്ധ താരത്തമ്യം നടത്തുന്നു.രാമൻ സത്ചരിതനും ധർമ്മിഷ്ടനും ആകുന്നു അവളാകട്ടെ ദുഷ്ടയും വഞ്ചകിയും അപരിഷ്കൃതയും . ധർമ്മാധർമ്മ വിവേചനം വരച്ചുകാട്ടാനുപകരിക്കുന്ന മനോഹര വർണ്ണനമാണ് രാമശൂർപ്പണഖാ താരതമ്യം .
==ശൂർപ്പണഖ ഇതര രാമായണങ്ങളിൽ==
=== അദ്ധ്യാത്മ രാമായണം === <ref name="Adhyathma R<br />
amayanam">{{Cite web|publisher=Sreyas|url=http://ebooks.sreyas.in/adhyathma-ramayanam-malayalam.pdf|title=Adhyathma Ramayanam by Thunchathu Ezhuthachhan|accessdate=2011-03-22}}</ref> ===
 
മലയാളികൾ പ്രധാനമായി ഉപയോഗിക്കുന്ന അദ്ധ്യാത്മ രാമയണത്തിൽ ശൂർപ്പണഖയെ ഒരു മായാവിനിയായ നിശാചരിയായാണ് ചിത്രീകരിക്കുന്നത്. കാമരൂപിണിയായ അവൾ, തറയിൽ പതിഞ്ഞുകിടക്കുന്ന ശ്രീരാമന്റെ കാൽപ്പാടുകൾ കണ്ട് കൌതുകം പൂണ്ട് രാമാശ്രമത്തിനകത്തു കയറുന്നു. അവിടെ സുന്ദരനായ രാമനെ കണ്ട് വിമോഹിതയാകുകയും, വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്യുന്നു. രാമൻ, തനിക്ക് ഭാര്യയായി സീത കൂടെത്തന്നെ ഉണ്ടെന്നും, തന്റെ സഹോദരൻ ലക്ഷ്മണനെ സമീപിക്കാനും പറയുന്നു. ലക്ഷ്മണനാകട്ടെ, താൻ രാമന്റെ ദാസൻ മാത്രമാണെന്നും, നീ ദാസിയാകാ‍ൻ തക്കവളല്ല എന്നും, രാമനോടു തന്നെ വിവാഹാഭ്യർത്ഥന നടത്തുകയാണ് വേണ്ടതെന്നും പറയുന്നു. ഇങ്ങനെ ഒന്നുരണ്ടുപ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞുവിട്ടപ്പോൾ കുപിതയായ ശൂർപ്പണഖ, തന്റെ മനോഹരമായ മായാരൂപം ഉപേക്ഷിച്ച് മലപോലെയുള്ള രാക്ഷരൂപൊ സ്വീകരിച്ച് സീതയുടെ നേരെ അടുക്കുന്നു. അപ്പോൾ ലക്ഷ്മണൻ വാൾ ഊരി അവളുടെ ചെവിയും മൂക്കും മുലയും ഛേദിക്കുന്നു.
 
"https://ml.wikipedia.org/wiki/ശൂർപ്പണഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്