"തായ്‌വേര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'സസ്യങ്ങളുടെ മുഖ്യമായ വേര് അധവാ നാരായവേര്‌ എന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
prettyurl
വരി 1:
{{prettyurl|Taproot}}
സസ്യങ്ങളുടെ മുഖ്യമായ വേര് അധവാ നാരായവേര്‌ എന്നറിയപ്പെടുന്നതാണ് '''തായ് വേര്'''(Taproot). ഒരു വിത്ത് മുളയ്ക്കുമ്പോൾ ആദ്യമുണ്ടാകുന്ന ഭാഗമാണ് ബീജമൂലം. ഇത് നേരെ താഴോട്ട് മണ്ണിലേയ്ക്ക് വളരുന്നതിനെ പ്രഥമവേര് എന്ന് പറയുന്നു. [[പയർ]], [[മാവ്]] തുടങ്ങിയ ചില സസ്യങ്ങളിൽ പ്രഥമവേര് വളർന്ന് പ്രധാന വേരായിത്തീരുന്നു. ഇതിനെയാണ് തായ് വേര് എന്ന് വിളിയ്ക്കുന്നത്. തായ് വേരിൽ നിന്നും അനേകം ശാഖാവേരുകളുണ്ടാകുന്നു. ഇവയെ ദ്വിതീയവേരുകളെന്നും (secondary roots) പറയുന്നു. ഈ ദ്വിതീയ വേരുകളിൽനിന്നും ശാഖാവേരുകളുണ്ടാകുന്നു. തായ് വേരിന്റെയും ശാഖാ വേരിന്റേയും ആരംഭസ്ഥാനങ്ങൾ വണ്ണം കൂടിയവയും അഗ്രം വണ്ണം കുറഞ്ഞവയുമാണ്.ഈ വേരുകൾ സാധാരണ മണ്ണിനടിയിലേയ്ക്ക് ആഴത്തിൽ വളരുന്നു. ഇത്തരത്തിലുള്ള വേരുപടലമാണ് തായ് വേരുപടലം.
"https://ml.wikipedia.org/wiki/തായ്‌വേര്" എന്ന താളിൽനിന്ന് ശേഖരിച്ചത്