"ഹ്യൂഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
 
പ്രശസ്തിയെ ഭയന്ന് അദ്ദേഹം മെത്രാൻസ്ഥാനം രഹസ്യമായി രാജീവച്ച് ഓവേണിലെ ബെനഡിക്ടൻ നൊവിഷിയറ്റിൽ പ്രവേശിച്ചു .അവിടെ സകലർക്കും ഈ സന്യാസി ഉത്തമ മാതൃകയായിരുന്നു .ഗ്രിഗോറിയോസ് മാർപ്പാപ്പാ ഇതറിഞ്ഞപ്പോൾ ഉടനടി രൂപതാഭരണം ഏറ്റെടുക്കാൻ ആജ്ഞാപിച്ചു .വീണ്ടും അദ്ദേഹം ഭരണമേറ്റെടുത്തു .അദ്ദേഹമാണ് കാർത്തൂസിയൻ സഭാസ്ഥാപനത്തിനുള്ള സ്ഥലം കൊടുത്തത് .വേദപുസ്തകം വായിക്കുമ്പോഴും പ്രസംഗിക്കുമ്പോഴും കുമ്പസാരം കേൾക്കുമ്പോഴും അദ്ദേഹത്തിന്റെ കണ്ണുനീർ ധാരധാരയായി പ്രവഹിച്ചിരുന്നു .പാപം ചെയ്യാത്ത അങ്ങ് ഞങ്ങളെപ്പോലെ എന്തിനു കരയുന്നുവെന്ന് ഒരനുതാപി ചോദിച്ചപ്പോൾ അദ്ദേഹം പ്രതിവചിച്ചു: "മായാസ്തുതിയും അമിതസ്നേഹവും മതിയല്ലോ ഒരാൾ നശിക്കാൻ .ദൈവകാരുണ്യത്താൽ മാത്രമാണ് നാം രക്ഷപ്പെടുക .ആകയാൽ അതിനു നാം അഭ്യർത്ഥിക്കാതിരിക്കാമോ? " .ദീർഘമായ ഒരു രോഗം അദ്ദേഹത്തിന്റെ ആത്മാവിനെ ഒന്നുകൂടി പവിത്രീകരിച്ചു .വാർദ്ധക്യത്തിൽ ഓർമ്മ നഷ്ടപ്പെട്ടുപോയെങ്കിലും സങ്കീർത്തനങ്ങളും സ്വർഗ്ഗസ്ഥനായ പിതാവേ എന്ന ജപവും ചൊല്ലാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു .അവ ആവർത്തിച്ചു ചൊല്ലിക്കൊണ്ട് 1132 ഏപ്രിൽ 1-ന് അദ്ദേഹം മരിച്ചു .
==അവലംബം==
 
{{Reflist}}
[[വർഗ്ഗം:ക്രൈസ്തവസഭയിലെ വിശുദ്ധർ]]
 
"https://ml.wikipedia.org/wiki/ഹ്യൂഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്