"സ്ത്രീ ഇസ്ലാമിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
*ഖുർആനിൽ */
വരി 1:
സ്ത്രീകൾ സമൂഹത്തിന്റെ ഭാഗമാണ്. അവരെ ആദരിക്കുവാനും ബഹുമാനിക്കുവാനും ഇസ്ലാം കൽപ്പിക്കുന്നു. സമൂഹത്തിൽ ബാധ്യതകളും ഉത്തരവാദിത്വങ്ങളും ഉള്ളതു പോലെ തന്നെ അവകാശങ്ങളുമുണ്ടെന്ന് ഉണർത്തുന്നു. ഖുർആൻ പ്രഖ്യാപിക്കുന്നു: 'സ്ത്രീകൾക്കും ന്യായമായ അവകാശങ്ങളുണ്ട്; പുരുഷന്മാർക്ക് അവരിൽനിന്ന് അവകാശങ്ങളുള്ളതുപോലെതന്നെ'<ref>വിശുദ്ധ ഖുർആൻ 2:228</ref>.കുടുംബ സംസ്കരണത്തിനും, സമൂഹനിർമ്മിതിക്കും അതുവഴി തലമുറകളുടെ സമുദ്ധാരണത്തിനും സ്ത്രീയുടെ പങ്ക് നിസ്തുലമാണെന്ന കാര്യവും അംഗീകരിക്കുന്നു.. <ref>http://www.imbkerala.net/article/sthreeislamil.html</ref>
== ഖുർആനിൽ == :"സ്ത്രീകളുടെ കാര്യത്തിൽ അവർ നിന്നോട് വിധി തേടുന്നു.പറയുക:അവരുടെ കാര്യത്തിൽ അല്ലാഹു നിങ്ങൾക്കു വിധിനൽകുന്നു. സ്ത്രീകൾക്ക് നിശ്ചയിക്കപ്പെട്ട അവകാശം നിങ്ങൾ നൽകാതിരിക്കുകയും, എന്നാൽ നിങ്ങൾ വിവാഹം കഴിക്കാൻ മോഹിക്കുകയും ചെയ്യുന്ന അനാധസ്ത്രീകളുടെ കാര്യത്തിലും,ബലഹീനരായ കുട്ടികളുടെ കാര്യത്തിലും ഈ ഗ്രന്ധത്തിൽ നിങ്ങൾക്ക് വായിച്ചുകേൾപ്പിക്കപ്പെടുന്നത്(നിങ്ങൾ ശ്രദ്ധിക്കുകയും ചെയ്യുക). അനാധകളോട് നിങ്ങൾ നീതിയോട് വർത്തിക്കണമെന്ന കല്പനയും(ശ്രദ്ധിക്കുക). നിങ്ങൾ ചെയ്യുന്ന ഏതൊരു നല്ല കാര്യവും അല്ലാഹു (പൂർണമായി)അറിയുന്നവനാകുന്നു." (സൂറ 4:127)
സ്ത്രീയും പുരുഷനും ഒരേ സ്രോതസ്സിൽനിന്നാണ് സൃഷ്ടിക്കപ്പെട്ടതെന്ന് ഖുർആൻ ഉണർത്തുന്നു: 'ഒരൊറ്റ ശരീരത്തിൽനിന്ന് നിങ്ങളെ നാം സൃഷ്ടിച്ചിരിക്കുന്നു; അതേ ശരീരത്തിൽനിന്ന് തന്നെ അതിന്റെ ഇണയെയും പടച്ചു. അവരണ്ടിൽനിന്നുമായി പെരുത്ത് സ്ത്രീ പുരുഷന്മാരെ ലോകത്ത് അവൻ പരത്തുകയും ചെയ്തു' <ref>വിശുദ്ധ ഖുർആൻ 4:1</ref>
"https://ml.wikipedia.org/wiki/സ്ത്രീ_ഇസ്ലാമിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്