"സ്ത്രീ ഇസ്ലാമിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
== ഖുർആനിൽ ==
സ്ത്രീയും പുരുഷനും ഒരേ സ്രോതസ്സിൽനിന്നാണ് സൃഷ്ടിക്കപ്പെട്ടതെന്ന് ഖുർആൻ ഉണർത്തുന്നു: 'ഒരൊറ്റ ശരീരത്തിൽനിന്ന് നിങ്ങളെ നാം സൃഷ്ടിച്ചിരിക്കുന്നു; അതേ ശരീരത്തിൽനിന്ന് തന്നെ അതിന്റെ ഇണയെയും പടച്ചു. അവരണ്ടിൽനിന്നുമായി പെരുത്ത് സ്ത്രീ പുരുഷന്മാരെ ലോകത്ത് അവൻ പരത്തുകയും ചെയ്തു' <ref>വിശുദ്ധ ഖുർആൻ 4:1</ref>
'പുരുഷനാവട്ടെ, സ്ത്രീയാവട്ടെ-സൽക്കർമം അനുഷ്ഠിക്കുന്നത് ആരാണെങ്കിലും ശരി അവർ സത്യവിശ്വാസികളാണെങ്കിൽ അങ്ങനെയുള്ളവരാകുന്നു സ്വർഗാവകാശികൾ'<ref> വിശുദ്ധ ഖുർആൻ 4:124</ref> . അല്ലാഹു പറയുന്നു: 'സ്ത്രീയാവട്ടെ, പുരുഷനാവട്ടെ നിങ്ങളിൽ ആരുടെയും കർമത്തെ ഞാൻ നിഷ്ഫലമാക്കുകയില്ല, നിങ്ങളെല്ലാവരും ഒരേ വർഗത്തിൽ പെട്ടവരാണല്ലോ' '<ref> വിശുദ്ധ ഖുർആൻ 3:195 </ref> . ശാരീരികവും മാനസികവുമായ വിഷയങ്ങളിൽ പുരുഷനും സ്ത്രീയും വ്യത്യസ്ഥത പുലർത്തുന്നുണ്ടെങ്കിലും ദൈവിക സന്നിധിയിൽ സ്ത്രീയും പുരുഷനും സമന്മാരാണെന്ന് ഖുർആൻ പറയുന്നു."നിങ്ങളുടെ ഭാര്യമാർ നിങ്ങളുടെ ക്റുഷിയിടമാകുന്നു.അതിനാൽ നിങ്ങൾ ഇച്കിക്കും വിധം നിങ്ങൾക്ക് നിങ്ങളുടെ ക്റുഷിയിടത്തിൽ ചെല്ലാവുന്നതാണു.നിങ്ങളുടെ നന്മക്കു വേണ്ടത് നിങ്ങൾ മുൻകൂട്ടി ചെയ്തു വെക്കേണ്ടതുമാണു.നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും അവനുമായി നിങ്ങൾ കണ്ടുമുട്ടേണ്ടതുണ്ടെന്ന് അറിഞ്ഞിരിക്കുകയും ചെയ്യുക.സത്യവിശ്വാസികൾക്ക് നീ സന്തോഷവാർത്ത അറിയിക്കുക.(സൂറ 2:223)
 
== പ്രവാചക മൊഴികളിൽ ==
സ്ത്രീകളെ അങ്ങേയറ്റം ആദരിക്കാനും മാതാവെന്ന നിലയിലും ഇണയെന്ന നിലക്കും സഹോദരിഎന്ന നിലക്കും പുത്രിഎന്ന നിലക്കുമെല്ലാം ആ പരിഗണന വകവെച്ചു കൊടുക്കാനും പ്രവാചകൻ(സ) കല്പ്പിക്കുന്നു. ഉമർ(റ) പറയുന്നു: 'ഞങ്ങൾ ജാഹിലിയ്യാ കാലത്ത് സ്ത്രീകൾക്ക് ഒരു വിലയും കൽപിച്ചിരുന്നില്ല. എന്നാൽ ഇസ്ലാം സമാഗതമാവുകയും അല്ലാഹു അവരെക്കുറിച്ച് സംസാരിക്കുകയും ചെയ്തപ്പോഴാണ് അവർക്കും അവകാശമുണ്െടന്ന് ബോധ്യമായത്'.<ref>ബുഖാരി, മുസ്ലിം</ref>
"https://ml.wikipedia.org/wiki/സ്ത്രീ_ഇസ്ലാമിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്