"കുട്ടിയും കോലും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
== കളിക്കുന്ന വിധം ==
നിലത്ത്‌ ഒരു ചെറിയ കുഴിയിൽ [[പുള്ള്‌]]/[[കുട്ടി]] വെച്ച്‌ കൊട്ടി/[[കോല്]] കൊണ്ട്‌ അതിനെ തോണ്ടി തെറുപ്പിച്ചാണ്‌ കളി തുടങ്ങുന്നത്‌. നിലത്തു തട്ടാതെ പുള്ളിനെ പിടിക്കുകയാണെങ്കിൽ കളിക്കാരൻ പുറത്താകും. <ref> http://www.sargam.us/events/rules.htm </ref> പുള്ളിനെ പിടിച്ചെടുക്കാൻ സാധിച്ചില്ലെങ്കിൽ കളിക്കാരൻ കൊട്ടിയെ കുഴിക്കു മുകളിൽ കുറുകെ വെയ്ക്കും. പുള്ള്‌ വീണുകിടക്കുന്ന സ്ഥലത്തു നിന്ന്‌ എതിർഭാഗം കൊട്ടിയിൽ പുള്ള്‌ കൊണ്ട്‌ എറിഞ്ഞു കൊള്ളിക്കുന്നു. പുള്ള്‌ കൊട്ടിയിൽ കൊണ്ടാൽ കളിക്കാരൻ പുറത്താകും. ഈ രണ്ടു കടമ്പകളും താണ്ടി വേണം കളിക്കാരന്‌ ആദ്യത്തെ പോയിന്റിനു വേണ്ടി കളിക്കാൻ‍. പുള്ളിനെ കൊട്ടികൊണ്ട്‌ അടിച്ചു തെറിപ്പിക്കുകയാണ്‌ കളിയുടെ രീതി. തെറിച്ച്‌ വീണ പുള്ള്‌ എതിർ വിഭാഗം എടുത്ത്‌ കുഴി ലക്ഷ്യമാക്കി എറിയുന്നു. കുഴിയിൽനിന്നും എത്രകൊട്ടി ദൂരത്തിൽ പുള്ള്‌ വന്നു വീണുവോ അത്രയും പോയിന്റ്‌ കളിക്കാരനു ലഭിക്കും. കളിക്കാരൻ എത്രാമത്തെ പോയിന്റിൽ നിൽക്കുന്നു എന്നതിന്‌ അനുസരിച്ച്‌ അടിക്കുന്ന രീതിയും മാറുന്നു. ഉദാഹരണമായി ഒരാൾക്ക്‌ 33 പോയിന്റ് ഉണ്ടെന്നിരിക്കട്ടെ. അവസാന അക്ഷരം 3 ആയതുകൊണ്ട്‌ അയാൾക്ക് മുക്കാപ്പുറം കളിക്കേണ്ടിവരും. 57 ആണെങ്കിൽ കോഴിക്കാൽ എന്നിങ്ങനെ.
[[പ്രമാണം:Kuttiyumkolum.jpg|thumb|300px|right|കുട്ടനാട് ഭാഗത്ത് കുട്ടിയും കോലും കളിക്കുന്ന രീതി]]
 
ഒന്നു മുതൽ ഒൻപത്‌ വരെയുള്ള സംഖ്യകൾക്ക്‌ താഴെ കാണും പ്രകാരം വിളിപ്പേർ{{fact}} കൊടുത്തിട്ടുണ്ട്‌. ഈ പേരുകൾക്ക് പ്രാദേശിക വകഭേദങ്ങളുണ്ട്.
 
"https://ml.wikipedia.org/wiki/കുട്ടിയും_കോലും" എന്ന താളിൽനിന്ന് ശേഖരിച്ചത്