"പൊതുജന സേവന പ്രക്ഷേപണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' == പൊതുജന സേവന പ്രക്ഷേപണം(പി.എസ്.ബി) == ഏതൊരു മനു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 1:
{{prettyurl|Public broadcasting}}
 
== പൊതുജന സേവന പ്രക്ഷേപണം(പി.എസ്.ബി) ==
 
ഏതൊരു മനുഷ്യനും അവനു ചുറ്റും നടക്കുന്ന കാര്യങ്ങൾ അറിയുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ആ മൌലികാവകാശം സംരക്ഷിക്കപ്പെടുന്ന തരത്തിൽ, സാമ്പത്തികനേട്ടം ഉന്നം വെയ്ക്കാതെ, പൂർണ്ണമായും ജനസേവനം ലക്ഷ്യമിട്ടുകൊണ്ട്, ജനങ്ങളിൽ നിന്നു തന്നെ സാമ്പത്തികസമാഹരണം നടത്തി ജനങ്ങളിൽ തന്നെ നിയന്ത്രണാധികാരം നിക്ഷിപ്തമാക്കി കൊണ്ടുള്ള മാധ്യമപ്രക്ഷേപണ സമ്പ്രദായമാണ് പൊതുജന സേവന പ്രക്ഷേപണം (പബ്ലിക്ക് സർവീസ് ബ്രോഡ് കാസ്റ്റിങ്ങ് ). ഇത്തരം മാധ്യമപ്രവർത്തനങ്ങൾക്ക് യാതൊരു വിധ വാണിജ്യബന്ധങ്ങളോ ദേശ-വർഗ്ഗ വിവേചനമോ രാഷ്ട്രീയ ബന്ധങ്ങളോ രാഷ്ട്രീയ സമ്മർദ്ദങ്ങളോ വാണിജ്യസമ്മർദ്ദങ്ങളോ ഉണ്ടാകാൻ പാടില്ല. പൊതുജന സേവന പ്രക്ഷേപണത്തിലൂടെ ജനങ്ങളിലേക്ക് വിവരം, വിജ്ഞാനം, വിനോദം എന്നിവ വസ്തുനിഷ്ഠമായി യഥാസമയം എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. എല്ലാതരം ജനവിഭാഗങ്ങളേയും ഉൾകൊള്ളിക്കുന്നതിലൂടെയും, പ്രക്ഷേപണം ചെയ്യുന്ന പരിപാടികളിലെ വൈവിധ്യം കൊണ്ടും, പക്ഷപാതമില്ലാത്ത എഡിറ്റോറിയൽ രീതി കോണ്ടും, മതിയായ സാമ്പത്തിക ലഭ്യതയും സമാഹരണവും പ്രവർത്തന സുതാര്യതയും ഉള്ളിടത്തോളം പബ്ലിക്ക് സർവീസ് ബ്രോഡ് കാസ്റ്റിങ്ങിന് ജനാധിപത്യത്തിന്റെ ഒരു സുപ്രധാന ആണിക്കലായിട്ട് നിലനിൽക്കുവാൻ കഴിയും.
 
Line 15 ⟶ 13:
 
ഏതൊരു സംരഭത്തെയും പോലെ പി.എസ്.ബിയുടെ ഗുണമേന്മയുള്ള പ്രവർത്തനത്തിന് മൂലധന സമാഹരണം അത്യാവശ്യമാണ്. രണ്ടു തരത്തിൽ ധനസ്മാഹരണം നടത്താം; വാണിജ്യാടിസ്ഥാനത്തിലല്ലാത്ത പ്രക്ഷേപണത്തിലൂടെയും, മറ്റൊന്ന് ഒരു ഉല്പന്നത്തിനോ മറ്റോ വിപണി കണ്ടെത്താൻ വേണ്ടി നടത്തുന്ന വാണിജ്യപ്രക്ഷേപണത്തിലൂടെ. ഇവിടെ ഒരു പ്രശ്നം വരുന്നത്, സ്വകാര്യവ്യക്തികളിൽ നിന്നോ പ്രസ്ഥാനങ്ങളിൽ നിന്നോ ഒരു പൊതുജന സേവന മാധ്യമം ധനം സമാഹരിക്കാൻ പാടില്ല എന്നതാണ്.
[[en:Public broadcasting]]
"https://ml.wikipedia.org/wiki/പൊതുജന_സേവന_പ്രക്ഷേപണം" എന്ന താളിൽനിന്ന് ശേഖരിച്ചത്