"ഉജ്ജയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 30:
==ചരിത്രം==
 
[[ബുദ്ധമതം|ബുദ്ധകാലഘട്ടത്തിലെ]] രേഖകളിലും ഈ നഗരം [[അവന്തി]] രാജ്യത്തിന്റെ തലസ്ഥാനം എന്ന നിലയിൽ പരാമർശിക്കപ്പെട്ടിരുന്നു. ക്രിസ്തുവിനു് മുമ്പ് നാലാം നൂറ്റാണ്ട് മുതൽക്കുതന്നെ പ്രഥമ രേഘാംശമായും അറിയപ്പെട്ടിരുന്നു. [[മൗര്യസാമ്രാജ്യം|മൗര്യസാമ്രാജ്യത്തിന്റെ]] ഭാഗമായിരുന്നപ്പോൾ, പിൽക്കാലത്ത് ചക്രവർത്തിയായ അശോകരാജകുമാരൻ ഈ പ്രവിശ്യയിലെ കലാപം അടിച്ചമർത്തുന്നതിനായി നിയോഗിക്കപ്പെടുകയും, ഉജ്ജയിനിയിൽ താമസിക്കുകയും ചെയ്തിട്ടുണ്ട്.
 
മൗര്യകാലഘട്ടത്തിനു ശേഷം ശുംഗരും ശതവാഹനരും തുടർച്ചയായി ഭരിച്ചു. പിന്നീട് രണ്ടാം നൂറ്റാണ്ട് മുതൽ നാലാം നൂറ്റാണ്ട് വരെ റോർ എന്ന നാടോടി ഗോത്രങ്ങൾ ഈ നഗരം ഭരിച്ചു. ഗുപ്ത സാമ്രാജ്യത്തിന്റെ വരവോടെ ഉജ്ജയിനിയുടെ പ്രാമുഖ്യം വർദ്ധിച്ചു. [[വിക്രമാദിത്യൻ|ചന്ദ്രഗുപ്തൻ രണ്ടാമന്റെ(വിക്രമാദിത്യൻ)]] തലസ്ഥാനം ഉജ്ജയിനിയായിരുന്നു. നിരവധി ഐതിഹ്യങ്ങളിലെ വീരനായകനായിരുന്ന വിക്രമാദിത്യനുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ ഇന്നും ഉജ്ജയിനിൽ സഞ്ചാരികളെ ആകർഷിക്കുന്നു. ഇദ്ദേഹത്തിന്റെ സദസ്സിലെ [[നവരത്നങ്ങൾ (വ്യക്തികൾ)|നവരത്നങ്ങൾ]] എന്നറിയപ്പെട്ടിരുന്ന പണ്ഡിതരുടെ കാലത്ത് ഉജ്ജയിനി [[സാഹിത്യം]], [[ഗണിതശാസ്ത്രം]], [[ജ്യോതിശാസ്ത്രം]] എന്നിവയുടെ കേന്ദ്രമായി മാറി.
 
1235-ൽ [[ഇൽത്തുമിഷ്]] ഈ നഗരം കീഴടക്കി. [[മുഗൾ സാമ്രാജ്യം|മുഗൾകാലഘട്ടത്തിൽ]], [[അക്ബറിനു]] കീഴിൽ ഉജ്ജയിനി മാൾവയുടെ തലസ്ഥാനമായി.
 
പതിനെട്ടാം നൂറ്റാണ്ടിൽ മറാഠാ സാമ്രാജ്യത്തിന്റെ കാലത്ത് ഉജ്ജയിനി സിന്ധ്യായുടെ കീഴിലായി. പിന്നീട് 1947 വരെ ഗ്വാളിയോറിന്റെ ഭാഗമായിരുന്നു. സ്വാതന്ത്യലബ്ധിയോടെ ഗ്വാളിയോർ ഇന്ത്യൻ യൂണിയനിൽ ലയിച്ചപ്പോൾ ഉജ്ജയിൻ മധ്യഭാരത്[[മദ്ധ്യഭാരത്|മദ്ധ്യഭാരത് സംസ്ഥാനത്തിന്റെ]] ഭാഗമായി. 1956-ൽ മധ്യഭാരത്[[മദ്ധ്യഭാരത്]] [[മധ്യപ്രദേശ്‌|മധ്യപ്രദേശിൽ]] ലയിച്ചു.
 
==മറ്റു പേരുകൾ==
"https://ml.wikipedia.org/wiki/ഉജ്ജയിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്