"ഹർ ഗോവിന്ദ്‌ ഖുരാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
[[1922]] [[ജനുവരി 9]]-ന് ഇപ്പോഴത്തെ [[പാകിസ്താൻ|പാകിസ്താനിൽ]] സ്ഥിതി ചെയ്യുന്ന [[പഞ്ചാബ്|പഞ്ചാബിലെ]] [[റായ്‌പൂർ|റായ്‌പൂരിൽ]] ജനിച്ചു. പിതാവ്‌ [[ബ്രിട്ടീഷ്‌ ഇന്ത്യ]] ഗവൺമെന്റിൽ കാർഷികാദായ നികുതി ഗുമസ്‌തനായിരുന്നു. മുൾട്ടാൻ ഡി.എ.വി സ്‌കൂളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പഞ്ചാബ്‌ സർവകലാശാലയിൽ നിന്ന്‌ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. ഭാരത സർക്കാരിന്റെ സ്‌കോളർഷിപ്പ്‌ ലഭിച്ചതിനെ തുടർന്ന്‌ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] ലിവർപൂൾ സർവകലാശാലയിൽ നിന്ന്‌ ഡോക്‌ടറൽ ബിരുദം നേടി. തുടർന്ന്‌ സൂറച്ചിൽ പോസ്റ്റ്‌ ഡോക്‌ടറൽ ഗവേഷണവും നടത്തി. ഭാരത്തിലെത്തി ഡൽഹി സർവകലാശാലയിൽ അദ്ധ്യാപകനാകാൻ ആഗ്രഹിച്ചെങ്കിലും അപേക്ഷ നിരസിച്ചതിനെ തുടർന്ന്‌ വിദേശത്ത്‌ തന്നെ ശ്രദ്ധകേന്ദ്രീകരിച്ചു. പിന്നീട്‌ [[യുണൈറ്റഡ് സ്റ്റേറ്റ്സ്|അമേരിക്കൻ]] പൗരത്വം സ്വീകരിക്കുകയും ചെയ്‌തു<ref name=brit>{{cite web|url=http://www.britannica.com/EBchecked/topic/316846/Har-Gobind-Khorana|title=HG Khorana Britannica}}</ref>. 1949 മുതൽ 1952 വരെ [[കേംബ്രിഡ്‌ജ്|കേംബ്രിഡ്‌ജിൽ]].
 
[[1952]]-ൽ [[കാനഡ|കാനഡയിലെ]] വാൻകോവറിലെ ബ്രിട്ടീഷ്‌ കൊളംബിയ സർവകലാശാലയിൽ അദ്ധ്യാപകനായി. ശരീരത്തിൽ ജീവശാസ്‌ത്രപ്രവർത്തനത്തിന്‌ ആവശ്യമായ 'കോഎൻസൈം എ' എന്ന രാസവസ്‌തു കണ്ടെത്തി. പരീക്ഷണശാലയിൽ ജനിതകരേഖ മനസ്സിലാക്കാൻ സാധിച്ചത്‌ ജൈവസാങ്കേതിക രംഗത്തെ അമൂല്യ നേട്ടമായി. ഈ സംഭാവനക്ക്‌ [[1968]]-ൽ [[വൈദ്യം|വൈദ്യശാസ്‌ത്രത്തിനുള്ള]] [[നോബൽ പുരസ്‌കാരം]] പങ്കിട്ടു<ref>{{cite web|url=http://www.cumc.columbia.edu/horwitz|title=The Official Site of Louisa Gross Horwitz Prize}}</ref>. [[1970]]-ൽ അമേരിക്കയിലെ എം.ഐ.ടിയിൽ ആൽഫ്രഡ്‌ സ്ലോവൻ പ്രൊഫസർ എന്ന അദ്ധ്യാപക സ്ഥാനം സ്വീകരിച്ചു.
 
[[1976]]-ൽ ഖുറാനയുടെ നേതൃത്വത്തിലുള്ള സംഘം 'എസ്‌ചെരിഷ്യ കോളൈ' എന്ന ബാക്‌ടീരിയയിൽ പഠനം നടത്തി. ഈ കൃത്രിമ ജീൻ സംയോജനം വൻ വിജയമായിരുന്നു. പരീക്ഷണത്തെ തുടർന്ന്‌ സ്വാഭാവിക ജീനിന്റെ രീതികളാണ്‌ ഇത്‌ പ്രകടിപ്പിച്ചത്‌. ഈ പരീക്ഷണം [[ജനതകശാസ്‌ത്രം|ജനതികശാസ്‌ത്ര]] മുന്നേറ്റത്തിലെ നാഴികകല്ലായി.{{തെളിവ്}} ജനതികരഹസ്യം കൂടുതൽ പുറത്തുകൊണ്ടുവന്ന്‌ ആതുരശുശ്രൂഷാ രംഗത്ത്‌ മികച്ചനേട്ടം കൈവരിക്കാനുള്ള ശ്രമങ്ങളിലാണ്‌ പ്രൊഫസർ ഖുരാന ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്‌.{{തെളിവ്}} 21-ആം നൂറ്റാണ്ട്‌ ജൈവസാങ്കേതിക വിദ്യയുടെ നൂറ്റാണ്ടായാണ്‌ ശാസ്‌ത്രസാങ്കേതിക ലോകം കണക്കാക്കുന്നത്‌. അതിനാൽ തന്നെ ഈ ഭാരതീയൻ സമകാലീന സാങ്കേതിക മുന്നേറ്റങ്ങളിലെ ഏറ്റവും ശ്രദ്ധേയ ശാസ്‌ത്രജ്ഞനാണ്‌.{{തെളിവ്}}
"https://ml.wikipedia.org/wiki/ഹർ_ഗോവിന്ദ്‌_ഖുരാന" എന്ന താളിൽനിന്ന് ശേഖരിച്ചത്