"ഹർ ഗോവിന്ദ്‌ ഖുരാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
 
== ജീവിതരേഖ ==
[[1922]] [[ജനുവരി 9]]-ന് ഇപ്പോഴത്തെ [[പാകിസ്താൻ|പാകിസ്താനിൽ]] സ്ഥിതി ചെയ്യുന്ന [[പഞ്ചാബ്|പഞ്ചാബിലെ]] [[റായ്‌പൂർ|റായ്‌പൂരിൽ]] ജനിച്ചു. പിതാവ്‌ [[ബ്രിട്ടീഷ്‌ ഇന്ത്യ]] ഗവൺമെന്റിൽ കാർഷികാദായ നികുതി ഗുമസ്‌തനായിരുന്നു. മുൾട്ടാൻ ഡി.എ.വി സ്‌കൂളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പഞ്ചാബ്‌ സർവകലാശാലയിൽ നിന്ന്‌ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. ഭാരത സർക്കാരിന്റെ സ്‌കോളർഷിപ്പ്‌ ലഭിച്ചതിനെ തുടർന്ന്‌ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] ലിവർപൂൾ സർവകലാശാലയിൽ നിന്ന്‌ ഡോക്‌ടറൽ ബിരുദം നേടി. തുടർന്ന്‌ സൂറച്ചിൽ പോസ്റ്റ്‌ ഡോക്‌ടറൽ ഗവേഷണവും നടത്തി. ഭാരത്തിലെത്തി ഡൽഹി സർവകലാശാലയിൽ അദ്ധ്യാപകനാകാൻ ആഗ്രഹിച്ചെങ്കിലും അപേക്ഷ നിരസിച്ചതിനെ തുടർന്ന്‌ വിദേശത്ത്‌ തന്നെ ശ്രദ്ധകേന്ദ്രീകരിച്ചു. പിന്നീട്‌ [[യുണൈറ്റഡ് സ്റ്റേറ്റ്സ്|അമേരിക്കൻ]] പൗരത്വം സ്വീകരിക്കുകയും ചെയ്‌തു<ref name=brit>{{cite web|url=http://www.britannica.com/EBchecked/topic/316846/Har-Gobind-Khorana|title=HG Khorana Britannica}}</ref>. 1949 മുതൽ 1952 വരെ [[കേംബ്രിഡ്‌ജ്|കേംബ്രിഡ്‌ജിൽ]].
 
[[1952]]-ൽ [[കാനഡ|കാനഡയിലെ]] വാൻകോവറിലെ ബ്രിട്ടീഷ്‌ കൊളംബിയ സർവകലാശാലയിൽ അദ്ധ്യാപകനായി. ശരീരത്തിൽ ജീവശാസ്‌ത്രപ്രവർത്തനത്തിന്‌ ആവശ്യമായ 'കോഎൻസൈം എ' എന്ന രാസവസ്‌തു കണ്ടെത്തി. പരീക്ഷണശാലയിൽ ജനിതകരേഖ മനസ്സിലാക്കാൻ സാധിച്ചത്‌ ജൈവസാങ്കേതിക രംഗത്തെ അമൂല്യ നേട്ടമായി. ഈ സംഭാവനക്ക്‌ [[1968]]-ൽ [[വൈദ്യം|വൈദ്യശാസ്‌ത്രത്തിനുള്ള]] [[നോബൽ പുരസ്‌കാരം]] പങ്കിട്ടു. [[1970]]-ൽ അമേരിക്കയിലെ എം.ഐ.ടിയിൽ ആൽഫ്രഡ്‌ സ്ലോവൻ പ്രൊഫസർ എന്ന അദ്ധ്യാപക സ്ഥാനം സ്വീകരിച്ചു.
"https://ml.wikipedia.org/wiki/ഹർ_ഗോവിന്ദ്‌_ഖുരാന" എന്ന താളിൽനിന്ന് ശേഖരിച്ചത്