"സഞ്ജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Sanjayan}}
{{Redirect|സഞ്ജയൻ}}
പ്രശസ്തനായ ഒരു മലയാള സാഹിത്യകാരനാണ് '''സഞ്ജയൻ'''. സഞ്ജയൻ എന്നത് തൂലികാനാമമാണ്, യഥാർത്ഥ‍ നാമം '''മാണിക്കോത്ത് രാമുണ്ണിനായർ''' (എം. ആർ. നായർ) എന്നാണ്. (ജനനം: [[1903]] [[ജൂൺ 13]] - മരണം: [[1943]] [[സെപ്റ്റംബർ 13]]). [[തലശ്ശേരി|തലശ്ശേരിക്കടുത്ത്]] [[1903]] [[ജൂൺ 13]]-നു ജനിച്ചു.<ref>http://www.hindu.com/2009/08/26/stories/2009082650280200.htm</ref> തന്റെ കൃതികളിൽ സഞ്ജയൻ, പാറപ്പുറത്തു സഞ്ജയൻ, പി.എസ്. എന്നിങ്ങനെ പലപേരിലും അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നുണ്ട്.
 
== ജീവചരിത്രം ==
1903 ജൂൺ 13-ന് തലശ്ശേരിക്കടുത്ത് ഒതയോത്ത് തറവാട്ടിൽ മിഷൻ സ്കൂളിൽ സംസ്കൃതാധ്യപകനായിരുന്ന മാടാവിൽ കുഞ്ഞിരാമൻ വൈദ്യരുടെയും പാറുവമ്മയുടെയും മകനായാണ് സഞ്ജയൻ ജനിച്ചത്. തലശ്ശേരി ബ്രാഞ്ച് സ്കൂൾ, തലശ്ശേരി ബ്രണ്ണൻ കോളേജ്, പാലക്കാട് വിക്ടോറിയാ കോളേജ്, ചെന്നൈ ക്രിസ്ത്യൻ കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നവിടങ്ങളിലാണ് പഠിച്ചത്. 1919-ൽ പാലക്കാട് വിക്ടോറിയാ കോളേജിൽ അദ്ദേഹം ഇന്റർമീഡിയറ്റിനു ചേർന്നു. [[1927|1927-ൽ]] ലിറ്ററേച്ചർ ഓണേഴ്സ് ജയിച്ച സഞ്ജയൻ [[1936|1936-ലാണ്]] പ്രശസ്തമായ "സഞ്ജയൻ" എന്ന ഹാസ്യസാഹിത്യമാസിക ആരംഭിക്കുന്നത്<ref>http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=2205</ref>. [[1938]] മുതൽ [[1942]] വരെ മലബാർ ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായിരുന്ന കാലത്താണ് വിശ്വരൂപം എന്ന ഹാസ്യസാഹിത്യമാസിക പ്രസിദ്ധീകരിക്കുന്നത്. [[1935]] മുതൽ 1942 വരെ [[കോഴിക്കോട്]] [[കേരളപത്രിക|കേരളപത്രികയുടെ]] പത്രാധിപനായിരുന്ന സഞ്ജയന്റെ പ്രധാനകൃതികൾ സാഹിത്യനികഷം (രണ്ട് ഭാഗങ്ങൾ), സഞ്ജയൻ (ആറ് ഭാഗങ്ങൾ), ഹാസ്യാഞ്ജലി, ഒഥല്ലോ (വിവർത്തനം) തുടങ്ങിയവയാണ്. അദ്ദേഹത്തിന്റെ സഞ്ജയോപഖ്യാനമെന്ന കവിതയും പ്രസിദ്ധമാണ്. [[കുഞ്ചൻ നമ്പ്യാർ|കുഞ്ചൻ നമ്പ്യാർക്കു]] ശേഷമുള്ള മലയാളത്തിലെ വലിയ ഹാസ്യസാമ്രാട്ടായിട്ടാണ് സഞ്ജയൻ അറിയപ്പെടുന്നത്. കവി, പത്രപ്രവർത്തകൻ, നിരൂപകൻ, തത്ത്വചിന്തകൻ, ഹാസ്യപ്രതിഭ
എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. പർഹാസപ്പുതുപനിനീർച്ചെടിക്കെടോ ചിരിയത്രേ പുഷ്പം,ശകാരം മുള്ളു താൻ എന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം.
 
"https://ml.wikipedia.org/wiki/സഞ്ജയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്