"യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
 
==ദൈവശാസ്ത്ര പ്രാധാന്യം==
[[file:GrunewaldR.jpg|right|thumb|188px|]]
 
പഴയനിയമപ്രകാരം പാപപരിഹാരത്തിന് മൃഗയാഗമായിരുന്നു ദൈവം വ്യവസ്ഥ ചെയ്തിരുന്നത്, ഓരോ പ്രാവശ്യം പാപം ചെയ്യുമ്പോഴും യാഗം അർപ്പിക്കേണ്ടതായുണ്ടായിരുന്നു. എന്നാൽ യേശുക്രിസ്തുവിലൂടെ സ്ഥാപിതമായ പുതിയനിയമം (ഉടമ്പടി) പ്രകാരം പാപരഹിതനായ യേശു മാനവരാശിക്കുവേണ്ടി നിത്യമായ യാഗമായി അർപ്പിക്കപ്പെട്ടു. അത് നിത്യയാഗമായിരിക്കുവാൻ കാരണം, മരണത്തെ ജയിച്ച യേശുക്രിസ്തു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു എന്നതാണ്. ക്രൈസ്തവ വീക്ഷണ പ്രകാരം, പാപക്ഷമ പ്രാപിക്കുന്നതിന്റെ അടിസ്ഥാനം എന്നുള്ളതും ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തുവിൽ വിശ്വസിക്കുക എന്നതാണ്. ''"യേശുവിനെ കർത്താവ് എന്ന് വായ്കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേപ്പിച്ചു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും (പാപമോചനം നേടി രക്ഷപ്രാപിക്കും)"'' <sup>റോമർ 10:9</sup> യേശുക്രിസ്തു മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റതുപോലെ തന്നിൽ വിശ്വസിക്കുന്നവരും ഉയിർത്തെഴുന്നേറ്റ് നിത്യജീവൻ പ്രാപിക്കും എന്നതും ദൈവശാസ്ത്രത്തിന്റെ അടിസ്ഥാന ഉപദേശമാണ്. യേശുക്രിസ്തു ഉയിർത്തഴുന്നേറ്റിട്ടില്ലെങ്കിൽ തന്റെ പ്രസംഗം വ്യർത്ഥമത്രേ എന്ന് പൌലോസ് അപ്പോസ്തലൻ വാദിക്കുന്നു. <sup>1 കൊരിന്ത്യർ 15:12-24</sup>
 
"https://ml.wikipedia.org/wiki/യേശുവിന്റെ_ഉയിർത്തെഴുന്നേൽപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്