"ഷ്വാൻ ത്സാങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: bo:ཞོན་ཙང་།
No edit summary
വരി 1:
{{prettyurl|Xuanzang}}
[[ചിത്രം:Xuanzang w.jpg|thumb| ഷ്വാൻ ത്സാങ്ങിന്റെ ചിത്രം]]
പ്രാചീനകാലത്തെ ഒരു [[ചൈന|ചൈനീസ്]] സഞ്ചാരിയായിയും പണ്ഡിതനുമായിരുന്നു '''ഷ്വാൻ ത്സാങ്''' അഥവാ '''ഹുയാൻ സാങ്'''.(ജനനം:602-3?- മരണം:664) ഇംഗ്ലീഷ്: Xuanzang, ചൈനീസ്: 玄奘.(ഹുയാൻ സാങ്{{അവലംബം}}) [[ബുദ്ധമതം|ബുദ്ധമതവിശ്വാസിയായിരുന്ന]] അദ്ദേഹം ചൈനയിലാണ്‌ ജനിച്ചത്. അപൂർ‌വമായ ബുദ്ധമത ഗ്രന്ഥങ്ങൾ തേടി ഭാരതം സന്ദർശിക്കുകയും സന്ദർശനക്കുറിപ്പുകൾ രേഖപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തന്റ്റെ ആത്മകഥയിലെ വിവരണങ്ങൾ വിലമതിക്കാനാവാത്ത ചരിത്രരേയാണിന്ൻ. ഹർഷവർദ്ധന്റെ കാലത്താണ്‌ അദ്ദേഹം ഇന്ത്യ സന്ദർശിച്ചത്. പ്രാചീന ചൈനയും [[ഭാരതം|ഭാരതവും]] തമ്മലുണ്ടായിരുന്ന സാസ്കാരിസമ്പർക്കത്തിന്റെ പ്രതിരൂപമായി അദ്ദേഹത്തെ ചിത്രീകരിക്കുന്നുണ്ട്.
 
== ജീവിതരേഖ ==
വരി 9:
ത്സാങ്ങിന്റെ ത്യാഗസന്നദ്ധതയും ശീലവും മനസ്സിലാക്കി ഭിക്ഷുക്കൾ അദ്ദേഹത്തെ പ്രായം തികയുന്നതിനു മുന്നേ തന്നെ ഭിക്ഷാ പട്ടം നൽകാനായി തിരഞ്ഞെടുത്തു. അദ്ദേഹം ചൈനയിലെ പ്രമുഖ ബുദ്ധവിഹാരങ്ങളിലെല്ലാം താമസിച്ച്, പ്രമുഖ ആചാര്യന്മാരുടെ ശിഷ്യത്വം സീകരിച്ചു. മിക്കവാറും ബുദ്ധമതഗ്രന്ഥങ്ങൾ എല്ലാം അദ്ദേഹം പഠിച്ചു. താമസിയാതെ അദ്ദേഹം പ്രഭാഷണങ്ങളും വ്യാഖ്യാനങ്ങളും നടത്തിത്തുടങ്ങി. അദ്ദേഹത്തിന്റെ അറിവിനെക്കുറിച്ച് ചൈന മുഴുവനും അറിയാൻ തുടങ്ങി.
 
അക്കാലത്ത് [[ചൈന|ചൈനയിൽ]] പ്രചരിച്ചിരുന്ന ബുദ്ധമതഗ്രന്ഥങ്ങളിൽ മിക്കവയിലും പല തെറ്റുകളും കടന്നുകൂടിയിരുന്നു. പല പണ്ഡിതരും അവരുടേതായ വ്യാഖ്യാനങ്ങൾ നടത്തുകയും ആശയങ്ങൾ വളച്ചൊടിക്കുകയും ചെയ്തിരുന്നു. ത്സാങ്ങിനുണ്ടായ പല സംശയങ്ങളും തീർത്തു കൊടുക്കാൻ ഈ ഗ്രന്ഥങ്ങൾക്കോ അന്നത്തെ ആചാര്യന്മാർക്കോ ആയില്ല. പലരും ചേരി തിരിഞ്ഞ് തങ്ങളുടെ ഭാഗം ശരിയെന്ന് സ്ഥാപിക്കാനായിരുന്നു ശ്രമിച്ചത്. ഈ ദുസ്ഥിതിക്ക് പരിഹാരം ഉണ്ടാക്കുവാനും, ഗ്രന്ഥങ്ങളിലെ തെറ്റുകൾ പരിഹരിക്കാനും ബുദ്ധമത തത്ത്വങ്ങൾക്ക് ദേശഭേദാതീതമായ ഏകീകൃതരൂപം ഉണ്ടാക്കുവാനും അദ്ദേഹം ആഗ്രഹിച്ചു. എന്നാൽ ബുദ്ധഗ്രന്ഥങ്ങളുടെ മൂലരൂപം ഭാരതത്തിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. ബുദ്ധമതതത്വങ്ങളുടെ അനർഘമായ സ്വഭാവ വൈശിഷ്ട്യം പിൽക്കാല തലമുറക്ക് നഷ്ടപ്പെടാതിരിക്കാനായി അതിന്റെ പാവനത്വം കാത്തുസൂക്ഷിക്കേണ്ടത് അദ്ദേഹം തന്റെ കടമയായി കരുതുകയും ബുദ്ധദേവന്റെ നാട്ടിലേക്ക് യാത്ര ചെയ്യുവാനും ഗ്രന്ഥങ്ങൾ കണ്ടെത്തി പകർപ്പ് ഉണ്ടാക്കുവാനും അദ്ദേഹം തീരുമാനിച്ചു
 
=== ഭാരതത്തിൽ ===
"https://ml.wikipedia.org/wiki/ഷ്വാൻ_ത്സാങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്