"ഡെൻവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.2) (യന്ത്രം ചേർക്കുന്നു: ie:Denver
വരി 91:
1858-ൽ ചെറിക്രീകിലാരംഭിച്ച സ്വർണ പര്യവേഷണത്താവളങ്ങളിലൊന്നായിട്ടായിരുന്നു ഡെൻവറിന്റെ തുടക്കം. കാൻസാസ് മേഖലാ ഗവർണറായിരുന്ന ജെയിംസ്. ഡബ്ല്യൂ. ഡെൻവറിന്റെ പേരിൽ നിന്നാണ് നഗരനാമം ഉരുത്തിരിഞ്ഞത്. 1861-ൽ രൂപംകൊ കൊളറാഡോ ടെറിറ്ററിയുടെ തലസ്ഥാനം ഗോൾഡൻ ആയിരുന്നുവെങ്കിലും 1867-ൽ ഈ പദവി ഡെൻവറിനു ലഭിച്ചു. 1870 വരെ ഭാഗികമായി ഒറ്റപ്പെട്ട സ്ഥിതിയിലായിരുന്ന ഈ നഗരം ഡെൻവർ-പസിഫിക് റെയിൽപ്പാതയുടെ പണിപൂർത്തിയായതോടെ മറ്റു നഗരങ്ങളുമായി ബന്ധം സ്ഥാപിച്ചു. 1881-ലെ ഹിതപരിശോധന ഡെൻവറിന്റെ സംസ്ഥാന തലസ്ഥാനമെന്ന പദവി ഒന്നുകൂടി ഉറപ്പിച്ചു.
 
1870-കളിൽ റെയിൽവേയുടെ[[റെയിൽവേ]]യുടെ വികസനവും റോക്കി പർവതനിരകളിലെ വെള്ളി നിക്ഷേപത്തിന്റെ കണ്ടെത്തലും ഡെൻവറിന്റെ ദ്രുതവികാസത്തിനു വഴിതെളിച്ചു. പെട്ടെന്നുതന്നെപെട്ടെന്നു തന്നെ സംസ്ഥാനത്തെ പ്രധാന ഖനന-വിതരണ കേന്ദ്രമായി നഗരത്തിനു മാറാൻ കഴിഞ്ഞതിന്റെ കാരണവും ഇതുതന്നെയായിരുന്നു.
 
1904-ൽ സ്വയംഭരണം നേടിയെടുത്ത ഡെൻവറിൽ 1916 ആയപ്പോഴേക്കും മേയർ-കൗൺസിൽ മാതൃകയിലുള്ള ഭരണകൂടം നിലവിൽവന്നു. 1927-ൽ 10. കി.മീ. ദൈർഘ്യമുള്ള മോഫത്ത് ടണ്ണലി (Moffat Tannel)ന്റെ പണി പൂർത്തിയായതോടെ നേരിട്ടുള്ള അന്തർ വൻകരാ റെയിൽപ്പാതയിൽ ഡെൻവർ സ്ഥാനം നേടി. ഒരു പ്രധാന ഖനന-കന്നുകാലി വളർത്തൽ-കാർഷിക-വിനോദ സഞ്ചാരകേന്ദ്രമായി ഉയർന്ന ഡെൻവർ അതോടെ ഈ പ്രദേശത്തെ പ്രമുഖ സാമ്പത്തിക കേന്ദ്രമായി വികസിച്ചു. 1920-കളിലും 30-കളിലും ഡെൻവറിന്റെ വളർച്ചാ നിരക്കിൽ കുറവു വന്നെങ്കിലും ഒന്നും രണ്ടും ലോകയുദ്ധങ്ങൾക്കു ശേഷം സ്ഥിതി ഏറെ മെച്ചപ്പെട്ടു. 1950-കളിലും 1970-കളിലും വൻതോതിലുണ്ടായ നഗരപ്രാന്ത വികസനം നഗരത്തേക്കാൾ കൂടുതൽ ജനസാന്ദ്രത പ്രാന്തപ്രദേശങ്ങളിലുണ്ടാകുന്നതിന് ഇടവരുത്തി. 1976-ൽ മഞ്ഞുകാല ഒളിമ്പിക്സിന്റെ വേദിയായി ഡെൻവർ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഡെൻവർ നിവാസികളുടെ എതിർപ്പുമൂലം ഇത് റദ്ദാക്കി.
"https://ml.wikipedia.org/wiki/ഡെൻവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്