"ബഹുഭാര്യത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: br:Lieswregiezh
വരി 18:
== ബഹുഭാര്യത്വം കൃസ്തുമതത്തിൽ ==
== ബഹുഭാര്യത്വം ഇസ്ലാമിൽ ==
വൈയക്തികവും സാമൂഹികവുമായ അനിവാര്യകാരണങ്ങളാൽ ഇസ്ലാം പുരുഷന് ഒന്നിലധികം സ്ത്രീകളെ വിവാഹം ചെയ്യാൻ അനുവാദം നൽകുന്നു. ബഹുഭാര്യാത്വം ആദ്യമായി അനുവദിച്ച മതമല്ല ഇസ്ലാം. ഇസ്ലാമിന് മുമ്പും അധികമതങ്ങളും സമൂഹങ്ങളും ഒന്നിൽകൂടുതൽ സ്ത്രീകളെ വിവാഹം ചെയ്യുന്നത് അനുവദനീയമായി കണ്ടിരുന്നു. എന്നാൽ ഇസ്ലാം ഭാര്യമാരുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ വെക്കുകയും അവരോടുള്ള പെരുമാറ്റ മര്യാദകൾ ആവിഷ്കരിക്കുകയും ചെയ്തു. അല്ലാഹു പറയുന്നു: 'അനാഥകളുടെ കാര്യത്തിൽ നീതിപാലിക്കാൻ കഴിയുകയില്ലെന്ന് നിങ്ങൾ ഭയപ്പെടുന്നപക്ഷം നിങ്ങളിഷ്ടപ്പെടുന്ന സ്ത്രീകളിൽനിന്ന് രണ്േടാരണ്ടോ മൂന്നോ നാലോ വീതം വിവാഹം കഴിച്ചുകൊള്ളുക. എന്നാൽ അവർക്കിടയിൽ നീതിപാലിക്കാൻ കഴിയില്ലെന്ന് ആശങ്കിക്കുന്നുവെങ്കിൽ ഒരു സ്ത്രീയെ മാത്രം കല്യാണം കഴിക്കുക (4:2,3).
 
=== നീതി പാലനം ===
വരി 24:
 
=== പെരുമാറ്റ രീതി ===
ഒരാൾക്ക് എല്ലാവരെയും ഒരുപോലെ സ്നേഹിക്കുക സാധ്യമല്ല. മക്കളുടെ കാര്യത്തിൽപോലും തുല്യമായ സ്നേഹം പ്രായോഗികമല്ല. സ്നേഹവും വൈകാരിക ബന്ധവും മനുഷ്യനിയന്ത്രണങ്ങൾക്കതീതമായ മനസ്സിന്റെ അവസ്ഥയാണ്. അതിനാൽ 'നീതി പാലിക്കുക' എന്നതിന്റെ വിവക്ഷ പെരുമാറ്റ രീതിയാണ്. വിശുദ്ധ ഖുർആൻ പറയുന്നു: 'ഭാര്യമാർക്കിടയിൽ തുല്യനീതി പുലർത്താൻ എത്രതന്നെ ആഗ്രഹിച്ചാലും നിങ്ങൾക്ക് സാധ്യമല്ല. അതിനാൽ നിങ്ങൾ ഒരു വശത്തേക്ക് പൂർണമായി ചാഞ്ഞുകൊണ്ട് മറ്റവളെ നിസ്സഹായാവസ്ഥയിൽ വിട്ടേക്കരുത്' (4:130). പെരുമാറ്റ നീതി പുലർത്താത്തവരെ പ്രവാചകൻ(സ) കഠിനമായി താക്കീത് ചെയ്യുന്നു: 'രണ്ട് ഭാര്യമാരുള്ളയാൾ ഒരുവളിലേക്ക് കൂടുതലായി ചായുന്നുവെങ്കിൽ അന്ത്യനാളിൽ ഒരുവശം വീണോ ചരിഞ്ഞോ വലിച്ചിഴച്ചുകൊണ്േടാവലിച്ചിഴച്ചുകൊണ്ടോ ആയിരിക്കും അയാൾ ദൈവസന്നിധിയിൽ ഹാജരാവുക' (ഹാകിം, ഇബ്നു ഹിബ്ബാൻ). പ്രവാചകൻ തന്റെ ഭാര്യമാരുടെ കാര്യത്തിൽ ഇപ്രകാരം പ്രാർഥിക്കുന്നുണ്ടായിരുന്നു: അല്ലാഹുവേ, സാധ്യമാകുംവിധമുള്ള എന്റെ വിഭജനമാണിത്. നിന്റെ കഴിവിൽപെട്ടതും എനിക്ക് അസാധ്യവുമായതിന്റെ പേരിൽ എന്നെ നീ ശിക്ഷിക്കരുതേ!' (അസ്ഹാബുസ്സുനൻ)
ഇസ്ലാം മൌലികമായി അംഗീകരിച്ചത് ഏക ഭാര്യത്വമാണെന്നും അനിവാര്യമായ അവസ്ഥകളിൽ കണിശമായ നീതിപാലനം സാധ്യമാകുന്നവർക്ക് മാത്രം അനുവദിക്കപ്പെട്ട ഇളവാണ് ബഹുഭാര്യത്വമെന്നും ഉപര്യുക്ത വചനങ്ങളിൽനിന്നും മനസ്സിലാക്കാം.
 
"https://ml.wikipedia.org/wiki/ബഹുഭാര്യത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്