"വൈദ്യുതജനിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: is:Rafall
വരി 30:
 
വ്യവസായങ്ങൾക്ക് വൈദ്യുതി നൽകിയിരുന്ന ആദ്യകാല യന്ത്രങ്ങൾ '''ഡൈനമോ'''കളായിരുന്നു. 1832ൽ [[ഹിപ്പോലൈറ്റ് പിക്സി]]യാണ് ആദ്യം ഡൈനമോ നിർമ്മിച്ചത്. അതിനുശേഷം, ആകസ്മികമായ നിരവധി കണ്ടുപിടുത്തങ്ങളിലൂടെ‍, നേർധാരാവൈദ്യുതചലിത്രങ്ങൾ, പ്രത്യാവർത്തിധാരാജനിത്രങ്ങൾ, പ്രത്യാവർത്തിധാരാചലിത്രങ്ങൾ, ഭ്രമണപരിവർത്തകങ്ങൾ എന്നിവയുടെ നിർമ്മിതിക്ക് ഡൈനമോയുടെ കണ്ടുപിടുത്തം സഹായിച്ചു. കാന്തികക്ഷേത്രം ഉണ്ടാക്കുന്ന അതിനുള്ളിൽ ഒരു സ്ഥിര ഭാഗവും ചലിക്കുന്ന കമ്പിച്ചുരുളുകളുമാണ് ഡൈനമോയുടെ പ്രധാന ഭാഗങ്ങൾ. ചെറിയ യന്ത്രങ്ങളിൽ സ്ഥിരകാന്തങ്ങളും, വലിയവയിൽ കമ്പിച്ചുരുളുകളിൽ വൈദ്യുതി കടത്തിവിട്ടുണ്ടാക്കുന്ന വൈദ്യുതകാന്തങ്ങളും ഉപയോഗിച്ചിരുന്നു. പ്രത്യാവർത്തിധാരാവൈദ്യുതിയുടെ ഉപയോഗം വ്യാപകമാകുന്നതിനു മുമ്പ് വലിയ ഡൈനമോകൾ മാത്രമായിരുന്നു വൈദ്യുതോല്പാദനത്തിനുള്ള ഉപാധി. എന്നാലിപ്പോൾ, പ്രത്യാവർത്തിധാരാവൈദ്യുതിയുടെയും ഇലക്ട്രോണിൿ പരിവർതകങ്ങളുടെയും വ്യാപകമായ ഉപയോഗവും കൊണ്ട്, ഡൈനമോകൾ ഇപ്പോൾ വിപുലമായി ഉപയോഗിക്കുന്നില്ല.അത് ഏറെക്കുറെ ഒരു കൗതുക വസ്തുവായിത്തീർന്നിരിക്കുന്നു.
 
== ഇതും കാണുക ==
*[[ഡൈനമോ]]
"https://ml.wikipedia.org/wiki/വൈദ്യുതജനിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്