"ഹൗറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
|footnotes =
}}
[[പശ്ചിമ ബംഗാൾ |പശ്ചിമ ബംഗാളിൽ]] ഹുഗ്ലീ നദിയുടെ പശ്ചിമതീരത്ത് സ്ഥിതി ചെയ്യുന്ന ഈ വ്യവസായ നഗരം, ഹൌറ ജില്ലയുടെ തലസ്ഥാനമാണ്. ഇരട്ട നഗരങ്ങളെന്നറിയപ്പെടുന്ന [[കൊൽക്കത്ത]]യേയും ഹൌറയേയും തമ്മിൽ [[ഹൌറാ പാലം]](റൊബീന്ദ്ര സേതു) ബന്ധിപ്പിക്കുന്നു. ഹൌറാ സ്റ്റേഷൻ പൂർവ്വ റെയിൽവേയുടെയും ദക്ഷിണപൂർവ്വ റെയിൽവേയുടെയും കേന്ദ്രസ്ഥാനമാണ്.
=== ചരിത്രം ===
[[ബംഗാൾ| ബംഗാളിൻറെ]] പഴയ ചരിത്രാവശിഷ്ടങ്ങൾ ഹൌറയിലും സമീപപ്രദേശങ്ങളിലും കാണപ്പെടുന്നു. വെനീഷ്യൻ യാത്രികനായിരുന്ന സീസർ ഫെദറിച്ചി തൻറെ യാത്രാവിവരണങ്ങളിൽ ഹുഗ്ലീ നദിയുടെ തീരത്ത്, വലിയ കപ്പലുകൾക്ക് നങ്കുരമിടാൻ സൌകര്യമുളള ബുട്ടോർ എന്ന സ്ഥലത്തെപ്പറ്റി പ്രസ്താവിക്കുന്നു.<ref name=betor>Donald Frederick Lach, p.473</ref>. ഇത് ഇന്നത്തെ ബെട്ടോർ<ref name=betor/> ആകാനിടുണ്ടെന്നു അനുമാനിക്കപ്പെടുന്നു. ചില പഴയ കവിതകളിലും<ref>{{Harvnb|O'Malley|Chakravarti|1909|p=19}}</ref> ബെട്ടോറിനെപ്പറ്റി പരാമർശങ്ങളുണ്ട്.
1713- ൽ ബംഗാൾ കൌൺസിൽ ([[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി]]), [[ഔറംഗസേബ് |ഔറംഗസേബിൻറെ]] പൌത്രൻ ഫറൂഖ്സിയാറിന് ഒരു നിവേദനം സമർ പ്പിച്ചു<ref>{{Harvnb|O'Malley|Chakravarti|1909|p=22}}</ref>. ഹുഗ്ലീ നദിയുടെ കിഴക്കേ തീരത്തുളള 33 ഗ്രാമങ്ങളും പടിഞ്ഞാറെ തീരത്തുളള 5 ഗ്രാമങ്ങളും പതിച്ചുകിട്ടണമെന്നതായിരുന്നു ആവശ്യം. പടിഞ്ഞാറെ തീരത്തുളള 5 ഗ്രാമങ്ങൾ സലീക്ക, ഹരീറ, കസ്സുന്ദ്യ, രാംകൃഷ്ണൊപൂർ, ബട്ടാർ, എന്നിവയായിരുന്നു. ഇവയുടെ ഇന്നത്തെ പേരുകൾ യഥാക്രമം സൽക്കിയ, ഹൌറ, കസുന്ദിയ, രാംകൃഷ്ണപൂർ, ബട്ടോർ എന്നാണ്. ഈ അഞ്ചു ഗ്രാമങ്ങളൊഴികെ മറ്റുളളതെല്ലാം അനുവദിക്കപ്പെട്ടു.
[[ പ്ലാസ്സി യുദ്ധം |പ്ലാസ്സി യുദ്ധത്തിനുശേഷം]] ബംഗാൾ നവാബ് [[മിർ കാസിം]], ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ഉടമ്പടി നടത്തി<ref>{{Harvnb|O'Malley|Chakravarti|1909|p=25}}</ref>. ഇതു പ്രകാരം
ഹൌറ ജില്ല മുഴുവനായും കമ്പനിയുടെ അധീനതയിലായി. 1787-ൽ ഹുഗ്ലി ജില്ല രൂപം കൊണ്ടു 1819-ൽ ഹൌറയും പ്രാന്തപ്രദേശങ്ങളും അതിനോടു ചേർക്കപ്പെട്ടു<ref>{{Harvnb|O'Malley|Chakravarti|1909|p=26}}</ref>. 1843-ൽ ഹൌറ ജില്ല, ഹുഗ്ലി ജില്ലയിൽ നിന്ന് വേർപെടുത്തപ്പെട്ടു<ref>{{Harvnb|O'Malley|Chakravarti|1909|p=27}}</ref>
1854-ൽ ഹൌറാ റെയിൽവേ ടെർമിനസ് പ്രവർത്തനമാരംഭിച്ചു. വ്യവസായവൽക്കരണത്തിൻറെ ആദ്യപടിയായിരുന്നു ഇത്. 1855-ൽ ഗോതമ്പുപ്പൊടിക്കുന്ന മില്ലുകളും, 1870-കളിൽ ചണ മില്ലുകളും തുറക്കപ്പെട്ടു.<ref>Samita Sen, p.23</ref>. 1883-ൽ ഹൌറ ഷാലിമാർ റെയിൽവേ ലൈനും, ഷാലിമാർ ടെർമിനസും നിലവിൽ വന്നു.
1914 ആയപ്പോഴേക്കും ഇന്ത്യൻ റെയിൽവേ പതിന്മടങ്ങ് വികസിക്കുകയും അതുകൊണ്ടുതന്നെ റെയിൽവേയുടെ ആവശ്യങ്ങൾ വ ർദ്ധിക്കുകയും ചെയ്തതിനാൽ ഹൌറയിൽ റെയിൽവേ പണിപ്പുര പ്രവർത്തനമാരംഭിച്ചു. ഇതോടനുബന്ധിച്ച് ഒട്ടനവധി ചെറുകിട വ്യവസായങ്ങളും രംഗപ്രവേശം ചെയ്തു.<ref>Mark Holmström, p.58</ref>. ഈ അനിയന്ത്രിത വ്യവസായവൽക്കരണം അനേകം ചേരിപ്രദേശങ്ങൾക്കും രൂപം കൊടുത്തു. ഇന്ന് ഹൌറാ സ്റ്റേഷനും, ഹൌറാ പാലവുമാണ് ഇവിടത്തെ പ്രധാന കാഴ്ചകൾ
ഹൌറ പാലവുമാണ് ഇവിടത്തെ പ്രധാന കാഴ്ചകൾ
==ജനസംഖ്യ==
2001-ലെ സെൻസസ്<ref>{{GR|India}}</ref> പ്രകാരം ഹൌറയിലെ ജനസംഖ്യ 10 ലക്ഷത്തോളമായിരുന്നു. 54% പുരുഷന്മാർ 46% സ്ത്രീകൾ സാക്ഷരത 77%
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1095752" എന്ന താളിൽനിന്ന് ശേഖരിച്ചത്