"ആംസ്റ്റർഡാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 89:
നെതർലാൻഡ്‌സിന്റെ സുവർണ്ണകാലഘട്ടമായിരുന്ന 17-ആം നൂറ്റാണ്ടിലാണ് ആംസ്റ്റർഡാം വലിയ നഗരമായി മാറിയത്. അറ്റ്‌ലാന്റിക് സമുദ്രത്തിലെയും പസഫിക് സമുദ്രത്തിലെയും വ്യാപാരകുത്തകാവകാശങ്ങൾ ഡച്ചുകാർ 16-ആം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ പോർച്ചുഗലിൽ നിന്നും തട്ടിയെടുത്തു. 1614-ൽ ന്യൂയോർക്ക് സിറ്റി വരെ ഡച്ചുകാർ ''ന്യൂ ആംസ്റ്റർഡാം'' എന്നു നാമകരണം ചെയ്യുകയും പിന്നീട് മറ്റൊരു കരാറിന്റെ ഭാഗമായി ഇത് ഇംഗ്ലീഷുകാർക്കു കൈമാറുകയും ചെയ്തു. ലോകത്തിന്റെ പലഭാഗത്തുമുള്ള കപ്പലുകൾ ഈ കാലയളവിൽ വ്യാപാരവശ്യങ്ങൾക്കായി ആംസ്റ്റർഡാമിലെത്തിയിരുന്നു.
 
ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും ഏഷ്യയിലെയും തെക്കേ അമേരിക്കയിലെയും പല ഡച്ചുകോളനികളും പിടിച്ചെടുക്കുകയും തന്മൂലം ഡച്ചു കോളനികൾക്കുണ്ടായ ക്ഷയത്താൽ ലോകത്തിലെ ഏറ്റവും സമ്പന്ന നഗരം എന്ന പദവി ആംസ്റ്റർഡാമിനു നഷ്ടപ്പെട്ടു. 19-ആം നൂറ്റാണ്ടിൽ വ്യാവസായിക വിപ്‌ളവകാലഘട്ടത്തിലാണ് ആംസ്റ്റർഡാമിന്റെ രണ്ടാം സുവർണ്ണകാലം അരങ്ങേറിയത്. പുതിയ റെയിൽവേ സ്‌റ്റേഷൻ, റൈൻ നദിയിലേക്കുള്ള കനാൽ, മ്യൂസിയങ്ങൾ എന്നിവ നിർമ്മിക്കപ്പെട്ടത് ഈ കാലയളവിലാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ആംസ്റ്റർഡാം" എന്ന താളിൽനിന്ന് ശേഖരിച്ചത്