"കേരളകലാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "Classes-at-kalamandalam.jpg" നീക്കം ചെയ്യുന്നു, Jcb എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്
(ചെ.)No edit summary
വരി 57:
[[ഭാരതം|ഭാരതീയ]] [[നൃത്ത കല|നൃത്ത കലകൾ]] അഭ്യസിപ്പിക്കുന്ന ഒരു കലാലയമാണ് '''കേരളകലാമണ്ഡലം'''. പ്രത്യേകിച്ചും, [[കേരളം|കേരളത്തിൽ]] രൂപം കൊണ്ട കലകളാണ് ഇവിടെ അഭ്യസിപ്പിക്കുന്നത്. കലാമണ്ഡലം [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[ചെറുതുരുത്തി]] എന്ന ഗ്രാമത്തിൽ [[ഭാരതപ്പുഴ|ഭാരതപ്പുഴയുടെ]] തീരത്ത് സ്ഥിതി ചെയ്യുന്നു. ഇപ്പോൾ ഇത് ഒരു സ്വയം കല്പ്പിത സർവ്വകലാശാലയാണ്.
 
[[1930]]-ൽ [[വള്ളത്തോൾ നാരായണ മേനോൻ|വള്ളത്തോൾ നാരായണ മേനോനും]] [[മണക്കുളം മുകുന്ദ രാജ|മണക്കുളം മുകുന്ദ രാജയും]] ചേർന്നാണ് ഈ സ്ഥാപനത്തിന് രൂപം കൊടുത്തത്. കലാമണ്ഡലം, വിദ്യാർത്ഥികൾക്ക് [[കഥകളി]], [[മോഹിനിയാട്ടം]], [[കൂടിയാട്ടം]], [[തുള്ളൽ]], [[പഞ്ചവാദ്യം]] [[ഭരതനാട്യം]] എന്നീ കലകളിൽ ശിക്ഷണം കൊടുക്കുന്നു. പ്രാചീനഭാരതത്തിൽ നിലവിലുണ്ടായിരുന്ന [[ഗുരുകുല സമ്പ്രദായം|ഗുരുകുല സമ്പ്രദായത്തിലാണ്]] ഇവിടെ അദ്ധ്യയനം നടക്കുന്നത്. ഇതിനായി പ്രത്യേകം തയ്യാറാക്കിയ കളരികൾ ഉണ്ട്.
 
സ്വദേശികളും വിദേശികളുമടക്കം നിരവധി പേർ കലാമണ്ഡലത്തെയും കലകളേയും പറ്റി മനസ്സിലാക്കുന്നതിനും ഗവേഷണത്തിനുമായി ഇവിടെ എത്തുന്നുണ്ട്. വിവിധ കലകളെപറ്റി പൊതുജനങ്ങൾക്ക് മനസ്സിലാക്കുന്നതിനായി ''ഗുരുവിനൊപ്പം ഒരു ദിവസം'' എന്ന പരിപാടി തയ്യാറാക്കിയിട്ടുണ്ട്.
 
[[1957]]-ൽ കലാമണ്ഡലത്തിന്റെ ഭരണം സംസ്ഥാന സർക്കാർ ഏറ്റേടുത്ത് ''ഗ്രാൻഡ് ഇൻ ഗ്രേഡ്'' സ്ഥാപനമാക്കി. [[1962]] നവംബറിൽ കേരള ആർട്സ് അക്കാദമിയാക്കി ഉയർത്തി. പിന്നീട് വള്ളത്തോൾ ഭവനം മ്യൂസിയമാക്കി മാറ്റി. കലാമണ്ഡലത്തിലെ ഏറ്റവും ശ്രദ്ധേയമായ കലാദൃശ്യമാണ് നാട്യശാസ്ത്ര വിധിപ്രകാരം നിർമിച്ച കൂത്തമ്പലം. കലാ അദ്ധ്യയനത്തിനും അക്കാദമിക് പഠനത്തിനുമുള്ള സൗകര്യങ്ങൾ ഇവിടെ ഉണ്ട്. ചാരുദത്തം,നാടകാവിഷ്കാരം,[[നങ്ങ്യാർക്കൂത്ത്]] ഡോക്യുമെൻറേഷൻ,ഡിജിറ്റൽ ലൈബ്രറി,കൂത്തമ്പല നിർമ്മാണം എന്നിവയാണ് പുതിയ പ്രവർത്തനങ്ങൾ.
 
സംസ്കൃത പണ്ഡിതനായ [[കെ.ജി. പൗലോസ്|ഡോ.കെ.ജി. പൗലോസാണ്]] കേരള കലാമണ്ഡലത്തിന്റെ പ്രഥമ [[വൈസ് ചാൻസിലർ]].
"https://ml.wikipedia.org/wiki/കേരളകലാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്