"പി.ആർ. മാധവൻ പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
ഒന്നാം കേരളനിയമസഭയിൽ കുന്നത്തൂർ നിയോജകമണ്ഡലത്തേയും മൂന്നാം നിയമസഭയിൽ കോന്നി നിയോജകമണ്ഡലത്തേയും<ref>http://niyamasabha.org/codes/members/m385.htm</ref> പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു പി.ആർ. മാധവൻ പിള്ള എന്ന പന്തളം പി.ആർ. മാധവൻ പിള്ള(6 മർച്ച് 1917 - 25 സെപ്റ്റംബർ 1976). സി.പി.ഐ. പ്രതിനിധിയായാണ് മാധവൻ പിള്ള കേരള നിയമസഭയിലേക്കെത്തിയത്. 1917 മാർച്ച് 6ന് ജനിച്ചു. 1953-55 കാലഘട്ടങ്ങളിൽ തിരുക്കൊച്ചി നിയമസഭയിൽ ഇദ്ദേഹം അംഗമായിരുന്നു.
 
1938-ൽ ഒരു കോൺഗ്രസ് പ്രവർത്തകനായാണ് മാധവൻ പിള്ള രാഷ്ട്രീയ ജീവിതമാരംഭിച്ചത്, തിരുവിതാംകൂർ കോൺഗ്രസ് കമ്മിറ്റിയിൽ 1948വരെ അംഗമായിരുന്ന ഇദ്ദേഹം അതേവർഷം കമ്മ്യൂണിസ്റ്റ് പാർട്ടിയിലംഗമായി. സി.പി.ഐ. സംസ്ഥാന സമിതിയംഗം, അഖിലേന്ത്യ കിസാൻ സഭാംഗം, കേന്ദ്ര കിസാൻ കൗൺസിലംഗം, കേരള കർഷക സംഘത്തിന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസിദ്ധീകരണാങ്ങളായ കേരളം, നവലോകം എന്നീവയുടെ എഡിറ്ററായിരുന്ന മാധവൻ പിള്ള 1948 വരെ കോൺഗ്രസ് പ്രസിദ്ധീകരണമായ യുവകേരളത്തിന്റെ മുഖ്യപത്രാധിപരും ആയിരുന്നു.
 
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/പി.ആർ._മാധവൻ_പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്