"ഗാന്ധിജയന്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.5.4) (യന്ത്രം ചേർക്കുന്നു: sa:गान्धिजयन्ती
No edit summary
വരി 21:
[[ta:காந்தி ஜெயந்தி]]
[[te:గాంధీ జయంతి]]
[[uk:Ґанді-Джаянті]]ഞങ്ങളിൽ ആരുടെയും പോലെയായിരുന്നില്ല ഗാന്ധിജിയുടെ വേഷം, വസ്ത്രധാരണം, പ്രകൃതം. ഞാൻ ആദ്യമായി കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുക്കാൻ ചെന്നത് 1912ൽ ആയിരുന്നു. ഞാനവിടെ കണ്ട നേതാക്കളിൽനിന്ന് വ്യത്യസ്തനായിരുന്നു ഗാന്ധിജി. ലളിതമായ വസ്ത്രധാരണം, ലളിതമായ പെരുമാറ്റം, ലളിതമായ സംഭാഷണ ശൈലി, ലളിതമായ കാര്യങ്ങൾ പെരുമാറുന്നവരുടെ മനസ്സറിഞ്ഞുകൊണ്ടുള്ള സമീപനം. സംസാരിക്കുന്നത് തന്റെ നാട്ടുഭാഷയായ ഗുജറാത്തിയിലും ഹിന്ദിയിലും. ഒരു നാടൻ കൃഷിക്കാരനെപ്പോലെ..... ഗാന്ധിജി സംസാരിക്കുമ്പോൾ കേൾവിക്കാരന് തോന്നുക അവന്റെ മനസ്സാണ് ഗാന്ധിജിയുടെ ശബ്ദത്തിലൂടെ കേൾക്കുന്നത് എന്നാണ്." ഇത് ബാപ്പുജിയെപ്പറ്റി രാഷ്ട്രശിൽപി നെഹ്റു ഒരിക്കൽ കുറിച്ചത്. ദേശീയത ഇന്ത്യയിലെ സാധാരണക്കാരന്റെ ഹൃദയസ്പന്ദനമാക്കി ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹാത്മാവ്. ഇടത്തരക്കാരെ പ്രതിനിധീകരിച്ച് സ്വാതന്ത്ര്യസമരത്തെ ജനസാമാന്യത്തിന്റെ വികാരമാക്കിയത് ബാപ്പൂജി. അതുകൊണ്ടാണ് അദ്ദേഹം നമുക്കെന്നും സജീവവും കൃതജ്ഞാഭരിതവുമായ ഓർമയാകുന്നത്. സത്യവും ധർമവും അഹിംസയും അടിസ്ഥാനമാക്കിയ ഗാന്ധിജിയുടെ കാഴ്ചപ്പാടുകളും പ്രയോഗരീതികളും കാലദേശങ്ങളുടെ പരിമിതികൾ മറികടന്ന് ഇന്നും ഏറെ പ്രസക്തം. 2012ഒക്ടോബർ രണ്ട് അദ്ദേഹത്തിന്റെ 143-ാം ജന്മദിനം. ബാപ്പുവിനെ അറിയാൻ നമുക്ക് ഈ ദിനത്തെ പ്രയോജനപ്പെടുത്താം. അദ്ദേഹത്തോടുള്ള സ്നേഹത്തിന്റെയും ആദരവിന്റെയും അടയാളങ്ങളായി ആ പ്രവൃത്തികളും ചിന്തകളും മനസ്സിലാക്കി ജീവിതത്തിൽ പകർത്താനോ പ്രതിഫലിപ്പിക്കാനോ ശ്രമിക്കാം...
[[uk:Ґанді-Джаянті]]
 
ഗാന്ധിജിയുടെ സങ്കൽപത്തിലെ ഇന്ത്യ
 
"പട്ടിണിപ്പാവങ്ങൾക്കുപോലും ഇത് തന്റെ നാടാണ് എന്ന് ബോധമുണ്ടാവുന്ന ഒരിന്ത്യ. ഈ നാട് പടുത്തുയർത്തുന്നതിൽ അവർക്കുകൂടി ഒരു പങ്കാളിത്തം ഉണ്ടാവണം അങ്ങനെയുള്ള ഇന്ത്യയിൽ താഴ്ന്നവനെന്നോ ഉയർന്നവനെന്നോ ഭേദവുമുണ്ടാവില്ല. സമുദായങ്ങൾ തമ്മിൽ വൈജാത്യമുണ്ടാവില്ല. അവിടെ ഭിന്നതയില്ല. അപകടകരമായ മാത്സര്യമില്ല. അയിത്താചരണത്തിനു സ്ഥാനമില്ല. ഹിന്ദു, ക്രിസ്ത്യാനി, മുസ്ലിം, പാഴ്സി എന്നിങ്ങനെ ഭേദമുണ്ടാവില്ല. എല്ലാവരും ഒരേ മാതാവിന്റെ സന്തതികൾ . സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യപങ്കാളിത്തം. എന്റെ സങ്കൽപ്പത്തിലുള്ളത് രാമരാജ്യം. തുല്യനീതി, തുല്യനിയമം, തുല്യപങ്കാളിത്തം. ഇതാണ് എന്റെ സങ്കൽപ്പത്തിലെ ഇന്ത്യ" നമുക്ക് ബാപ്പു കണ്ട ഇന്ത്യയിലെത്താൻ ഇനിയുമായിട്ടില്ല. ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. കുട്ടികൾക്കാണ് മാറ്റത്തിനുവേണ്ടിയുള്ള ഈ പ്രവർത്തനങ്ങളിൽ പതാകവാഹകരാവാൻ കഴിയുന്ന്. " ഇന്നത്തെ ഇന്ത്യയും മഹാത്മാവിന്റെ സങ്കൽപ്പത്തിലെ ഇന്ത്യയും" ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി ഒരു ചർച്ച സ്കൂൾ തലത്തിൽ സംഘടിപ്പിക്കാം.
 
അധ്വാനിക്കാതെ അപ്പം വേണ്ട!
 
1948 ജനുവരി 18. സാമുദായിക സൗഹാർദത്തിനുവേണ്ടി ദില്ലിയിൽ 13ന് ആരംഭിച്ച ഉപവാസം ഗാന്ധിജി അവസാനിപ്പിച്ചു. എട്ട് ഔൺസ് ആട്ടിൻ പാലും നാല് ഓറഞ്ചും കഴിച്ചു. അതു കഴിഞ്ഞപ്പോൾ ചർക്കകൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഡോക്ടർമാരൂടെയും അനുയായികളുടെയും അഭ്യർഥനയ്ക്ക് അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല. വിറയ്ക്കുന്ന കൈവിരലുകളാൽ ചർക്ക തിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. "അധ്വാനിക്കാതെ നേടുന്ന അപ്പം മോഷ്ടിക്കപ്പെട്ടതാണ്. ഞാനിപ്പോൾ ഭക്ഷണം കഴിക്കാനാരംഭിച്ചിരിക്കുന്നു. അതുകൊണ്ട് ഞാൻ പണിയെടുക്കണം" മഹാത്മാവിന്റെ ജീവിതാനുഭവങ്ങൾ ഓരോ മനുഷ്യനും പുതുജീവിതപാഠങ്ങൾ നൽകുന്നു. ഏറെവായിച്ചും പ്രവർത്തിച്ചും മുന്നോട്ടുപോകാനുള്ള അവസരമായി ബാപ്പുവിന്റെ ജന്മദിനാഘോഷത്തെ മാറ്റാം.
 
പോസ്റ്റർ രചന
 
ഗാന്ധിജിയുടെ സന്ദേശങ്ങൾ , സ്കൂളിലെ ഗാന്ധിജയന്തി പരിപാടികൾ എന്നിവ ഉൾപ്പെടുത്തി പോസ്റ്ററുകൾ നിർമിക്കുക. ക്രയോൺ , പോസ്റ്റർ കളർ എന്നിവ ഉപയോഗിച്ച് നിറം നൽകുക. പോസ്റ്ററുകൾ പൊതുസ്ഥലങ്ങളിലും സ്കൂളിലും പ്രദർശിപ്പിക്കുമല്ലോ.
 
സ്റ്റാമ്പ് ശേഖരണം
 
ഒരു വ്യക്തിയെക്കുറിച്ച് ലോകത്തിൽ ഏറ്റവും അധികം സ്റ്റാമ്പുകൾ പുറത്തിറക്കിയത് എന്ന ബഹുമതി നമ്മുടെ രാഷ്ട്രപിതാവിനുള്ളതാണ്. രാജ്യത്തും വിദേശത്തും പ്രകാശനം ചെയ്തിട്ടുള്ള ഗാന്ധിസ്റ്റാമ്പുകൾ ശേഖരിക്കുക. ഓരോരുത്തരും ശേഖരിച്ച സ്റ്റാമ്പുകൾ നിരത്തി ഒരു സ്കൂൾതല പ്രദർശനം സംഘടിപ്പിക്കുക.
 
ഫോട്ടോ പ്രദർശനം
 
ഗാന്ധിജിയുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങൾ , ഫോട്ടോകൾ ലഭ്യമാണ്. ഇവ ശേഖരിച്ച് കാലഗണനയനുസരിച്ച് ക്രമീകരിക്കുക. ഓരോന്നിനും അടിക്കുറിപ്പായി ഒരു ചെറുവിവരണം ഏഴുതിച്ചേർക്കുക. നാട്ടുകാർക്കും കാണാൻ കഴിയുന്ന വിധം ഒരു പ്രദർശനം സംഘടിപ്പിക്കുക.
 
പ്രാദേശിക ചരിത്രം
 
അഖിലേന്ത്യാ പര്യടനത്തിന്റെ ഭാഗമായി മൂന്നുതവണയും കേരളത്തിലേക്ക് മാത്രമായി രണ്ടുപ്രാവശ്യവും. ആകെ അഞ്ചുതവണ ബാപ്പു കേരളം സന്ദർശിച്ചിട്ടുണ്ട്. ഈ സന്ദർശന കാലയളവിൽ നിങ്ങളുടെ സ്കൂൾ പരിസരത്ത് എവിടെയെങ്കിലും വന്നിട്ടുണ്ടോ? പ്രദേശത്ത് ഗാന്ധിസ്മാരകമായി നിലനിൽക്കുന്ന സ്ഥാപനങ്ങൾ ഏവ? ഇങ്ങനെ പ്രദേശവുമായി ബന്ധപ്പെട്ട ഗാന്ധിസ്മരണകൾ ഉൾപ്പെടുത്തി പ്രാദേശിക ചരിത്രം തയ്യാറാക്കുക.
 
മഹാത്മാവിനെ അറിയാം
 
നല്ലൊരു എഴുത്തുകാരനും പത്രാധിപരുമായിരുന്നു ഗാന്ധിജി. " എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ" ബാപ്പുവിന്റെ രചനകളിൽ ലോകമെങ്ങും പ്രശംസിക്കപ്പെട്ടതാണ്. ഗാന്ധി സാഹിത്യ സർവസ്വം പ്രസിദ്ധീകൃതമായിട്ടുണ്ട്. ഇവയുടെ അർഥപൂർണമായ വായന ഗാന്ധിജിയെ അറിയാൻ നമ്മെ സഹായിക്കും ഗാന്ധിജിയെക്കുറിച്ചുള്ള പുസ്തകങ്ങളും അദ്ദേഹമെഴുതിയ കൃതികളും ഇതിനായി ഉപയോഗിക്കുക. വായനക്കുറിപ്പ് തയ്യാറാക്കൽ , പുസ്തക പ്രദർശനം എന്നിവ നടത്താം.
 
ഗാന്ധിജയന്തി -സേവനവാരം
 
പാഠങ്ങളുമായി ബന്ധപ്പെടുത്തി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഒരുക്കണം. ആഴ്ചയിലെ പ്രവർത്തനങ്ങളിൽ ഒതുങ്ങാതെ ശുചീകരണവും അധ്വാനം ആവശ്യമുള്ള മറ്റുപ്രവർത്തനങ്ങളും നമ്മുടെ ദിനചര്യയുടെ ഭാഗമാക്കി മാറ്റണം. പൊതുയോഗം, ഗാന്ധിയന്മാരുമായി അഭിമുഖം, ഗാന്ധിജിയുമായി ബന്ധപ്പെട്ട പ്രശ്നോത്തരി, കവിതകൾ ശേഖരണം എന്നിവ നടപ്പാക്കുക.
 
ഓർമപ്പുസ്തകം
 
നമ്മൾ ഓരോരുത്തരുടെയും മനസ്സിൽ ഗാന്ധിജിയെ സംബന്ധിച്ച് മായാതെ നിൽക്കുന്ന കാര്യങ്ങൾ എഴുതുക. കഥ, കവിത എന്നിങ്ങനെ വ്യത്യസ്ത തരത്തിൽ . ആവശ്യമായ ചിത്രങ്ങളും വരച്ച് ചേർത്ത് ഓർമപുസ്തകം തയ്യാറാക്കാം.
ഗാന്ധിജിയെക്കുറിച്ച്
 
മാർട്ടിൻ ലൂഥർ കിങ്: ക്രിസ്തുവിന്റെ സ്നേഹസങ്കൽപ്പത്തെ വ്യക്തികൾ തമ്മിലുള്ള പരസ്പരബന്ധത്തിനുപരി ഫലപ്രദവും വ്യാപ്തിയേറിയതുമായ ഒരു സാമൂഹിക ശക്തിയാക്കിത്തീർത്ത ആദ്യത്തെ ചരിത്രപുരുഷൻ ഗാന്ധിയാണ്.
പേൾ എസ് ബക്ക്: ഇന്ത്യ എന്നാലെന്ത് എന്ന ചോദ്യത്തിന് തന്റെ വ്യക്തിത്വത്തിലൂടെ അദ്ദേഹം സമാധാനം നൽകുന്നു. മനുഷ്യചരിത്രത്തിലെ മഹാപുരുഷന്മാരിലൊരാളാണ് ഗാന്ധിജി.
 
ഐൻസ്റ്റീൻ : ഈ ഭൂമുഖത്ത് ഇങ്ങനെയൊരു മനുഷ്യൻ രക്തമാംസാദികളോടെ ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കുവാൻ വരും തലമുറകൾ തയ്യാറായില്ല എന്നുവരാം.
 
ജവഹർലാൽ നെഹ്റു: അത്ഭുതകരമായ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നതിന് അദ്ദേഹത്തിന് കഴിഞ്ഞു. പ്രാചീനമായ ഈ രാജ്യത്തിന്റെ ആത്മാവിനെ പ്രകാശിപ്പിക്കുന്നതിന് ഗാന്ധിജിക്ക് സാധിച്ചു. മിക്കവാറും അദ്ദേഹം ഇന്ത്യതന്നെയായിരുന്നു.
 
ഡോ. എസ് രാധാകൃഷ്ണൻ : അപ്രത്യക്ഷമായിക്കൊണ്ടിരുന്ന ഭൂതകാലത്തിന്റെ ഏകാകിയായ പ്രതീകം. ഒപ്പം, പിറവിയെടുക്കാൻ വെമ്പുന്ന പുതുലോകത്തിന്റെ പ്രവാചകൻ . നാളത്തെ മനുഷ്യന്റെ മനഃസാക്ഷിയാണ് മഹാത്മാഗാന്ധി.
"https://ml.wikipedia.org/wiki/ഗാന്ധിജയന്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്