"വൈറ്റ് നൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'{{Prettyurl|White Nights}} ഫിയോദർ ദസ്തയേവ്‌സ്കി രചിച്ച ഒരു ച...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

08:23, 2 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഫിയോദർ ദസ്തയേവ്‌സ്കി രചിച്ച ഒരു ചെറുകഥയാണ് വൈറ്റ് നൈറ്റ്സ് അഥവ വെളുത്ത രാത്രികൾ (Белые ночи). 1948-ൽ പ്രസിദ്ധീകരിച്ച ഈ ചെറുകഥ അദ്ദേഹത്തിന്റെ ആദ്യകാല രചനകളിൽ ഒന്നാണ്. കെ. ഗോപാലകൃഷ്ണന്റെ റഷ്യൻ ഭാഷയിൽനിന്ന് മലയാളത്തിലേക്കുള്ള പരിഭാഷ വെളുത്ത രാത്രികൾ എന്ന പേരിൽ മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.[1] ഈ ചെറുകഥയ്ക്ക് നിരനധി ഭാഷകളിലായി ധാരാളം ചലച്ചിത്ര ആഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ട്.

വിഖ്യാത ഫ്രെഞ്ച് ചലച്ചിത്ര സംവിധായകൻ റോബർട്ട് ബ്രസ്സൻ സംവിധാനം ചെയ്ത് ഫോർ നൈറ്റ്സ് ഓഫ് എ ഡ്രീമർ (1971) എന്ന ചിത്രം ഈ ചെറുകഥയെ അധികരിച്ച് എടുത്തതാണ്. ജനനാദൻ സംവിധാനം നിർവഹിച്ച ദേശീയ പുരസ്ക്കാരത്തിന് അർഹമായ ഇയർക്കായ് എന്ന തമിഴ് ചിത്രവും ഈ കഥയെ അടിസ്ഥാനപ്പെടുത്തിയ ചലച്ചിത്രമാണ്. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത് 2007ൽ പുറത്തിറങ്ങിയ സാവരിയ, ശിവം നായർ സംവിധാനം ചെയ്ത 2006ലെ ചലച്ചിത്രം ആഹിസ്ത ആഹിസ്ത, മൻമോഹൻ ദേശായി സംവിധാനം ചെയ്ത് 1960-ലെ ചാലിയ എന്നീ ഹിന്ദി ചിത്രങ്ങളും വൈറ്റ് നൈറ്റ്സിന്റെ ചലച്ചിത്രാവിഷ്ക്കാരങ്ങളാണ്. ജെയിംസ് ഗ്രേ സംവിധാനം ചെയ്ത് 2009ൽ പുറത്തിറങ്ങിയ അമേരിക്കൻ ചലച്ചിത്രം ടു ലവേർസ് വൈറ്റ് നൈറ്റ്സിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ച ചിത്രമാണ്.[2]

ചലച്ചിത്രാവിഷ്ക്കാരങ്ങൾ

  • വൈറ്റ് നൈറ്റ്സ് (1959)- ഇവാൻ പിർയേവ് സംവിധാനം ചെയ്ത് റഷ്യൻ ചലച്ചിത്രം
  • Le notti bianche, (1957) - ഇറ്റാലിയൻ ചലച്ചിത്രം, സംവിധാനം ലുചിനോ വിസ്കോന്റി
  • ചാലിയ (1960) - മൻമോഹൻ ദേശായി സംവിധാനം ചെയ്ത് ഹിന്ദി ചലച്ചിത്രം
  • ഫോർ നൈറ്റ് ഓഫ് എ ഡ്രീമർ (1971) - റോബർട്ട് ബ്രസ്സൻ സംവിധാനം ചെയ്ത് ഫ്രഞ്ച് ചലച്ചിത്രം
  • വൈറ്റ് നൈറ്റ്സ് (2002) - ഇറാനിയൻ ചലച്ചിത്രം
  • ഇയർക്കായ് (2003) - ജനനാദൻ സംവിധാനം ചെയ്ത് തമിഴ് ചലച്ചിത്രം.
  • ആഹിസ്ത ആഹിസ്ത (2006) - ശിവം നായർ സംവിധാനം ചെയ്ത ഹിന്ദി ചലച്ചിത്രം
  • സാവരിയ (2007) - സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ഹിന്ദി ചലച്ചിത്രം
  • ടു ലവേർസ് (2009) - ജെയിംസ് ഗ്രേ സംവിധാനം ചെയ്ത അമേരിക്കൻ ചലച്ചിത്രം

അവലംബം

  1. http://www.mathrubhumi.com/books/bookdetails.php?id=845
  2. "Crime auteur James Gray shifts gears with new romantic drama".

പുറമേനിന്നുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=വൈറ്റ്_നൈറ്റ്സ്&oldid=1093750" എന്ന താളിൽനിന്ന് ശേഖരിച്ചത്