"സൂക്ഷ്മജീവശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[നേത്രം|നഗ്നനേത്രങ്ങൾക്ക്]] ഗോചരമല്ലാത്ത [ജീവകോശങ്ങളെക്കുറിച്ചും] [http://en.wikipedia.org/wiki/Microorganisms സൂക്ഷ്മജീവാണുക്കളെക്കുറിച്ചുമുള്ള] പഠനമാണ് സൂക്ഷ്മജീവശാസ്ത്രം [http://en.wikipedia.org/wiki/Microbiology (മൈക്രോബയോളജി/ Microbiology)]. സൂക്ഷ്മജീവികൾ എന്ന ഗണത്തിൽ [http://en.wikipedia.org/wiki/Microbiology ബാക്ടീരിയ (ഏകവചനം: ബാക്ടീരിയം)], [http://en.wikipedia.org/wiki/Virus വൈറസുകൾ], [http://en.wikipedia.org/wiki/Fungi പൂപ്പലുകൾ] (ഫംഗസ്; ബഹുവചനം: ഫംജൈ), [[http://en.wikipedia.org/wiki/Algae ആൽഗകൾ]] (യഥാർഥന്യൂക്ലിയസ് ഉള്ള ഏകകോശസസ്യങ്ങൾ), [[http://en.wikipedia.org/wiki/Protozoa പ്രോട്ടോസോവകൾ]] (യഥാർഥ [[ന്യൂക്ലിയസ്]] ഉള്ള ഏകകോശജന്തുക്കൾ) തുടങ്ങിയ ഉൾപ്പെടുന്നു. മേൽപ്പറഞ്ഞവയിൽ ബാക്ടീരിയ യഥാർഥ ന്യൂക്ലിയസ് ഇല്ലാത്ത ഏകകോശജീവികൾ (പ്രോക്കാരിയോട്ട്സ്) ആണെങ്കിൽ വൈറസുകൾ ജീവികൾ ആണോ അല്ലയോ എന്നത് ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്. കാരണം അവ ജൈവികസ്വഭാവം കാണിക്കുന്നത് മറ്റേതെങ്കിലും ഒരു ജീവിയുടെ ശരീരത്തിനുള്ളിൽ കടക്കുമ്പോൾ മാത്രമാണ്. അല്ലാത്തപ്പോൾ അവ ജീവനില്ലാത്ത വെറും ജൈവീകപദാർഥങ്ങൾ മാത്രമാണ്. അവശേഷിക്കുന്ന സൂക്ഷ്മജീവിവിഭാഗങ്ങളായ പൂപ്പലുകൾ, ആൽഗകൾ, പ്രോട്ടോസോവകൾ എന്നിവ യഥാർഥ ന്യൂക്ലിയസ് ഉള്ള ജീവികൾ (യൂക്കാരിയോട്ട്സ്) ആണ്. ചിലപൂപ്പലുകൾ പ്രോക്കാരിയോട്ടിക് സ്വഭാവം കാണിക്കുമ്പോൾ ചിലവ ബഹുകോശജീവികളുടെ സ്വഭാവവും കാണിക്കാറൂണ്ട് (ഉദാ : കൂണുകൾ).
 
സൂക്ഷ്മജീവികൾ അന്തരീക്ഷത്തിൽ എല്ലായിടങ്ങളിലും കാണപ്പെടുന്നു. അവയുടെ സാന്നിദ്ധ്യം ജലത്തിലും, കരയിലും, വായുവിലും, സസ്യങ്ങളിലും, ജന്തുക്കളിലും തെളിയിക്കപ്പെട്ടിട്ടുണ്ട്. ചില സൂക്ഷ്മജീവികൾ സൂര്യപ്രകാശത്തിൽനിന്നോ മറ്റ് രാസവസ്തുക്കളിൽ നിന്നോ ഊർജം സ്വീകരിച്ച് സ്വന്തമായി ഭക്ഷണം പാകം ചെയ്തുജീവിക്കുമ്പോൾ (ഓട്ടോട്രോഫുകൾ), ചില ജീവികൾ ജീവനാശം സംഭവിച്ച ജീവികളെയും ജീവകോശങ്ങളെയും ആഹാരമാക്കുന്നു (സാപ്രോഫൈറ്റുകൾ). ഇനിയും ചിലവ ജീവനുള്ള മറ്റ് ജീവകോശങ്ങളെയോ ജീവികളെയോ ചൂഷണം ചെയ്ത് ജീവിക്കുന്നു (പരാദങ്ങൾ അഥവാ പാരസൈറ്റുകൾ).
"https://ml.wikipedia.org/wiki/സൂക്ഷ്മജീവശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്