"ഫ്രണ്ട്സ് (ടെലിവിഷൻ പരമ്പര)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 97:
 
പൈലറ്റ്‌ എപ്പിസോഡ് ചിത്രീകരിക്കുന്നതിനിടയിൽ, തിരക്കഥ തിരുത്തി ഒരു പ്രധാനകഥയും അതിനോടനുബന്ധിച്ചു പല ചെറിയ കഥകളും എന്ന രീതിയിലാക്കുവാൻ എൻബിസി ആവശ്യപ്പെട്ടുവെങ്കിലും, മൂന്നു കഥാതന്തുക്കൾക്കും തുല്യ പ്രാധാന്യം വേണമെന്ന ആവശ്യമുന്നയിച്ചു കൊണ്ട് കഥാകൃത്തുക്കൾ അത് നിരസിച്ചു.<ref name="friendsconcept"/>കഥാപാത്രങ്ങൾ നന്നേ ചെറുപ്പമെന്നു തോന്നിയതിനാൽ അവർക്ക് ഉപദേശങ്ങൾ നൽകുന്ന ഒരു മുതിർന്ന കഥാപാത്രം വേണമെന്ന് എൻബിസി ശഠിച്ചു. തത്ഫലമായി കോഫ്മാനും ക്രെയ്നും "പാറ്റ് ദ കോപ്പ്" എന്ന എപ്പിസോഡിന്റെ തിരക്കഥയുടെ കരട് തയ്യാറാക്കി. കഥാഗതി വളരെ മോശമെന്ന് ക്രെയ്ൻ കണ്ടപ്പോൾ, കോഫ്മാൻ "''പാറ്റ് ദ ബണ്ണി'' എന്ന കുട്ടികളുടെ പുസ്തകത്തെ കുറിച്ച് കേട്ടിട്ടില്ലേ? ഞങ്ങൾക്ക് പാറ്റ് ദ കോപ്പ് ആണുള്ളത്" എന്ന് കളിയാക്കി. ഒടുവിൽ എൻബിസി അയയുകയും ആശയം ഉപേക്ഷിക്കുകയും ചെയ്തു.<ref name="friendsorigins1"/>
 
ഓരോ വേനൽക്കാലത്തും നിർമ്മാതാക്കൾ വരാൻ പോകുന്ന സീസണിലെ കഥകളുടെ രൂപരേഖ തയ്യാറാക്കിയിരുന്നു.<ref name="joeyrach">{{cite news |url=http://community.seattletimes.nwsource.com/archive/?date=20020515&slug=wfriends |title=Baby episode could make ''Friends'' TV's top show |accessdate=January 3, 2009 |author=Bauder, David |date=May 15, 2002 |publisher=Seattle Times}}</ref> ഓരോ എപ്പിസോഡും നിർമ്മാണത്തിലേക്ക് പോകുന്നതിനു മുൻപായി കോഫ്മാനും ക്രെയ്നും മറ്റുള്ള എഴുത്തുകാർ തയ്യാറാക്കിയ തിരക്കഥ അവലോകനം ചെയ്യുകയും പരമ്പരയുടെയോ കഥാപാത്രത്തിന്റെയോ സ്വഭാവത്തിനു വിരുദ്ധമായി എന്തെങ്കിലുമുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തിരുന്നു.<ref name="friendsborn">{{cite news |url=http://query.nytimes.com/gst/fullpage.html?res=9A01E5DF1E38F930A15756C0A962958260&sec=&spon=&pagewanted=all |title=A Sitcom is Born: Only Time Will Tell the Road to Prime Time |accessdate=January 1, 2009 |author=Kolbert, Elizabeth |date=May 23, 1994 |publisher=New York Times}}</ref> മറ്റു കഥാതന്തുക്കളിൽ നിന്നു വ്യത്യസ്തമായി ജോയി-റേച്ചൽ ബന്ധം എന്നാ ആശയം ഉടലെടുത്തത് എട്ടാമത്തെ സീസണിന്റെ മധ്യത്തിൽ ആയിരുന്നു. രചയിതാക്കൾക്ക് റോസിനെയും റേച്ചലിനെയും പെട്ടെന്ന് തന്നെ ഒന്നിപ്പിക്കാൻ താല്പര്യം ഇല്ലാതിരുന്നതിനാൽ, അവരുടെ പ്രണയത്തിനു തടസ്സം നിൽക്കാനായി ഒരു സംഭവവികാസത്തെ പറ്റി ആലോചിക്കുന്ന അവസരത്തിൽ ഒരു എഴുത്തുകാരൻ നൽകിയ ആശയമാണ്‌ ജോയിക്ക് റേച്ചലിനോട് തോന്നുന്ന താല്പര്യം.പ്രസ്തുത ആശയം സീസണിൽ ഉൾപ്പെടുത്തിയെങ്കിലും, തങ്ങളുടെ കഥാപാത്രങ്ങളെ പ്രേക്ഷകർ വെറുക്കുമോ എന്ന ഭയം അഭിനേതാക്കൾ പ്രകടിപ്പിച്ചപ്പോൾ കഥ ചുരുക്കുകയും പിന്നീട് അവസാന സീസണിൽ വീണ്ടും ഉൾക്കൊള്ളിക്കുകയും ചെയ്തു.
 
== റേറ്റിംഗ്സ് ==
"https://ml.wikipedia.org/wiki/ഫ്രണ്ട്സ്_(ടെലിവിഷൻ_പരമ്പര)" എന്ന താളിൽനിന്ന് ശേഖരിച്ചത്