"കെടാമംഗലം സദാനന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

933 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
കേരളത്തിലെ പ്രശസ്തനായ ഒരു കഥാപ്രാസംഗികനായിരുന്നു '''കെടാമംഗലം സദാനന്ദൻ''' (1926 - 13 ഏപ്രിൽ 2008). സിനിമാ-നാടക നടൻ കൂടിയായിരുന്ന ഇദ്ദേഹം ഗാനരചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലും പ്രശസ്തനായിരുന്നു. ഏകദേശം 64 വർഷക്കാലം കഥാപ്രസംഗരംഗത്ത് സജീവമായി പ്രവർത്തിച്ച കെടാമംഗലം 40-ലേറെ കഥകൾ 15,000 വേദികളിലായി അവതരിപ്പിച്ചിട്ടുണ്ട്. അതിൽ [[ചങ്ങമ്പുഴ കൃഷ്ണപിള്ള|ചങ്ങമ്പുഴയുടെ]] ''[[രമണൻ]]'' 3500-ൽ പരം വേദികളിൽ അവതരിപ്പിച്ചു. ഒരേ കഥ കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ ഇത്രയധികം വേദികളിൽ അവതരിപ്പിച്ചത് ഒരു സർവ്വകാല റെക്കോർഡായി കണക്കാക്കപ്പെടുന്നു. ഇദ്ദേഹം 40 സിനിമകളിൽ അഭിനയിക്കുകയും 12 സിനിമകൾക്ക് തിരക്കഥയും നൂറോളം സിനിമകൾക്ക് ഗാനങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്.
==ജീവിതരേഖ==
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[വടക്കൻ പറവൂർ|വടക്കൻ പറവൂരിനടുത്തുള്ള]] കെടാമംഗലം ഗ്രാമത്തിൽ 1926-ൽ ജനിച്ച സദാനന്ദൻ 1944-ൽ തനിക്ക് 18 വയസ് പ്രായമുള്ളപ്പോൾ മുതൽ [[കഥാപ്രസംഗം]] വേദികളിലവതരിപ്പിച്ച് തുടങ്ങിയിരുന്നു. അദ്ദേഹം അക്കാലത്ത് അവതരിപ്പിച്ചിരുന്നത് പ്രധാനമായും ചങ്ങമ്പുഴയുടെ ''രമണനും'' ''വാഴക്കുല''യുമായിരുന്നു. മറ്റൊരു പ്രധാന കഥ ''ഉണ്ണിയാർച്ച''യായിരുന്നു. [[രമണൻ|രമണന്റെ]] അഭൂതപൂർവ്വമായ പ്രചാരത്തിന് പിന്നിൽ കെടാമംഗലം സദാനന്ദന്റെ കഥാപ്രസംഗത്തിന്റെ സ്വാധീനമുള്ളതായി കണക്കാക്കപ്പെടുന്നു. പിൽക്കാലത്ത് ''കർണൻ'', ''അഗ്നി നക്ഷത്രം'', ''അവൻ വീണ്ടും ജയിലിലേക്ക്'', ''അഗ്നിപരീക്ഷ'', ''പട്ടമഹിഷി'', ''ചിരിക്കുന്ന മനുഷ്യൻ'', ''വ്യാസന്റെ ചിരി'', ''അഹല്യ'' തുടങ്ങിയ നിരവധി കഥാപ്രസംഗങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. കേരളത്തിൽ [[വി. സാംബശിവൻ|സാംബശിവനു]] ശേഷം ഏറ്റവുമധികം സ്റ്റേജുകളിൽ കഥ പറഞ്ഞിട്ടുള്ള കാഥികനാണ് കെടാമംഗലം.
 
കഥാപ്രസംഗ രംഗത്തെ മുടിചൂടാ മന്നന്മാരിലൊരാളായിരുന്ന കെടാമംഗലത്തിന് മലയാള സിനിമാരംഗത്തും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ സാധിച്ചു.1952-ൽ [[പ്രേം നസീർ]] നായകനായ ''മരുമകൾ'' എന്ന ചിത്രത്തിൽ വില്ലനായിട്ടായിരുന്നു അരങ്ങേറ്റം. കെടാമംഗലത്തെപ്പോലെ തന്നെ നസീറിന്റെയും കന്നിച്ചിത്രമായിരുന്നു അത്. ''തസ്കര വീരൻ'' ആയിരുന്നു രണ്ടാമത്തെ ചിത്രം. നായികയുടെ അച്ഛന്റെ വേഷമായിരുന്നു ആ ചിത്രത്തിലേത്. 1961-ൽ ''അരപ്പവൻ'' എന്ന ചിത്രത്തിൽ അഭിനയിച്ചതിനോടൊപ്പം അതിലെ ഗാനങ്ങളും എഴുതിക്കൊണ്ട് ചലച്ചിത്ര ഗാനരംഗത്തേക്കും അദ്ദേഹം കടന്നു വന്നു. ഇതിനു പുറമേ ''വിപ്ലവകാരികൾ'', ''പ്രതികാരം'', ''സെന്റ് തോമസ്'' തുടങ്ങി 12 ചലച്ചിത്രങ്ങളുടെ തിരക്കഥയും രചിച്ചിട്ടുണ്ട്.
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1089830" എന്ന താളിൽനിന്ന് ശേഖരിച്ചത്