"ഫ്രണ്ട്സ് (ടെലിവിഷൻ പരമ്പര)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 96:
എൻബിസി ''ഫ്രണ്ട്സ്'' അ൦ഗീകരിച്ചതിനെ തുടർന്നുള്ള ആഴ്ചകളിൽ ക്രെയ്ൻ, കോഫ്മാൻ, ബ്രൈറ്റ് എന്നിവർ അയച്ചു കിട്ടിയ മറ്റു പരമ്പരകൾക്കായി, പ്രത്യേകിച്ച് നിർമ്മിക്കാതെ പോയ ''സെയ്ൻഫെൽഡ്'' എപ്പിസോഡുകൾക്കായി എഴുത്തുകാർ സൃഷ്‌ടിച്ച തിരക്കഥകൾ വിശകലനം ചെയ്യാൻ തുടങ്ങി.<ref name="friendsborn">{{cite news |url=http://query.nytimes.com/gst/fullpage.html?res=9A01E5DF1E38F930A15756C0A962958260&sec=&spon=&pagewanted=all |title=A Sitcom is Born: Only Time Will Tell the Road to Prime Time |accessdate=January 1, 2009 |author=Kolbert, Elizabeth |date=May 23, 1994 |publisher=New York Times}}</ref>കോഫ്മാനും ക്രെയ്നും ഏഴു യുവ എഴുത്തുകാരുടെ ഒരു സംഘത്തെ ജോലിക്കെടുത്തു, എന്തെന്നാൽ "നിങ്ങൾ നാൽപ്പതുകളിൽ എത്തിയാൽ പിന്നീടൊന്നും ചെയ്യാനാവില്ല. നെറ്റ് വർക്കുകളും സ്റ്റുഡിയോകളും കോളേജിൽ നിന്നിറങ്ങിയ യുവത്വത്തെയാണ് അന്വേഷിക്കുന്നത്."<ref>{{cite news |url=http://articles.latimes.com/2001/jun/10/entertainment/ca-8511 |title=No Experience Wanted |accessdate=January 4, 2009 |author=Shayne, Bob |date=June 10, 2001 |publisher=Los Angeles Times}}</ref>ഒന്നോ രണ്ടോ കഥാപാത്രങ്ങളിലൂന്നി നിൽക്കാതെ തുല്യ പ്രാധാന്യമുള്ള ആറു കഥാപാത്രങ്ങളെ ഉപയോഗിക്കുന്നതു മൂലം "അനവധി കഥാതന്തുക്കൾ വികസിപ്പിക്കുന്നതിനും പരമ്പരയുടെ നിലനിൽപ്പിനും" സഹായകമാകുമെന്ന് സൃഷ്ടാക്കൾ കണക്കു കൂട്ടി.<ref name="friendsorigin2">{{cite web |url=http://www.baltimoresun.com/topic/bal-friends-buzz0502,0,495484.story?page=2 |title=They leave as they began: With a buzz |page=2|accessdate=December 23, 2008|author=Jicha, Tom |date=May 2, 2004 |publisher=[[The Baltimore Sun]]}}</ref> കഥാബീജങ്ങൾ മുഖ്യമായും എഴുത്തുകാരുടെ സംഭാവന ആയിരുന്നെങ്കിലും അഭിനേതാക്കളും ആശയങ്ങൾ സംഭാവന ചെയ്തിരുന്നു.<ref name="friendswrit">{{cite news |url=http://www.usatoday.com/community/chat/2002-04-23-friends.htm |title=''Friends'': Kevin Bright |accessdate=December 28, 2008 |date=April 23, 2004|publisher=[[USA Today]]}}</ref>കഥാപാത്രങ്ങളിൽ ഏറ്റവും ലൈ൦ഗികാകർഷണമുള്ളവരായി ജോയിയെയും മോണിക്കയെയും സങ്കല്പ്പിച്ചതിനാൽ അവർ തമ്മിലുള്ള ഒരു വലിയ പ്രണയകഥയും കഥാകൃത്തുക്കളുടെ മനസ്സിലുണ്ടായിരുന്നു. റോസ്-റേച്ചൽ പ്രണയബന്ധം എന്ന ആശയം ഉരുത്തിരിഞ്ഞത് കോഫ്മാനും ക്രെയ്നും പൈലറ്റ്‌ എപ്പിസോഡിനുള്ള തിരക്കഥ എഴുതുമ്പോഴായിരുന്നു.<ref name="friendsorigins1"/>
 
പൈലറ്റ്‌ എപ്പിസോഡ് ചിത്രീകരിക്കുന്നതിനിടയിൽ, തിരക്കഥ തിരുത്തി ഒരു പ്രധാനകഥയും അതിനോടനുബന്ധിച്ചു പല ചെറിയ കഥകളും എന്ന രീതിയിലാക്കുവാൻ എൻബിസി ആവശ്യപ്പെട്ടുവെങ്കിലും, മൂന്നു കഥാതന്തുക്കൾക്കും തുല്യ പ്രാധാന്യം വേണമെന്ന ആവശ്യമുന്നയിച്ചു കൊണ്ട് കഥാകൃത്തുക്കൾ അത് നിരസിച്ചു.<ref name="friendsconcept"/>കഥാപാത്രങ്ങൾ നന്നേ ചെറുപ്പമെന്നു തോന്നിയതിനാൽ അവർക്ക് ഉപദേശങ്ങൾ നൽകുന്ന ഒരു മുതിർന്ന കഥാപാത്രം വേണമെന്ന് എൻബിസി ശഠിച്ചു. തത്ഫലമായി കോഫ്മാനും ക്രെയ്നും "പാറ്റ് ദ കോപ്പ്" എന്ന എപ്പിസോഡിന്റെ തിരക്കഥയുടെ കരട് തയ്യാറാക്കി. കഥാഗതി വളരെ മോശമെന്ന് ക്രെയ്ൻ കണ്ടപ്പോൾ, കോഫ്മാൻ "''പാറ്റ് ദ ബണ്ണി'' എന്ന കുട്ടികളുടെ പുസ്തകത്തെ കുറിച്ച് കേട്ടിട്ടില്ലേ? ഞങ്ങൾക്ക് പാറ്റ് ദ കോപ്പ് ആണുള്ളത്" എന്ന് കളിയാക്കി. ഒടുവിൽ എൻബിസി അയയുകയും ആശയം ഉപേക്ഷിക്കുകയും ചെയ്തു.<ref name="friendsorigins1"/>
 
== റേറ്റിംഗ്സ് ==
"https://ml.wikipedia.org/wiki/ഫ്രണ്ട്സ്_(ടെലിവിഷൻ_പരമ്പര)" എന്ന താളിൽനിന്ന് ശേഖരിച്ചത്