"സ്ത്രീ ഇസ്ലാമിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
'പുരുഷനാവട്ടെ, സ്ത്രീയാവട്ടെ-സൽക്കർമം അനുഷ്ഠിക്കുന്നത് ആരാണെങ്കിലും ശരി അവർ സത്യവിശ്വാസികളാണെങ്കിൽ അങ്ങനെയുള്ളവരാകുന്നു സ്വർഗാവകാശികൾ'<ref> വിശുദ്ധ ഖുർആൻ 4:124</ref> . അല്ലാഹു പറയുന്നു: 'സ്ത്രീയാവട്ടെ, പുരുഷനാവട്ടെ നിങ്ങളിൽ ആരുടെയും കർമത്തെ ഞാൻ നിഷ്ഫലമാക്കുകയില്ല, നിങ്ങളെല്ലാവരും ഒരേ വർഗത്തിൽ പെട്ടവരാണല്ലോ' '<ref> വിശുദ്ധ ഖുർആൻ 3:195 </ref> . ശാരീരികവും മാനസികവുമായ വിഷയങ്ങളിൽ പുരുഷനും സ്ത്രീയും വ്യത്യസ്ഥത പുലർത്തുന്നുണ്ടെങ്കിലും ദൈവിക സന്നിധിയിൽ സ്ത്രീയും പുരുഷനും സമന്മാരാണെന്ന് ഖുർആൻ പറയുന്നു.
== പ്രവാചക മൊഴികളിൽ ==
സ്ത്രീകളെ അങ്ങേയറ്റം ആദരിക്കാനും മാതാവെന്ന നിലയിലും ഇണയെന്ന നിലക്കും സഹോദരിഎന്ന നിലക്കും പുത്രിഎന്ന നിലക്കുമെല്ലാം ആ പരിഗണന വകവെച്ചു കൊടുക്കാനും പ്രവാചകൻ(സ) കല്പ്പിക്കുന്നു. ഉമർ(റ) പറയുന്നു: 'ഞങ്ങൾ ജാഹിലിയ്യാ കാലത്ത് സ്ത്രീകൾക്ക് ഒരു വിലയും കൽപിച്ചിരുന്നില്ല. എന്നാൽ ഇസ്ലാം സമാഗതമാവുകയും അല്ലാഹു അവരെക്കുറിച്ച് സംസാരിക്കുകയും ചെയ്തപ്പോഴാണ് അവർക്കും അവകാശമുണ്െടന്ന് ബോധ്യമായത്'.<ref>ബുഖാരി, മുസ്ലിം</ref>
=== ഭാര്യ ===
'ഭൌതിക ലോകത്തെ ഏറ്റവും നല്ല വിഭവമാണ് സദ്വൃത്തയായ സ്ത്രീ. നീ അവളെ നോക്കിയാൽ നിന്നെ അവൾ സന്തോഷിപ്പിക്കും; നിന്റെ അഭാവത്തിൽ നിന്റെയെല്ലാം അവൾ സംരക്ഷിക്കും' <ref>മുസ്ലിം, ഇബ്നുമാജ</ref>
"https://ml.wikipedia.org/wiki/സ്ത്രീ_ഇസ്ലാമിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്