"സ്ത്രീ ഇസ്ലാമിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎മകൾ
വരി 16:
 
== ജനിക്കാനുള്ള അവകാശം ==
പെൺഭൂണഹത്യ<ref>http://news.bbc.co.uk/2/hi/uk/7123753.stm</ref> വർദ്ദിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇക്കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. സ്ത്രീകൾക്ക് ജീവിക്കാൻ പോലും അവസരം നിഷേധിച്ചിരുന്ന കാലഘട്ടത്തിലായിരുന്നു പ്രവാചകൻ മുഹമ്മദിന്റെ ആഗമനം. അജ്ഞാന കാലത്തെ അറബികൾ പെൺകുട്ടികളെ അപമാനത്തോടെ കണ്ടിരുന്നതായും ജീവനോടെ കുഴിച്ചു മൂടിയിരുന്നതായും ഖുർആൻ പറയുന്നു. 'അവരിലൊരാൾക്ക് ഒരു പെൺകുട്ടി ജനിച്ചതായി സന്തോഷവാർത്ത ലഭിച്ചാൽ കഠിനദുഃഖം കടിച്ചിറക്കിക്കൊണ്ട് അവന്റെ മുഖം കറുത്തിരുണ്ടുപോവുന്നു. അവൻ ആളുകളിൽനിന്ന് മാറി നടക്കുന്നു; ഈ സന്തോഷവാർത്ത ലഭിച്ചതിന് ശേഷം ആരെയും കാണാതിരിക്കാൻ വേണ്ടി. അപമാനം സഹിച്ചുകൊണ്ട് പുത്രിയെ വളർത്തണോ അതോ ജീവനോടെ കുഴിച്ചു മൂടണോ എന്നവൻ ആലോചിച്ചുകൊണ്ടിരിക്കുന്നു' <ref>വിശുദ്ധ ഖുർആൻ 16:58,59</ref>. ഇത്തരമൊരു ഘട്ടത്തിൽ പെൺകുട്ടികളെ കുഴിച്ചുമൂടിന്നകുഴിച്ചുമൂടുന്ന ദുരാചാരം ഇല്ലാതാക്കുകയും ഈ കൊടും ക്രൂരതക്ക് പാരത്രിക ലോകത്ത് ഉത്തരം ബോധിപ്പിക്കേണ്ടിവരുമെന്ന് ഉണർത്തുകയും ചെയ്തു: 'ജീവനോടെ കുഴിച്ചു മൂടപ്പെട്ട പെൺകുഞ്ഞിനോട് ചോദിക്കപ്പെടുമ്പോൾ; അവൾ എന്ത് തെറ്റിന്റെ പേരിലാണ് വധിക്കപ്പെട്ടത് എന്ന്!'<ref>വിശുദ്ധ ഖുർആൻ 81:8,9</ref> .പെൺകുട്ടികൾ ജനിക്കുന്നത് ദൈവാനുഗ്രഹമായി പഠിപ്പിക്കുകയും സ്വർഗ പ്രവേശനത്തിന് കാരണമാവുന്ന അനുഗ്രഹമാണെന്ന് പ്രവാചകൻ(സ) ഉണർത്തുകയുെ ചെയ്തു. 'ഒരാൾക്ക് രണ്ടു പെൺമക്കളുണ്ടാവുകയും അവരെ അയാൾ നന്നായി പരിപാലിക്കുകയും ചെയ്താൽ അവർ മൂലം അയാൾ സ്വർഗ പ്രവേശനത്തിന് അർഹനായിത്തീരും'<ref>സ്വഹീഹുൽ ബുഖാരി</ref>
 
== സാമ്പത്തികാവകാശം ==
'പുരുഷന്മാർ സമ്പാദിച്ചതെന്തോ അതിനനുസരിച്ച് അവർക്ക് വിഹിതമുണ്ട്. സ്ത്രീകൾ സമ്പാദിച്ചതെന്തോ അതിനനുസരിച്ച് അവർക്കും വിഹിതമുണ്ട്'<ref>വിശുദ്ധ ഖുർആൻ 4:32</ref>. ഇബ്നു ഹസം(റ) പറയുന്നു: 'വീടും സ്ഥലവും ഉടമപ്പെടുത്താനും കച്ചവടം ചെയ്യാനും വിവാഹമൂല്യം ദാനം ചെയ്യാനുമൊക്കെ സ്ത്രീക്ക് അധികാരമുണ്ട്. പിതാവിനോ ഭർത്താവിനോ അതിനെ എതിർക്കാൻ അവകാശമില്ല'<ref>മഹല്ലി: 9/507</ref>
"https://ml.wikipedia.org/wiki/സ്ത്രീ_ഇസ്ലാമിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്