"സംവാദം:പ്രധാന താൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 128:
 
:മാഷെ ഇത് ഇത്രയും വലിയ ഒരു പ്രശ്നമാക്കണ്ട. അവരവരുടെ കയ്യില്‍ ഉള്ളതുപോലെ എഴുതിയാല്‍ മതി എന്നാണ്‌ എന്‍റെ അഭിപ്രായം. '''എന്തെങ്കിലും വിധത്തില്‍ മാറ്റങ്ങളോ തെറ്റുകളോ‍ ഉണ്ടായാല്‍ പിറകെ വരുന്നവര്‍ തിരുത്തും''' എന്നതല്ലേ '''വിക്കിയുടെ ആപ്തവാക്യം'''. മാഷ്ക്ക് എങ്ങനെ കഴിയുന്നു അങ്ങനെതന്നെ ചെയ്യുക. അല്ലെങ്കില്‍ മലയാളം ഫോണ്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യുക. ഈ സം വാദം ആവശ്യമില്ലതെ നീണ്ടുപോകുന്നതിനോട് എനിയ്ക്ക് വ്യക്തിപരമായി യോജിപ്പില്ല. കാരണം ഇതില്‍ വരുന്നവരില്‍ എല്ലാവരും അവരവരുടെ സമയം പരമാവധി ഉണ്ടാക്കി വിക്കിയിലേയ്ക്ക് എന്തെങ്കിലും തന്നാല്‍ കഴിയുന്നത് ചെയ്യുവാന്‍ വേണ്ടിയാണ്‌. ആരും പരിഭവിക്കണ്ട. താങ്കളുടെ ബുദ്ധിമുട്ട് മനസ്സിലാവുന്നു. പക്ഷേ ഇതിനെ എങ്ങനെയെങ്കിലും തീര്‍ക്കാന്‍ അപേക്ഷിക്കുന്നു. സസ്നേഹം --[[ഉപയോക്താവ്:Sugeesh|സുഗീഷ്]] 19:58, 23 ഒക്ടോബര്‍ 2007 (UTC)
 
:വഴക്കുണ്ടാക്കണ്ടാ. ഇപ്പോള്‍ ന്റ എഴുതാന്‍ യൂണിക്കോഡില്‍ എല്ലാവരും അംഗീകരിച്ച ഒരു വഴിയില്ല. മൈക്രോസോഫ്റ്റ് ചെയ്ത പോലെയല്ല ബാക്കിയുള്ളവര്‍ ചെയ്തതു്. അതിനാല്‍ ഐ. ഇ. യില്‍ കാണുന്നതു പോലെയല്ല മറ്റുള്ളിടത്തു കാണുന്നതു്. എവിടെയായാലും ന്‍ എന്ന ചില്ലിന്റെ കീഴില്‍ റ എന്ന അക്ഷരം വരുന്ന രീതിയില്‍ ഒറ്റ അക്ഷരമായി വേണം അതു വരാന്‍. അതു് ഒരക്ഷരമായി ഇല്ലെങ്കില്‍ ന്‍, റ എന്നിവ ഇടത്തും വലത്തുമായി വരാം. പക്ഷേ അവയെ ഒന്നായി കരുതണം. ന, ചന്ദ്രക്കല, റെ എന്നു വരരുതു്. ഒറ്റപ്പുള്ളി, ന്‍, റ (താഴെയോ വലത്തു വശത്തോ) എന്നേ വരാവൂ. നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ അങ്ങനെയല്ല വരുന്നതു്. ഇതിനൊരു പരിഹാരമായി പല നിര്‍ദ്ദേശങ്ങളും ഇപ്പോള്‍ യൂണിക്കോഡ് കണ്‍സേര്‍ഷ്യത്തിന്റെ മുന്നില്‍ ഉണ്ടു്. അവര്‍ അതിലൊന്നു് അംഗീകരിച്ചു കഴിഞ്ഞാല്‍ പിന്നീടു സോഫ്റ്റ്വെയര്‍ വെണ്ടേഴ്സ് അതു് അംഗീകരിച്ചു കഴിഞ്ഞാല്‍ എല്ലാം ശരിയാകും. അതു വരെ ക്ഷമിക്കണം. വിശദവിവരങ്ങള്‍ വേണമെങ്കില്‍ എഴുതാം. [[ഉപയോക്താവ്:Umesh.p.nair|Umesh | ഉമേഷ്]] 04:38, 24 ഒക്ടോബര്‍ 2007 (UTC)
 
==ഒരു കണക്കെടുപ്പ്==
"https://ml.wikipedia.org/wiki/സംവാദം:പ്രധാന_താൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പ്രധാന താൾ" താളിലേക്ക് മടങ്ങുക.