"നവതരംഗസിനിമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കടപ്പാട് അവസാനഭാഗത്തേക്ക്
(ചെ.)No edit summary
വരി 1:
{{Prettyurl|New Wave}}
1950-കളുടെ അവസാനത്തിൽ ചലച്ചിത്രലോകത്ത് ഉടലെടുത്ത ഒരു നവതരംഗചലച്ചിത്രപ്രസ്ഥാനമാണു് '''നവസിനിമ'''.<ref> http://thefilmstage.com/features/the-classroom-french-new-wave-the-influencing-of-the-influencers/ </ref> ഫ്രാൻസിലാണ് ഇത് രൂപംകൊണ്ടതെങ്കിലും പിന്നീട് ലോകത്തെമ്പാടുമുള്ള ചലച്ചിത്രകാരന്മാരിൽ, പ്രത്യേകിച്ച് യുവ ചലച്ചിത്രകാരന്മാരിൽ, വമ്പിച്ച സ്വാധീനമാണ് ഈ പ്രസ്ഥാനം ചെലുത്തിയത്.
 
ചലച്ചിത്രത്തെ സംബന്ധിച്ച സങ്കല്പത്തിലും സമീപനത്തിലും ഏറെ മാറ്റങ്ങൾക്ക് വഴിതെളിച്ച ഈ പ്രസ്ഥാനത്തെ ക്കുറിക്കാൻ ഫ്രഞ്ചുകാർ 'ന്യൂവെല്ലി വാഗ്യൂ' (La Nouvelle Vague) എന്ന സംജ്ഞയാണുപയോഗിച്ചത്. അതിന്റെ ഇംഗ്ളീഷ് പരിഭാഷയായ 'ന്യൂ വേവ്' (New wave) എന്ന പദമാണ് ലോകത്തെങ്ങും ചലച്ചിത്ര പഠനങ്ങളിലും നിരൂപണങ്ങളിലും ഉപയോഗിച്ചുവരുന്നത്; മലയാളത്തിൽ 'നവസിനിമ'യെന്നും എന്നും.
 
==ഓഥ്യൂർ തത്ത്വം==
[[File:Jean-Luc Godard at Berkeley, 1968 (1).jpg|thumb|right|300px|[[ഴാങ് ലൂങ് ഗൊദാർദ്]]]]
 
1950-കളുടെ ആദ്യപകുതിയിൽ, ഫ്രാൻസിലെ ഉത്പതിഷ്ണുക്കളായ ചലച്ചിത്രകാരന്മാർക്കിടയിൽ രൂപപ്പെട്ട ചില സംവാദങ്ങളാണ് ഈയൊരു പ്രസ്ഥാനത്തിന് പ്രചോദനമായത്. [[ഴാങ് ലൂങ് ഗൊദാർദ്]], [[ക്ളോദ് ഛാബ്രോൾ]], [[ഫ്രാൻസ്വാ ത്രൂഫോ|ഫ്രാങ്കോ ട്രൂഫോ]], [[എറിക്ക് റോമർ]], [[ജാക്വസ് റിവേറ്റി]] തുടങ്ങിയ അക്കാലത്തെ പ്രമുഖരായ ചലച്ചിത്രകാരന്മാരായിരുന്നു സംവാദത്തിന് തുടക്കമിട്ടത്. അന്നുവരെ ഉണ്ടായിരുന്ന ചലച്ചിത്രസമ്പ്രദായങ്ങൾക്കും സമീപനങ്ങൾക്കും നേരെയുള്ള ഒരു 'കലാപം' എന്ന നിലയിലായിരുന്നു ഈ സംവാദം. പൊതുജനങ്ങൾക്ക് അവരുടെ ദുരിതങ്ങളും കഷ്ടപ്പാടുകളും മറന്ന് ഉല്ലസിക്കാനുള്ള ഒരു പലായനമാർഗം (Escapist out-let) മാത്രമാണ് സിനിമ എന്ന ചിന്താഗതിയിൽ മാറ്റം വരുത്താനാണ് ഇതിലൂടെ അവർ ശ്രമിച്ചത്. സാഹിത്യത്തിന്റെ വിധേയത്വത്തിൽ നിന്നും സിനിമയെ സംരക്ഷിക്കണം, അല്ലെങ്കിൽ സാഹിത്യാധിഷ്ഠിതമായ ഒരു തിരക്കഥയ്ക്ക് വഴങ്ങാൻ വേണ്ടി, സംവിധായകൻ ധാരാളം വിട്ടുവീഴ്ച്ചയ്ക്കു തയ്യാറാകേണ്ടി വരും. അതിലൂടെ സിനിമയുടെ സത്ത തന്നെ ചോർന്ന് പോകും. ഇതായിരുന്നു ഇവരുടെ അഭിപ്രായം. അതിനാൽ, സാമ്പ്രദായിക സിനിമകളിൽ നിന്നും വ്യത്യസ്തമാകണം പുതുസിനിമ എന്നവർ വാദിച്ചു. ഇത്തരം അഭിപ്രായങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലേഖനം 1954-ൽ 'കാഹിയേഴ്സ് ഡ്യൂ സിനിമ' (cahiers du cinema) എന്ന സിനിമാപ്രസിദ്ധീകരണത്തിൽ അവതരിപ്പിക്കപ്പെട്ടതോടെ ഇവരുടെ വാദം ഏറെ ചർച്ച ചെയ്യപ്പെട്ടു. 'ഓഥ്യൂർ തത്ത്വം' (Autheur Theory) എന്നായിരുന്നു ഇതറിയപ്പെട്ടത്. ചലച്ചിത്രസംവിധായകൻ ചലച്ചിത്രത്തിന്റെ സമ്പൂർണ കർത്താവായി മാറണമെന്നും അതിലൂടെ സംവിധായകൻ പൂർണമായും ചലച്ചിത്രകാരനായി മാറേണ്ടതുണ്ടെന്നുമായിരുന്നു ഓഥ്യൂർ തത്ത്വത്തിന്റെ ഉള്ളടക്കം. [[ഴാങ് ലൂങ് ഗൊദാർദ്|ഗൊദാർദും]] ഛാബ്രോളും [[ഫ്രാൻസ്വാ ത്രൂഫോ|ട്രൂഫോയുമടങ്ങുന്ന]] പ്രസ്ഥാനനായകർക്ക് ഈ തത്ത്വം ആവിഷ്കരിക്കുന്നതിന്, പ്രശസ്ത ചലച്ചിത്ര സൈദ്ധാന്തികനായിരുന്ന ആന്ദ്രേ ബസായിന്റെ ചലച്ചിത്രപഠനങ്ങളും ഏറെ സഹായകമായിരുന്നു.
 
==പശ്ചാത്തലം==
 
രണ്ടാം ലോകയുദ്ധാനന്തര ഇറ്റലിയിൽ രൂപംകൊണ്ട നിയോറിയലിസമാണ് യഥാർഥത്തിൽ നവസിനിമാ ചർച്ചകൾക്ക് തുടക്കമിട്ടത്. മുൻകൂറായി തിട്ടപ്പെടുത്തിക്കഴിഞ്ഞ ഇഫക്ടുകളുടെ അടിസ്ഥാനത്തിലുള്ള പ്രകടനങ്ങളുടെയും മറ്റും ആശയങ്ങളെയൊക്കെ ഇല്ലാതാക്കി വിറ്റോറിയോ [[വിറ്റോറിയോ ഡി സിക്ക|ഡെ സീക്ക]], റോസല്ലീനി തുടങ്ങിയ ചലച്ചിത്രകാരന്മാരുടെ പുതിയ സിനിമാസംസ്കാരം നവസിനിമയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. നവസിനിമയിൽ പ്രൊഫഷണൽ അഭിനേതാക്കൾക്കുപകരം സാധാരണക്കാർ അഭിനയിച്ചതും ക്യാമറകൾ 'തെരുവിലേക്കിറക്കി' യാഥാർഥ്യങ്ങളെ അങ്ങനെതന്നെ ചിത്രീകരിച്ചതുമെല്ലാം ഇറ്റാലിയൻ നിയോറിയലിസ്റ്റ് സിനിമയിൽ നിന്നും കടംകൊണ്ടതാണെന്ന് പറയാം.
 
"https://ml.wikipedia.org/wiki/നവതരംഗസിനിമ" എന്ന താളിൽനിന്ന് ശേഖരിച്ചത്