"മരിയ സെലെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 18:
}}
 
സിസ്ററർ മരിയ സെലെസ്ററ് (16 ഓഗസ്ററ് 1600- 2 ഏപ്രിൽ 1634), സുപ്രസിദ്ധ ഇററാലിയൻ ശാസ്ത്രജ്ഞനായിരുന്ന [[ഗലീലിയോ ഗലീലി]]ക്ക് മരിയാ ഗാംബയിലുണ്ടായ പ്രഥമ സന്താനമായിരുന്നു. മാതാപിതാക്കൾ നൽകിയ പേർ വർജീനിയ; പിന്നീട് കന്യാമഠത്തിൽ ചേർന്നപ്പോൾ മരിയ സെലെസ്ററ് എന്ന പേർ സ്വീകരിച്ചു. അച്ഛന് ജ്യോതിശാസ്ത്രത്തോടുണ്ടായിരുന്ന അദമ്യമായ കൌതുകം കണക്കിലെടുത്തു കൊണ്ടാണ് സെലെസ്ററ് എന്ന പേർ തിരഞ്ഞെടുത്തത് എന്നു പറയപ്പെടുന്നു. ഗലീലിയോക്ക് ഗാംബയിൽ മററു രണ്ടു കുട്ടികൾ കൂടി ഉണ്ടായി പുത്രി ലിവിയ(1601-1659) പുത്രൻ വിൻസെൻസിയോ (1605-1649).
 
==== കന്യാസ്ത്രീ ജീവിതം ====
ഗലീലിയോക്ക് ഗാംബയിൽ മററു രണ്ടു കുട്ടികൾ കൂടി ഉണ്ടായി പുത്രി ലിവിയ(1601-1659) പുത്രൻ വിൻസെൻസിയോ (1605-1649).
==== കന്യാസ്ത്രീ ജീവിതം ====
മരിയാ ഗാംബയെ നിയമാനുസൃതമായി വിവാഹം ചെയ്തിരുന്നില്ലെന്ന കാരണത്താൽ പുത്രിമാരും വിവാഹയോഗ്യരല്ലെന്നു വന്നു. വർജീനിയക്ക് പതിമൂന്നും, ലിവിയക്ക് പന്ത്രണ്ടും വയസ്സുളളപ്പോൾ ഗലീലിയോ അവരെ അർസെററിയിലെ സെൻറ് മററിയോ കന്യാസ്ത്രീ മഠത്തിൽ ചേർത്തു. അവിടെ ദൈന്യവും ഏകാന്തവുമായ ജീവിതം തളളിനീക്കി.
പിതാവുമായി മരിയാ സെലെസ്ററ് നിരന്തരം കത്തിടപാടുകൾ നടത്തിയിരുന്നു. ഇതിൽ കാലത്തെ അതിജീവിച്ചത് വെറും 124 കത്തുകൾ മാത്രം
കത്തോലിക്കാ സഭ ഇതിനകം ഗലീലിയോക്കെതിരായി വിവാദങ്ങൾ ഉയർത്താൻ ആരംഭിച്ചിരുന്നു. സെൻറ് മററിയോ കന്യാസ്ത്രീ മഠത്തിനകത്ത് ജീവിതം ഒതുങ്ങിക്കൂടിയിരുന്നപ്പോഴും സിസ്ററർ സെലെസ്ററ് കത്തുകളിലൂടെ ഗലീലിയോക്ക് ഉത്സാഹവും ധൈര്യവും നൽകി. ഗലീലിയോക്ക് വേണ്ടിയിരുന്ന മരുന്നുകൾ തയ്യാറാക്കി ക്കൊടുത്തിരുന്നതിനോടൊപ്പം അദ്ദേഹത്തിൻറെ പ്രബന്ധങ്ങളുടെ പകർപ്പെഴുത്തു കോപ്പികൾ എഴുതിയുണ്ടാക്കുകയും ചെയ്തിരുന്നു. മഠത്തിനകത്ത് അവർ [[അപ്പോത്തിക്കെരി]] യുടെ സ്ഥാനം ഏറെറടുത്തു. അന്തേവാസികൾക്കായി നാടകങ്ങൾ അരങ്ങേററുകയും ചെയ്തു,
കിംവദന്തികൾ പ്രചരിപ്പിച്ചതിന് കത്തോലിക്കാ സഭ ഗലീലിയോക്കെതിരായി 1633-ൽ മതവിചാരണ നടത്തി തടവുശിക്ഷ വിധിച്ചു. തടവുശിക്ഷ പിന്നീട് 1634-ൽ വീട്ടുതടങ്കലായി മാറ്റി. അർസെട്രിക്ക്‌ സമീപം ബെല്ലോസ്‌ഗ്വാർഡോയെന്ന തൻറെ വസതി വിട്ട്‌ ഗലീലിയോക്ക് പുറത്ത്‌ പോകാനനുവാദമില്ലായിരുന്നു. എന്നാൽ കന്യാസ്‌ത്രീകളായ മക്കളെ കാണാൻ കോൺവെൻറ് സന്ദർശിക്കാൻ അനുവാദമുണ്ടായിരുന്നു.
==== അന്ത്യം ====
സിസ്ററർ സെലെസ്ററിന് അധികകാലം അച്ഛന് താങ്ങായി നിലക്കൊളളാൻ പററിയില്ല. വയറുകടി ബാധിച്ച് അവർ ഏപ്രിൽ 2, 1634- ൽ മരണമടഞ്ഞു.
ഗലീലിയോയുടെ മരണശേഷം അദ്ദേഹത്തിൻറെ എഴുത്തുകുത്തുകൾക്കും പ്രബന്ധങ്ങൾക്കും ഇടയിൽ സിസ്ററർ സെലെസ്ററിൻറെ 124 കത്തുകൾ കണ്ടെടുക്കപ്പെട്ടു. ഗലീലിയോയുടെ മറുപടികളെപ്പററി വിവരങ്ങളൊന്നും തന്നെയില്ല.
"https://ml.wikipedia.org/wiki/മരിയ_സെലെസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്