"വിക്കിപീഡിയ:ദയവായി പുതുമുഖങ്ങളെ കടിച്ചു കുടയരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.6.4) (യന്ത്രം ചേർക്കുന്നു: ka:ვიკიპედია:ნუ ეცემით ახალბედებს)
(ചെ.)No edit summary
==അവരെ കടിച്ചുകുടയരുത്==
*പുതുമുഖങ്ങൾ അത്യാവശ്യമാണെന്നും അവർ സമൂഹത്തിന് വിലയേറിയവരാണെന്നും മനസ്സിലാക്കുക. പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുവഴി നാം കൂടുതൽ അറിവിനായുള്ള വഴിതുറക്കുക മാത്രമല്ല ചെയ്യുന്നത് - പല പുതിയ അഭിപ്രായങ്ങളും പുതിയ ആശയങ്ങളുമെല്ലാം ശേഖരിക്കുകയാണ് ചെയ്യുന്നത്, സന്തുലിതവും വിശ്വാസയോഗ്യവുമായ പുതിയ വിവരസ്രോതസ്സുകളും അവർക്കറിയാമായിരിക്കും. അവർക്ക് ഊഷ്മളമായ ഒരു സ്വാഗതം ആശംസിക്കുക.
*നമുക്ക് ഒരു കൂട്ടം നിയമങ്ങളും, ആദർശമാതൃകകളും, രീതികളുമുണ്ട് - പക്ഷെ അവ പുതുമുഖങ്ങളുടെ പുത്തനൂർജ്ജത്തെ നശിപ്പിക്കത്തനശിപ്പിക്കത്തക്ക വിധത്തിൽ പ്രയോഗിക്കരുത്. അവർ ഒരു പക്ഷെ മറ്റൊരു കാര്യത്തിൽ ശക്തരും, ഒത്തുചേർന്ന് പ്രവർത്തിക്കാനും പരിചയവും സന്നദ്ധതയും ഉള്ളവരുമായിരിക്കാം, അവർ നേരിടുന്ന ഒരേ ഒരു പ്രശ്നം വിക്കിപീഡിയയുടെ ശൈലിയിൽ പ്രവർത്തിക്കാനുള്ള പരിചയക്കുറവുമാത്രമാവും. ഒരു പുതുമുഖം എന്തെങ്കിലും തെറ്റായ കാര്യങ്ങൾ ചെയ്യുന്നു എന്നു തോന്നുന്നുവെങ്കിൽ(അവർ മിക്കവാറും വിക്കിപീഡിയയെ മെച്ചപ്പെടുത്തുകയാണെന്നാവും കരുതിയിട്ടുണ്ടാവുക) അവരെ അല്പം നിരീക്ഷിക്കുക, എന്നിട്ട് അത്യാവശ്യമെങ്കിൽ “താങ്കൾ ചെയ്യുന്ന കാര്യം വിക്കിപീഡിയക്ക് യോജിക്കുമോ” എന്ന് ആരായുക.
*ഒരു പുതുമുഖത്തിനെന്തെങ്കിലും തെറ്റിയെന്ന് താങ്കൾക്ക് ഉറപ്പെങ്കിൽ അതായത് ഏതെങ്കിലും സിനിമയുടേയോ പുസ്തകത്തിന്റെയോ പേര് ചെരിച്ചെഴുതിയില്ലെങ്കിൽ അത് താങ്കൾ സ്വയം തിരുത്തുക. അവർ വീണ്ടും വീണ്ടും അതാവർത്തിക്കുന്നുവെങ്കിൽ താങ്കൾക്ക് അവരെ ബന്ധപ്പെട്ട രീതി പരിചയപ്പെടുത്തിക്കൊടുക്കാം, മേൽപ്പറഞ്ഞ ഉദാഹരണത്തിൽ [[വിക്കിപീഡിയ:ശൈലീ പുസ്തകം|ശൈലീപുസ്തകം]] പരിചയപ്പെടുത്തുക. തിരുത്തിമെച്ചപ്പെടുത്തുക എന്നത് വിക്കിപീഡിയൻ എന്ന നിലയിൽ താങ്കളുടെ കടമയാണ്, മറ്റുള്ളവരെ നിരൂപിക്കുക അല്ലെങ്കിൽ മറ്റുള്ളവരുടെ മേൽനോട്ടം വഹിക്കുക എന്നത് തീർച്ചയായും അല്ല.
*ഇനി താങ്കൾക്ക് അവരോട് എന്തെങ്കിലും പറഞ്ഞേ മതിയാവൂ എന്നിരിക്കട്ടെ, അത് അതിന്റേതായ ഭാവത്തോടെ സഹായകരമായ വിധത്തിൽ ചെയ്യുക. താങ്കളെ സ്വയം പരിചയപ്പെടുത്തുക, അവർക്ക് ഒരു ആശംസനേരുക, അവർക്കിവിടെ സുസ്വാഗതം തന്നെയെന്ന് ഉറപ്പുവരുത്തുക, ഇനി ശാന്തമായി താങ്കൾക്ക് പറയാനുള്ള തിരുത്തലുകൾ മറ്റൊരു ലേഖകൻ എന്ന മട്ടിൽ മാത്രം പറയുക.
*എത്ര പുതിയ ആൾക്കും വിക്കിപീഡിയയിൽ വോട്ടുചെയ്യാനും മായ്ക്കാനുള്ള ലേഖനങ്ങളെ കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കാനുമുള്ള അവകാശമുണ്ട്. താങ്കൾക്ക് അവരോട് “കൂടുതൽ അനുഭവസമ്പത്ത് നേടി വരൂ“ എന്ന് പറയാൻ കഴിയില്ല.
*താങ്കൾ ഒരു പുതുമുഖത്തിന് ഉപദേശം നൽകുമ്പോൾ താങ്കൾ നൽകുന്ന സ്വാഗതം സത്യമായിട്ടുമുള്ളതാണെന്ന് അവർക്ക് തോന്നണം, അവർക്ക് വളരെ അപൂർവ്വമായി മാത്രം പ്രവേശനം ലഭിക്കുന്ന സംഘത്തിലേക്കാണ് സ്വാഗതം എന്നു തോന്നരുത്. എല്ലാ പുതിയ സംരംഭങ്ങളിലും പ്രവേശിക്കുന്നവരെ പോലെ വിക്കിപീഡിയയുടെ ചട്ടക്കൂടും നിയമങ്ങളും അവരും പഠിച്ചുകൊള്ളും.
*പുതിയ ലേഖകരെ ഇടിച്ചുതാഴ്ത്തുന്ന തരത്തിലുള്ള പേരുകൾ വിളിക്കരുത്. ഒരുപാട് പുതിയ ആൾക്കാർ വോട്ടുചെയ്യുക പോലുള്ള കാര്യങ്ങളിൽ ഒരു ഭാഗത്തായി നിലകൊള്ളുകയാണെങ്കിൽ അവരുടെ വോട്ട് കണക്കിലാക്കുവാൻ സാധിക്കില്ലന്ന്സാധിക്കില്ലെന്ന് അവരെ മനസ്സിലാക്കുക.
*ചിലപ്പോൾ പുതിയ ലേഖകർ സംവാദം താളിലും മറ്റും ഒപ്പുവയ്ക്കാൻ മറന്നു പോയേക്കാം അവരെ അത് ലളിതമായി ഓർമ്മിപ്പിക്കുക.
*പുതിയ ലേഖകരെ [[വിക്കിപീഡിയ:ശുഭോദർശികളാകൂ|വിശ്വാസത്തിലെടുക്കുക]]. അവർക്ക് വിക്കിപീഡിയയെ മെച്ചപ്പെടുത്തുകയാവും വേണ്ടത്. അവർക്കൊരവസരം നൽകുക.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1086775" എന്ന താളിൽനിന്ന് ശേഖരിച്ചത്