"ചലച്ചിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചലച്ചിത്ര നിർമ്മാണം: പുതുതായി കൂട്ടിച്ചേർക്കുന്നു
വരി 46:
 
[[മൈക്കൽ മൂർ|മൈക്കൽ മൂറിനെ]] പോലുള്ളവരുടെ ചിത്രങ്ങൾ ചിലർ പ്രചാരണച്ചിത്രങ്ങളായിട്ട് കണക്കാക്കുമ്പോൾ മറ്റ് ചിലർ അത് വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു.
 
==ചലച്ചിത്ര നിർമ്മാണം==
അടിസ്ഥാനപരമായി ചലച്ചിത്ര നിർമ്മാണം എന്നാൽ ഒരു ചലച്ചിത്രം അതിന്റെ നിർമ്മാതവ് ആഗ്രഹിക്കുന്ന ഉള്ളടക്കത്തിനു അനുസരിച്ച് നിർമ്മിക്കുകയും പ്രദർശനത്തിനു സജ്ജമാക്കുക്കയും ചെയ്യുന്ന വിവിധ ഘട്ടങ്ങളുള്ള ഒരു പ്രക്രിയ ആണു. ചലച്ചിത്രങ്ങളുടെ ആദ്യരൂപങ്ങൾ പ്രദർശിച്ചിപ്പിരുന്ന [[സോട്രോപ്|സോട്രോപിനു]] ഏതാനും തുടർചിത്രങ്ങൾ മതിയായിരുന്നു. അതിനാൽ തന്നെ ചലച്ചിത്രനിർമ്മാണം ക്യാമറയോടു കൂടി (അല്ലെങ്കിൽ ക്യമറ ഇല്ലാതെ, ഉദാഹരണത്തിനു 1963-ൽ ഇറങ്ങിയ, [[സ്റ്റാൺ ബ്രകേജ്|സ്റ്റാൺ ബ്രകേജിന്റെ]] 4 മിനിറ്റ് ദൈർഘ്യം ഉള്ള '''മോത് ലൈറ്റ്''') ഒരാൾ ഒറ്റക്കോ അല്ലെങ്കിൽ ആയിരക്കണക്കിനു നടീനടന്മാരും സാങ്കേതിക വിദഗ്ധരും പങ്കാളികളാകുന്ന സംരഭങ്ങളൊ ആയി വ്യത്യാസപ്പെടുന്നു.
 
ചലച്ചിത്ര നിർമ്മാണത്തിനു, കഥ/തിരക്കഥ രചന മുതൽ ചലച്ചിത്ര വിതരണം വരെയുള്ള വിവിധ ഘട്ടങ്ങളുണ്ട്. ഒരു വാണിജ്യചിത്രത്തിന്റെ വിവിധ ഘട്ടങ്ങൾ താഴെക്കാണുന്നതു പോലെ വേർതിരിക്കാം.
 
* കഥ/തിരക്കഥ രചന
* പ്രീ-പ്രൊഡക്ഷൻ
* ചിത്രീകരണം
* പോസ്റ്റ്-പ്രൊഡക്ഷൻ
* വിതരണം
 
ചിത്രം വലുതാകുന്നതിനു അനുസരിച്ച് കൂടുതൽ വിഭവങ്ങൾ, സാമ്പത്തികമായും മാനുഷികമായും, വേണ്ടിവരും. ഭൂരിപക്ഷം ചിത്രങ്ങളും കലാസൃഷ്ടി എന്നതിലുപരി സാമ്പത്തിക നേട്ടത്തിനു വേണ്ടിയാൺ നിർമ്മിക്കപ്പെടുന്നത്.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/ചലച്ചിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്