"ചലച്ചിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഇതും കാണുക: അമ്മ, മലയാളചലച്ചിത്രത്തിൽ മതി.
വരി 18:
{{quote|"The first clear description of the device appears in the ''Book of Optics'' of Alhazen."}}</ref><ref name=Steffens>Bradley Steffens (2006), ''Ibn al-Haytham: First Scientist'', [http://www.ibnalhaytham.net/custom.em?pid=673906 Chapter Five], Morgan Reynolds Publishing, ISBN 1-59935-024-6</ref> പിന്നീട് ഏകദേശം 1600-ആം ആണ്ടോടു കൂടി ജിംബാറ്റിസ്റ്റ ഡെല്ല പോർട്ട (Giambattista della Porta) ഇതിനെ പ്രചാരത്തിലാക്കുകയും ചെയ്തു. ഒരു ചെറിയ സുഷിരത്തിലൂടെയോ ലെൻസിലൂടെയോ പുറത്ത് നിന്നുള്ള പ്രകാശത്തെ കടത്തിവിട്ട്, ഒരു പ്രതലത്തിൽ ചലിക്കുന്ന വസ്തുക്കളെ പ്രതിഫലിപ്പിക്കുന്നതാണു പിൻഹോൾ ക്യാമറ. പക്ഷെ ഇത് എങ്ങും റെക്കോർഡ് ചെയ്യപ്പെടുന്നില്ല.
 
1860-കളിൽ [[zoetrope|സോട്രോപ്]] (zoetrope), [[mutoscope|മൂട്ടോസ്കോപ്]] (mutoscope), [[praxinoscope|പ്രാക്സിനോസ്കോപ്]] (praxinoscope) എന്നീ ഉപകരണങ്ങൾ ഉപയോഗിച്ച് ചലിക്കുന്ന ദ്വിമാന ചിത്രങ്ങൾ നിർമ്മിക്കന്ന രീതി പ്രചാരത്തിലായി. ഈ ഉപകരണങ്ങൾ സാധാരണ ഒപ്റ്റിക്കൽ ഉപകരണങ്ങൾ (ഉദാ: മാജിക് ലാന്റേർൺ) പരിഷ്കരിച്ചവ ആയിരുന്നു. ഇവ നിശ്ചല ചിത്രങ്ങളെ ഒരു പ്രത്യേക വേഗതയിൽ മാറ്റി മാറ്റി പ്രദർശിപ്പിച്ച് ചലിക്കുന്നവയായി തോന്നൽ ഉളവാക്കുന്നതായിരുന്നു. സ്വാഭാവികമായും, ഉദ്ദേശിക്കുന്ന ഫലം ലഭിക്കാൻ ചിത്രങ്ങൾ വളരെ കരുതലോടെ നിർമ്മിക്കണമായിരുന്നു. ഇത് പിന്നീട് [[അനിമേഷൻ|അനിമേഷൻ ചിത്ര]] നിർമ്മാണത്തിന്റെ അടിസ്ഥാന തത്ത്വമായി മാറി.
 
[[ഛായാഗ്രഹണം|നിശ്ചല ഛായഗ്രഹണത്തിനുള്ള]] സെല്ലുലോയിഡ് ഫിലിമിന്റെ കണ്ടുപിടിത്തത്തോട് കൂടി, ചലിക്കുന്ന വസ്തുക്കളുടെ ചിത്രം എടുക്കുന്നത് എളുപ്പമായി. 1878-ൽ അമേരിക്കൻ ഐക്യനാടുകളിലെ എഡ്വാർഡ് മയ്ബ്രിഡ്ജ് (Eadweard Muybridge) 24 ക്യാമറകൾ ഉപയോഗിച്ച് ഒരു കുതിരയോട്ടത്തിന്റെ തുടർചിത്രങ്ങൾ നിർമ്മിക്കുന്നതിൽ വിജയിച്ചു. ഈ ചിത്രങ്ങൾ പിന്നീട് ചരിത്രത്തിലെ ആദ്യത്തെ ചലച്ചിത്ര നിർമ്മാൺത്തിന് ഉപയോഗപ്പെടുത്തി. ഈ ചിത്രങ്ങൾ കടലാസിൽ പകർത്തി, ഒരു പിടി ഉപയോഗിച്ച് കറക്കാവുന്ന ഡ്രമ്മിനോടു ചേർത്ത് വെച്ചാൺ ഇതു സാദ്ധ്യമാക്കിയതു. ഡ്രമ്മിന്റെ വേഗത അനുസരിച്ചു 5 മുതൽ 10 ചിത്രങ്ങൾ വരെ ഒരു നിമിഷത്തിൽ കാണിക്കുമായിരുന്നു. നാണയം ഇട്ട് പ്രവർത്തിപ്പിക്കുന്ന ഇത്തരം ഉപകരണങ്ങളും വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കുകയുണ്ടായി.
"https://ml.wikipedia.org/wiki/ചലച്ചിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്