"ഓക്കമിന്റെ കത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.6.4) (യന്ത്രം പുതുക്കുന്നു: la:Novacula de Ockham)
(ചെ.)
== ചരിത്രം ==
 
ക്രി.വ.1285-നും 1349-നും ഇടക്ക് ജീവിച്ചിരുന്ന ഓക്കമിലെ വില്യം എണ്ണപ്പെട്ട നാമവാദചിന്തകന്മാരിൽ(Nominalists) ഒരാളായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ വിപുലമായ പ്രശസ്തിയുടെ അടിസ്ഥാനം അദ്ദേഹത്തിന്റെ പേരിലറിയപ്പെടുന്ന ഈ സിദ്ധാന്തമാണ്. ഇവിടെ 'കത്തി' എന്നതുകൊണ്ട്, ഏറ്റവും ലളിതമായ വിശദീകരണത്തിലെത്തിച്ചേരുന്നതുവോളം അനാവശ്യസങ്കല്പങ്ങളെ വെട്ടിമാറ്റുന്ന മാനസികപ്രക്രിയയാണ് സൂചിതമാകുന്നത്. ഈ സിദ്ധാന്തത്തിന്റെ ആശയം ഓക്കമിലെ വില്യമിന്റെ ചിന്തയുടെ പൊതുപ്രവണതക്കനുസരിച്ചാണെങ്കിലും, അദ്ദേഹത്തിന്റെ രചനകളിലൊന്നിലും ഇത് പ്രത്യേകമായി പ്രത്യക്ഷപ്പെടുന്നില്ല. ഈ സിദ്ധാന്തത്തിന്റെ പ്രശസ്ഥമായപ്രശസ്തമായ ഭാഷ്യങ്ങളിലൊന്നായ "ഘടകങ്ങളെ ആവശ്യമില്ലാതെ പെരുപ്പിക്കരുത്" എന്ന വാക്യം ഓക്കമിന്റേതല്ലെങ്കിലും അതിന് സമാനമെന്നു പറയാവുന്ന ഒരു പ്രസ്താവന അദ്ദേഹത്തിന്റേതായുണ്ട്. "കുറച്ചു സാമിഗ്രികളുപയോഗിച്ച് ചെയ്യാവുന്നതിന് ഏറെ സാമിഗ്രികൾ ഉപയോഗിക്കുന്നത് വ്യർഥതയാണ്" എന്നാണ് ആ പ്രസ്താവന. <ref name=russel >ബെർട്രാൻഡ് റസ്സൽ - പാശ്ചാത്യതത്ത്വചിന്തയുടെ ചരിത്രം - പുറം 472</ref>
 
 
ഈ സിദ്ധാന്തത്തിന്റെ ആരംഭം തേടിയാൽ മുൻകാല ചിന്തകന്മാരായ അൽഹസ്സൻ(965-1039) [[മൈമോനിഡിസ്]](1138-1204) ജോൺ ഡൺ സ്കോട്ടസ്(1265-1308), [[തോമസ് അക്വിനാസ്]](1225-1275) എന്നിവരെക്കടന്ന് [[അരിസ്റ്റോട്ടിൽ]] വരെയെത്തും. ഓക്കമിന്റെ കത്തി എന്ന പേര് ആദ്യമായി പ്രത്യക്ഷപ്പെടുന്നത് ഓക്കമിന്റെ മരണം കഴിഞ്ഞ് വർഷങ്ങൾക്കുശേഷം 1852-ൽ സർ ജോൺ ഹാമിൽട്ടൺ-ന്റെ ഒരു കൃതിയിലാണ്. ഓക്കമല്ല ഈ കത്തി കണ്ടെത്തിയത്. ഇതിനെ അദ്ദേഹവുമായി ബന്ധപ്പെടുത്തിയത് ഈ നിയമത്തെ അദ്ദേഹം വ്യാപകമായി ഉപയോഗിച്ചു എന്നതായിരിക്കണം. ഓക്കം ഈ തത്ത്വത്തെ പല രീതിയിലും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതിന്റെ ഏറ്റവും പ്രശസ്ഥമായപ്രശസ്തമായ രൂപം അദ്ദേഹമല്ല കോർക്കിലെ ജോൺ പൊൻസ് ആണ് എഴുതിയത്.
 
== വിലയിരുത്തൽ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1085963" എന്ന താളിൽനിന്ന് ശേഖരിച്ചത്