"ഒച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.3) (യന്ത്രം ചേർക്കുന്നു: sn:Hozhwa
(ചെ.)No edit summary
വരി 47:
== സാമ്പത്തിക പ്രാധാന്യം ==
[[പ്രമാണം:Grapevinesnail 01.jpg|right|thumb|300px|കരയൊച്ച്]]
ഒരു നല്ലവിഭാഗം ഒച്ചുകളും [[മനുഷ്യൻ|മനുഷ്യന്റെ]] [[ഭക്ഷണം|ഭക്ഷണമാണ്]]. കക്കയുള്ള ഒച്ചുകളിൽ അപൂർ‌‌വം ചിലതിന്റെ കക്ക ഉരച്ചെടുത്ത് ബട്ടനും മറ്റുചില ആഭരണങ്ങളും ഉണ്ടാക്കുന്നു. [[കാലിഫോർണിയ]] തീരതിലെ ''അബലോൺ'' എന്നയിനം, പടിഞ്ഞാറൻ പെസഫിക്കിലെ ''പമ്പരം'' എന്നറിയപ്പെടുന്ന ''ട്രോക്കസ്'' എന്നിവ ഇതിന് ഉദാഹരണങ്ങളാകുന്നു; ട്രോക്കസ് [[കേരളം|കേരളത്തിലെ]] [[കടൽ|കടൽത്തിരങ്ങളിലും]] സുലഭമാണ്. അസാധാരണ തിളക്കമുള്ള ചില ഒച്ചിൻ കക്കകൾ മുത്തുച്ചിപ്പിക്കു പകരമായും പലപ്പോഴും ഉപയോഗിക്കാറുണ്ട്. മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ കാണപ്പെടുന്ന രണ്ടിനം ഒച്ചുകളെ തുണിമുക്കുന്ന ചായം ഉണ്ടാക്കാൻ വേണ്ടീവേണ്ടി ഉപയോഗിച്ചിരുന്നു. ഫിനീഷ്യർ, [[ഗ്രീക്ക്|ഗ്രീക്കുകാർ]], [[റോം|റോമാക്കാർ]] എന്നിവർ ഉപയോഗിച്ചിരുന്ന ''റ്റൈറിയൻ പർപ്പിൾ'' എന്നയിനം ചായം ഒച്ചിൽനിന്നാണ് ഉണ്ടാക്കപ്പെട്ടിരുന്നത്.
 
''കോൺ''കുടുബാംഗങ്ങളായ ഒച്ചുകൾ വളരെയധികം വിഷമുള്ളവയാകുന്നു. ഇവയുടെ കടിയേറ്റ മനുഷ്യർക്ക് മരണം തന്നെ സംഭവിച്ചിട്ടുള്ളതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ''ഷിസ്റ്റോസോമിയാസിസ്'' (swimmer's itch) എന്നറിയപ്പെടുന്ന രോഗത്തിനു കാരണമായ ''ബ്ലഡ് ഫ്ലൂക്കു'' കൾ കടലിലെയും ശുദ്ധജലത്തിലെയും ചില ഒച്ചുകളിലാണ് കഴിയുന്നത്.
"https://ml.wikipedia.org/wiki/ഒച്ച്" എന്ന താളിൽനിന്ന് ശേഖരിച്ചത്