"നരവംശശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9:
മനുഷ്യപ്രകൃതത്തെയും സമൂഹത്തെയുംകുറിച്ചുള്ള ഗ്രീക്കുചിന്തയിൽനിന്നാണ് നരവംശശാസ്ത്രത്തിന്റെ ആദ്യകാല സങ്കല്പങ്ങൾ രൂപംകൊണ്ടിട്ടുള്ളത്. ബി.സി. നാലാം ശ.-ത്തിൽ ജീവിച്ചിരുന്ന ഗ്രീക്കുചരിത്രകാരനും ചിന്തകനുമായ [[ഹെറഡോട്ടസ്]] ആണ് ആദ്യമായി നരവംശശാസ്ത്രത്തെക്കുറിച്ചുള്ള ആശയങ്ങൾ ആവിഷ്കരിച്ചത്. തന്റെ ചരിത്രം (ഹിസ്റ്ററി) എന്ന വിഖ്യാതഗ്രന്ഥത്തിൽ പേർഷ്യൻ സാമ്രാജ്യത്തെക്കുറിച്ചും അവിടത്തെ വ്യത്യസ്ത ജനവിഭാഗങ്ങളെക്കുറിച്ചും ഗ്രീക്ക് അധിനിവേശത്തെക്കുറിച്ചും വിശദമായി പരാമർശിക്കുന്നുണ്ട്. ഗ്രീസും പേർഷ്യയും യഥാക്രമം പാശ്ചാത്യലോകത്തെയും പൗരസ്ത്യലോകത്തെയും പ്രമുഖസംസ്കാരങ്ങളാണെന്ന് ഹെറഡോട്ടസ് നിരീക്ഷിച്ചിട്ടുണ്ട്. മനുഷ്യരാശിയെ യൂറോപ്പിലെ വെളുത്തവംശജരെന്നും ഇതര ജനതകളെന്നുമുള്ള വിഭജനത്തിനു തുടക്കമിടുന്നത് ഹെറഡോട്ടസാണ്. വംശീയമായ ഈ മുൻവിധി നരവംശശാസ്ത്രത്തിന്റെ അടിസ്ഥാന സങ്കല്പങ്ങളെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്.
 
എ.ഡി. 14-ാം ശ.-ത്തിൽ ജീവിച്ചിരുന്ന അറബ് ചരിത്രകാരനായ [[ഇബ്നു ഖൽദുൻ]] (Ibn Khaldun), നരവംശശാസ്ത്രസംബന്ധിയായ ആശയങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. സംസ്കാരങ്ങളുടെയും നാഗരികതകളുടെയും രൂപീകരണം, ഉയർച്ച, താഴ്ച്ച എന്നിവയ്ക്കാധാരമായ പാരിസ്ഥിതികവും സാമൂഹികവും മനഃശാസ്ത്രപരവും സാമ്പത്തികവുമായ ഘടകങ്ങളെക്കുറിച്ച് വിലപ്പെട്ട പല നിരീക്ഷണങ്ങളും ഇദ്ദേഹം നടത്തിയിട്ടുണ്ട്. മെഡിറ്ററേനിയൻ സംസ്കാരങ്ങളെക്കുറിച്ച് ഹെറഡോട്ടസും ഇബ്നു ഖൽദുനും വസ്തുനിഷ്ഠവും അപഗ്രഥനാത്മകവുമായ ഒട്ടേറെ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതരരാജ്യങ്ങളെയും സംസ്കാരങ്ങളെയും കുറിച്ചും ഈ ചിന്തകർ ഗൌരവമായഗൗരവമായ ഗവേഷണപഠനങ്ങൾ നടത്തിയിരുന്നു. മധ്യകാലഘട്ടത്തിൽ, മനുഷ്യോത്പത്തിയെക്കുറിച്ചും സാംസ്കാരികവികാസത്തെക്കുറിച്ചുമുള്ള യൂറോപ്യൻ ചിന്തയെ നിർണയിച്ചിരുന്നത് ക്രൈസ്തവ പണ്ഡിതരായിരുന്നു. മനുഷ്യവംശത്തിന്റെ ആവിർഭാവ-വികാസങ്ങളെ ഇവർ മതവിശ്വാസവുമായി ബന്ധപ്പെടുത്തുകയും മനുഷ്യാസ്തിത്വവും സംസ്കാരങ്ങളിലെ വൈവിധ്യവും ദൈവസൃഷ്ടിയാണെന്ന് കരുതുകയും ചെയ്തു. എന്നാൽ 15-ാം ശ.-ത്തിന്റെ ആരംഭത്തിൽ സമ്പത്തിനുവേണ്ടി ഇതര ഭൂപ്രദേശങ്ങൾക്കുമേൽ അധിനിവേശമാരംഭിച്ച യൂറോപ്യന്മാർ പ്രസ്തുത ദേശങ്ങളെക്കുറിച്ച് വളരെയേറെ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. [[ഏഷ്യ]], [[ആഫ്രിക്ക]], [[അമേരിക്ക]] തുടങ്ങിയ ഭൂഖണ്ഡങ്ങളുമായി പരിചയപ്പെട്ട യൂറോപ്യൻ അധിനിവേശകരുടെയും സഞ്ചാരികളുടെയും കുറിപ്പുകൾ ആധുനിക നരവംശശാസ്ത്രഗവേഷണത്തിലേക്കുള്ള ചവിട്ടുപടികളാണ്. തങ്ങളുടെ അധിനിവേശത്തിനിരയായ ജനവിഭാഗങ്ങളെയും സംസ്കാരങ്ങളെയും യൂറോപ്യന്മാർ നിർവചിച്ചത് അപരിഷ്കൃതവും പ്രാകൃതവുമെന്നാണ്.
 
വിവിധ വിജ്ഞാനശാഖകളിൽ ശാസ്ത്രീയവും യുക്തിസഹവുമായ ചിന്തയ്ക്കു തുടക്കം കുറിക്കുന്നത് 17, 18 ശ.-ങ്ങളിലെ ജ്ഞാനോദയപ്രസ്ഥാനമാണ്. [[ഡേവിഡ് ഹ്യും]], [[ജോൺലോക്ക്]], [[റൂസ്സോ]] തുടങ്ങിയ പ്രമുഖരായ ജ്ഞാനോദയചിന്തകരുടെ ആശയങ്ങൾ, 'മാനവികതാവാദം' എന്നൊരു പുതിയ ചിന്താപദ്ധതിക്കു രൂപം നല്കുകയുണ്ടായി. മതപ്രാമാണികതയെ നിരാകരിച്ച ഈ ചിന്തകർ തങ്ങളുടെ അന്വേഷണങ്ങൾക്ക് ആസ്പദമാക്കിയത് താത്ത്വികമായ യുക്തിയെയും ശാസ്ത്രത്തെയുമാണ്. പ്രാചീന സമൂഹങ്ങളുടെ ധാർമിക സവിശേഷതകളെക്കുറിച്ച് അന്വേഷണം നടത്തിയ റൂസ്സോ മനുഷ്യർക്കിടയിലെ അസമത്വത്തിന്റെ കാരണങ്ങളെക്കുറിച്ച് ഗൗരവമായ പല നിരീക്ഷണങ്ങളും നടത്തുകയുണ്ടായി. യൂറോപ്പിൽനിന്നുള്ള വിദേശ സഞ്ചാരികളുടെയും സൈനികരുടെയും മറ്റും കുറിപ്പുകളാണ് ഈ ചിന്തകർ തങ്ങളുടെ സൈദ്ധാന്തികാന്വേഷണങ്ങൾക്ക് ആസ്പദമായി സ്വീകരിച്ചത്. യൂറോപ്പിതര സമൂഹങ്ങളെയും സംസ്കാരങ്ങളെയും കുറിച്ചുള്ള തെറ്റായ പല വസ്തുതകളും ഈ ചിന്തകർക്ക് വിമർശനരഹിതമായി സ്വീകരിക്കേണ്ടിവന്നിട്ടുണ്ട്.
വരി 23:
19-ാം ശ.-ത്തിന്റെ അവസാനമായപ്പോഴേക്കും ജൈവശാസ്ത്രപരവും സാമൂഹികവുമായ പരിണാമമാതൃകയ്ക്ക് നരവംശശാസ്ത്രമേഖലയിൽ ഗണ്യമായ സ്വാധീനം ലഭിച്ചുതുടങ്ങി. യൂറോപ്യൻ വംശജർ സാംസ്കാരികമായി മാത്രമല്ല, ജീവശാസ്ത്രപരമായും മറ്റെല്ലാ ജനവിഭാഗങ്ങളേക്കാൾ ശ്രേഷ്ഠമാണെന്ന് ഈ നരവംശശാസ്ത്ര ഗവേഷകർ വാദിച്ചു. അമേരിക്കൻ നരവംശശാസ്ത്രജ്ഞനായിരുന്ന [[ലൂയി ഹെന്റി മോർഗൻ]] 1877-ൽ ഏൻഷ്യന്റ് സൊസൈറ്റി എന്ന പ്രസിദ്ധീകരണത്തിൽ എഴുതിയ ഒരു പഠനത്തിലാണ് യൂറോപ്പിന്റെ വംശീയ ശ്രേഷ്ഠതാ വാദം സമഗ്രമായി അവതരിപ്പിക്കുന്നത്. മനുഷ്യന്റെ പരിണാമമുന്നേറ്റത്തിന്റെ ഉച്ചസ്ഥായിയാണ് യൂറോപ്യൻ സംസ്കാരമെന്ന് മോർഗൻ വാദിച്ചു. മനുഷ്യവംശത്തിന്റെ ഏറ്റവും ഉന്നതമായ ജീവശാസ്ത്രപരവും ധാർമികവും സാങ്കേതികവുമായ നേട്ടങ്ങളെയാണ് യൂറോപ്യൻ സംസ്കാരം പ്രതിനിധീകരിക്കുന്നത്. പ്രാകൃതാവസ്ഥ പോലെയുള്ള അനവധി ഘട്ടങ്ങൾ പിന്നിട്ടിട്ടാണ് മനുഷ്യവംശം സംസ്കാരത്തിലേക്ക് പരിണമിച്ചതെന്നാണ് മോർഗന്റെ നിരീക്ഷണം. ഇത്തരം പ്രാകൃതയുഗങ്ങൾക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ടെന്ന് വാദിച്ച മോർഗൻ, അവയെ ഭൂമിശാസ്ത്രയുഗങ്ങളോടാണ് തുലനം ചെയ്തത്. എങ്കിലും മനുഷ്യന്റെ സാംസ്കാരിക പരിണാമത്തിന്റെ പ്രധാന പ്രേരകഘടകങ്ങൾ ധാർമികവും മാനസികവുമായ ഉയർച്ചയാണെന്ന് മോർഗൻ വിശ്വസിച്ചു. ആഹാരോത്പാദനരീതിയിലെ പുരോഗതിയും മസ്തിഷ്കത്തിന്റെ അളവിലുണ്ടാകുന്ന വലുപ്പവുമാണ് ധാർമികവും മാനസികവുമായ പുരോഗതിക്കാധാരമെന്നും മോർഗൻ സിദ്ധാന്തിച്ചു. സാംസ്കാരികവികാസത്തിന്റെ ഭൗതികാടിത്തറയെക്കുറിച്ച് മോർഗൻ ചർച്ചചെയ്യുന്നുണ്ട്. അതിപ്രാചീനവും പ്രാകൃതവുമായ യുഗങ്ങളിൽ കൂട്ടായ സ്വത്തവകാശമായിരുന്നു നിലനിന്നത്. ക്രമേണ ഭൂമിക്കും വിഭവങ്ങൾക്കുംമേലുള്ള സ്വകാര്യസ്വത്തവകാശം വികസിച്ചു. സംസ്കാരങ്ങളുടെയും ഭരണകൂടങ്ങളുടെയും രൂപീകരണം സ്വകാര്യസ്വത്തവകാശവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് മോർഗന്റെ വാദം. ജനങ്ങളുടെ സ്വത്തവകാശം സംരക്ഷിക്കുകയെന്നതായിരുന്നു, ആദ്യഘട്ടങ്ങളിൽ ഭരണകൂടങ്ങളുടെ മുഖ്യധർമം. ജർമൻ ചിന്തകരായിരുന്ന [[കാൾ മാക്സ്|കാറൽ മാർക്സിനെയും]] [[ഫ്രെഡറിക് ഏംഗൽസ്| ഫ്രെഡറിക് ഏംഗൽസിനെയും ]]മോർഗന്റെ സിദ്ധാന്തങ്ങൾ ഗാഢമായി സ്വാധീനിക്കുകയുണ്ടായി. ഏംഗൽസിന്റെ വിഖ്യാതമായ കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ആവിർഭാവം എന്ന കൃതി യഥാർഥത്തിൽ മോർഗന്റെ ആശയങ്ങളെയാണ് ആധാരമാക്കിയിട്ടുള്ളത്. മോർഗന്റെ സിദ്ധാന്തമാതൃകയെ പിൻതുടർന്ന മാർക്സും ഏംഗൽസും ഭരണകൂടാശ്രിതമായ മുതലാളിത്തവ്യവസ്ഥ തകരുമെന്നും സമത്വാധിഷ്ഠിതമായ കമ്യൂണിസത്തിലേക്ക് മനുഷ്യസമൂഹം പരിണമിക്കുമെന്നും പ്രവചിക്കുകയുണ്ടായി. മനുഷ്യവംശത്തിന്റെ വികാസ-പരിണാമ ശൃംഖലയിലെ ഏറ്റവും ഉയർന്ന ഘട്ടമായിട്ടാണ് മാർക്സും ഏംഗൽസും [[കമ്യൂണിസം |കമ്യൂണിസത്തെ]] നിർവചിച്ചത്.
[[File:Edward Burnett Tylor.jpg|thumb|right|[[ഇ . ബി . ടൈലർ ]], പത്തൊൻപതാം നൂറ്റാണ്ടിലെ നരവംശ ശാസ്ത്രഞ്ജൻ .]]
ബ്രിട്ടീഷ് നരവംശശാസ്ത്രശാഖയുടെ സ്ഥാപകനായ [[സർ എഡ്വേർഡ് ടെയ്ലർ]] സാംസ്കാരിക പരിണാമവാദത്തിന്റെ വക്താവാണ്. വിവിധ ജനവിഭാഗങ്ങൾക്കിടയിൽ നിലനില്ക്കുന്ന സവിശേഷമായ ആചാരാനുഷ്ഠാനങ്ങളുടെയും വിശ്വാസങ്ങളുടെയും വികസന ചരിത്രത്തെ വിലയിരുത്താനാണ് ടെയ്ലർ ശ്രമിച്ചത്. മതത്തിന്റെ ചരിത്രത്തെക്കുറിച്ച് ഗൌരവമായിഗൗരവമായി പഠിച്ച ടെയ്ലർ, പ്രകൃതിവാദം, [[ബഹുദൈവവിശ്വാസം]], [[ഏകദൈവവിശ്വാസം]] എന്നിങ്ങനെയുള്ള ഒരു അനുക്രമവികാസത്തിന്റെ ചിത്രമാണ് രേഖപ്പെടുത്തുന്നത്. '[[ജ്ഞാനം]], [[വിശ്വാസം]], [[കല]], [[ധാർമികത]], [[ആചാരം]] എന്നിവയും ഒരു സമൂഹജീവിയെന്ന നിലയ്ക്ക് മനുഷ്യൻ ആർജിക്കുന്ന ശേഷികളും ശീലങ്ങളുമെല്ലാമടങ്ങിയ ഒരു സങ്കീർണ സാകല്യമാണ് സംസ്കാരം' എന്നാണ് ടെയ്ലർ ആവിഷ്കരിച്ച നിർവചനം. ടെയ്ലറുടെ സംക്ഷിപ്തമായ ഈ നിർവചനം ആധുനിക നരവംശശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണമായി മാറുകയുണ്ടായി.
 
സാംസ്കാരിക പരിണാമത്തെക്കുറിച്ചുള്ള ഇത്തരം വംശീയസിദ്ധാന്തങ്ങൾ യൂറോപ്പിന്റെ കൊളോണിയൽ ആധിപത്യത്തെ സാധൂകരിക്കുന്നതിനുവേണ്ടി ഉപയോഗിച്ചിട്ടുണ്ട്. കൊളോണിയൽ ആധിപത്യത്തിനു വിധേയമാക്കപ്പെട്ട ജനതകളെ 'അവികസിത'വും 'പിന്നോക്ക'വുമെന്ന് ചിത്രീകരിക്കുകയും അവരെ സംസ്കാരത്തിലേക്ക് നയിക്കുകയെന്ന ചരിത്രദൗത്യമാണ് കൊളോണിയലിസത്തിലൂടെ നിർമിക്കപ്പെടുന്നതെന്നുമുള്ള വാദത്തിന് നരവംശശാസ്ത്രപരമായ സാധൂകരണം ലഭിച്ചു. കൊളോണിയലിസത്തിലന്തർലീനമായ രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവുമായ ചൂഷണവും അടിച്ചമർത്തലും മറയ്ക്കപ്പെടുകയും കൊളോണിയലിസം ഒരു സംസ്കരണ പ്രക്രിയയായി ചിത്രീകരിക്കപ്പെടുകയും ചെയ്തു. സംസ്കാരത്തിന്റെയും നാഗരികതയുടെയും സാർവലൗകികമായ ഉത്തമമാതൃകയായി സ്വയം വിശേഷിപ്പിച്ച യൂറോപ്യന്മാർ, മറ്റെല്ലാ ജനവിഭാഗങ്ങളും അവരെ അനുകരിക്കുകയാണ് വേണ്ടതെന്ന് പ്രചരിപ്പിച്ചു. രാഷ്ട്രീയവും സാമ്പത്തികവുമായ മേധാവിത്വത്തിനുവേണ്ടി, പരിണാമസിദ്ധാന്തത്തെ ഉപയോഗപ്പെടുത്തുന്ന ഈ സമീപനം [[സാമൂഹിക ഡാർവിനിസം]] (social Darwinism) എന്നാണറിയപ്പെടുന്നത്. 19-ാം ശ.-ത്തിലെ സാംസ്കാരിക പരിണാമസിദ്ധാന്തം ചെറിയസമൂഹങ്ങളുടെ വിജയത്തെയോ അവയുടെ ദീർഘകാല അനുകൂലന പ്രാപ്തിയെയോ കണക്കിലെടുക്കാൻ സന്നദ്ധമായില്ല. അതുപോലെതന്നെ, 19-ാം ശ.-ത്തിലെ യൂറോപ്യൻ സംസ്കാരത്തിന്റെ ന്യൂനതകളും ഇവർക്ക് ഗൗരവമായ പ്രമേയങ്ങളായിരുന്നില്ല. [[കുറ്റകൃത്യങ്ങൾ]], [[]ദാരിദ്ര്യം]], [[തൊഴിലില്ലായ്മ]], [[ചേരിവത്കരണം]] തുടങ്ങിയവയൊന്നും യൂറോപ്യൻ നരവംശശാസ്ത്രജ്ഞരെ കാര്യമായി ആകർഷിച്ചില്ല. ചെറുതും ലളിതവുമായ ജനസമൂഹങ്ങൾ യൂറോപ്യൻവംശജരെക്കാൾ ശ്രേഷ്ഠത കുറഞ്ഞവരാണെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ സാംസ്കാരിക പരിണാമവാദികൾക്കോ സാമൂഹികഡാർവിനിസ്റ്റുകൾക്കോ കഴിഞ്ഞിട്ടില്ല. എന്നാൽ, തുടക്കത്തിൽത്തന്നെ ഇത്തരം വംശീയവാദ സങ്കല്പങ്ങളെ നരവംശശാസ്ത്രജ്ഞരിൽ ഒരു വിഭാഗം ശക്തിയായി വിമർശിച്ചിരുന്നു. പരിണാമവാദ സങ്കല്പങ്ങൾ സാമൂഹിക-നരവംശശാസ്ത്രമേഖലയിൽ പ്രയോഗിക്കുന്ന സമീപനത്തെ പൂർണമായി നിരാകരിക്കുന്ന നരവംശശാസ്ത്രജ്ഞരുമുണ്ടായിരുന്നു. എങ്കിലും, ഡാർവിന്റെയും മെൻഡലിന്റെയും പരിണാമ ജനിതകസിദ്ധാന്തങ്ങൾ വ്യാപകമായ തോതിൽ ദുരുപയോഗം ചെയ്യപ്പെട്ടു എന്നത് ഒരു വസ്തുതയാണ്. സാമൂഹികശാസ്ത്രത്തിന്റെയും ചരിത്രവിജ്ഞാനീയത്തിന്റെയും മറ്റും രംഗങ്ങളിലുണ്ടായ പുതിയ കണ്ടെത്തലുകളെത്തുടർന്നാണ്, ജീവശാസ്ത്രസിദ്ധാന്തങ്ങൾ സാമൂഹിക വിജ്ഞാനീയമേഖലയിൽ പ്രയോഗിക്കുന്ന രീതിശാസ്ത്രം തന്നെ ചോദ്യം ചെയ്യപ്പെടുന്നത്. ജൈവമേഖലയും സാമൂഹികമേഖലയും അടിസ്ഥാനപരമായിത്തന്നെ വിഭിന്നമാണെന്നും ഭിന്നമായനിയമങ്ങളും ഗതീയതയുമാണ് രണ്ടുമേഖലകൾക്കുമുള്ളതെന്നും ഇന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ, പരിണാമ-ജീവശാസ്ത്രരംഗത്തുണ്ടാകുന്ന സിദ്ധാന്തങ്ങൾ സാമൂഹിക പ്രതിഭാസങ്ങളെക്കുറിച്ചുള്ള പഠനത്തിന് ഉപയോഗിക്കുന്നത് അശാസ്ത്രീയമാണ്. ഭിന്നപ്രതിഭാസങ്ങൾക്ക് ഭിന്നമായ രീതിശാസ്ത്രവും സമീപന രീതികളുമാവശ്യമാണെന്ന് ഇപ്പോൾ പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
വരി 44:
 
==സമകാലികസിദ്ധാന്തങ്ങൾ==
[[File:FranzBoas.jpg|thumb|right|[[ഫ്രാൻസ്ബോസ്]], ആധുനിക നരവംശശാസ്ത്രജ്ഞരിൽ പ്രമുഖൻ , അമേരിക്കൻ നരവംശശാസ്ത്രത്തിന്റെ പിതാവ് എന്നറിയപെടുന്നുഎന്നറിയപ്പെടുന്നു]]
[[File:Ruth Benedict.jpg|thumb|[[റൂത്ത് ബെന്ഡിക്]] 1937
ഇൽ]]
"https://ml.wikipedia.org/wiki/നരവംശശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്