"മാറഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 13:
'''ബിയ്യം കായൽ''':മാറ‍ഞ്ചേരി ഗ്രാമ പഞ്ചായത്തിലെ വിനോദ സഞ്ചാര മേഖലയിൽ എടുത്തു പറയാവുന്ന ഒന്നാണ് ബിയ്യം കായൽ . ബിയ്യം കെട്ട് മുതൽ പുതുപൊന്നാനിവരെ നീണ്ടു കിടക്കുന്ന പ്രകൃതി മനോഹരമായ കായലാണ് ബിയ്യം കായൽ . ധാരാളം വിനോദ സഞ്ചാരികളെത്തുന്ന ഇവിടെ എല്ലാ ചിങ്ങമാസത്തിലും ജലോത്സവവും, മറ്റു കലാകായിക മത്സരങ്ങളും നടത്താറുണ്ട്. മാത്രമല്ല ടൂറിസം ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ട് ജല വിനോദത്തിനനുയോജ്യമായ സ്പീഡ് ബോട്ട്, ഹൗസ് ബോട്ട് എന്നീ സൗകര്യങ്ങളും സഞ്ചാരികൾക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്.
== കലാ-സാംസ്കാരികം ==
സ്വാതന്ത്യസ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളുടെ ആദ്യകാലങ്ങളിലുണ്ടായ സാംസ്കാരിക നവോത്ഥാന ചിന്താഗതിയുടെ അലകൾ മാറഞ്ചേരി ഗ്രാമപഞ്ചായത്തിലും എത്തിയിട്ടുണ്ട്. ജാതിക്കും അയിത്തതിനും അന്ധവിശ്വാസങ്ങൾക്കും എതിരെ കലാപക്കൊടി ഉയർത്തിയ പി. കൃഷ്ണപണിക്കർ , കണാരൻ മാസ്റ്റർ എന്നിവരെ നമ്മുക്ക് മറക്കാനാവില്ല . മുസ്ലിം സമുദായത്തിലെ ദൂരാചരങ്ങൾക്കെതിരെ രംഗത്ത് വന്ന പ്രമുഖനായ മൊയ്തു മൌലവിയുടെ പിതാവായ മലയകുളത്തേൽ മരക്കാർ മുസ്ലിയാർ സമൂഹത്തിലെ ദൂരാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരായി രചിച്ച അറബി മലയാളം കൃതി മുസ്ലിം സാമൂഹിക ബോധമണ്ഢലത്തിലെ ഒരു വിസ്ഫോടനമായിരുന്നു.
== കാർഷികം ==
മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ കൃഷിയിൽ ഏറ്റവും പ്രധാനപ്പെട്ടത് തെങ്ങ് കൃഷിയാണ്. പഞ്ചായത്തിൽ 2760 ഏക്കർ തെങ്ങിൻ തോട്ടവും , 1630 ഏക്കർ ഒരൂപ്പൂൻ , ഇരൂപ്പുൻ , മൂപ്പൂൻ , കൃഷി സ്ഥലങ്ങളും 339.65 ഏക്കർ കായൽ നിലവും ആണ്. നെൽകൃഷി നടത്തുന്ന പ്രദേശങ്ങൾ പകുതിയിലധികവും തെങ്ങിൻ തോട്ടങ്ങളായി മാറികഴിഞ്ഞിരിക്കുന്നു. ചില സ്ഥലങ്ങളിൽ കവുങ്ങ് കൃഷിയും നടത്തുന്നുണ്ട്. പഞ്ചായത്തിൽ മുൻകാലങ്ങളിൽ വാഴ , വെറ്റില , ചേമ്പ്, കാവത്ത്, കപ്പ, കൂർക്ക, പയർ വർഗ്ഗങ്ങളും മറ്റും കൃഷി ചെയ്തിരുന്നു.
"https://ml.wikipedia.org/wiki/മാറഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്