"പെലേജിയനിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: hu:Pelagianizmus
No edit summary
വരി 8:
 
==സിദ്ധാന്തം==
ആദിമാതാപിതാക്കളുടെ പാപത്തിന്റെ കളങ്കം മനുഷ്യപ്രകൃതിയെതന്നെ അധ:പതിപ്പിച്ചതിനാൽഅധഃപതിപ്പിച്ചതിനാൽ [[ദൈവം|ദൈവത്തിൽ]] നിന്ന് ദാനമായി കിട്ടുന്ന കൃപയല്ലാതെ രക്ഷയിലേയ്ക്ക് മനുഷ്യന്‌ മറ്റു വഴിയില്ലെന്നാണ്‌ ജന്മപാപസിദ്ധാന്തത്തിന്റെ നിലപാട്. അധ:പതിച്ച്അധഃപതിച്ച് തിന്മയിലേയ്ക്കു ചാഞ്ഞ മനുഷ്യപ്രകൃതി, നന്മ തെരഞ്ഞെടുക്കാൻ കഴിവില്ലാത്തതാണെന്നാണ്‌ വാദം‌. എന്നാൽ ആദിപാപം സ്പർശിച്ചത് [[ആദാം]]-[[ഹവ്വ|ഹവ്വമാരെ]] മാത്രമാണെന്നും അവരുടെ സന്തതിപരമ്പരയെ അത് മലിനപ്പെടുത്തിയിട്ടില്ലാത്തതിനാൽ മനുഷ്യബുദ്ധിയ്ക്ക് ദൈവത്തിന്റെ കൃപയുടെ ഇടപെടൽ കൂടാതെ തന്നെ നന്മ തെരഞ്ഞെടുക്കാനാകുമെന്ന് പെലേജിയൂസ് പഠിപ്പിച്ചു. മനുഷ്യന്റെ സൽ‌പ്രവർത്തികൾക്ക് ദൈവകൃപയുടെ പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും മനുഷ്യബുദ്ധിയ്ക്ക് ദൈവം നൽകിയിരിക്കുന്ന കഴിവുകൾ, പാപരഹിതമായ ജീവിതത്തിന്‌ മതിയാകുമെന്ന് അദ്ദേഹം കരുതി. ആദിപാപത്തിന്റെ ദുർമ്മാതൃകയെ മറികടന്ന്, ദൈവദത്തമായ ബുദ്ധിയുടെ വിവേചന ഉപയോഗിച്ചു [[യേശു|യേശു]] കാണിച്ച ത്യാഗത്തിന്റെ സന്മാതൃക പിന്തുടർന്ന് രക്ഷപ്രാപിക്കാൻ മനുഷ്യന്‌ കഴിവും ബാദ്ധ്യതയും ഉണ്ട്. [[ആദാം|ആദാമിന്റെ]] പാപത്തിൽ മനുഷ്യരെല്ലാം തെറ്റുകാരാണെന്ന് പെലേജിയൂസ് സമ്മതിച്ചില്ല. [[ആദാം]]-[[ഹവ്വ|ഹവ്വാമാരുടെ]] പാപം അവരുടെ സന്തതികളെ ദുർമ്മാതൃക എന്ന നിലയിലല്ലാതെ ജന്മപാപം ആയി പിന്തുടരുന്നില്ല. [[യേശു|യേശുവിന്റെ]] ജീവിതവും മരണവും ആദിമാതാപിതാക്കളുടെ ദുർമ്മാതൃകയെ മറികടക്കാൻ സഹായിക്കുന്ന സന്മാതൃകയായി. ചുരുക്കത്തിൽ സ്വന്തം അവസ്ഥ തെരഞ്ഞെടുക്കാൻ കഴിവുള്ള മനുഷ്യൻ, സുവിശേഷത്തിലെ അനുശാസനങ്ങൾ പിന്തുടരാൻ ധാർമ്മികമായ ബാദ്ധ്യതയുള്ളവനും കർമ്മങ്ങളുടെ ഉത്തരവാദിത്വം പേറാൻ വിധിക്കപ്പെട്ടവനുമാണ്‌. മനുഷ്യർ പാപം ചെയ്യുന്നത് സ്വന്തം ഇഷ്ടപ്രകാരം ആയതിനാൽ അവർ പാപത്തിന്റെ ഇരകളല്ല. പാപി കൃപ ആവശ്യമുള്ള ഇരയല്ല, മാപ്പു തേടേണ്ട കുറ്റവാളിയാണ്‌. മനുഷ്യരെല്ലാം പരിപൂർണ്ണത പ്രാപിക്കാൻ കഴിവും ചുമതലയും ഉള്ളവരാണെന്ന വിശ്വാസമാണ്‌ പെലേജിയനിസത്തിന്റെ കാതൽ.<ref>[[അഗസ്റ്റിൻ|ഹിപ്പോയിലെ അഗസ്റ്റിൻ]], പീറ്റർ ബ്രൗൺ, പുറം 342. "This message was simple and terrifying: since perfection is possible for man, it is obligatory".</ref>
 
 
"https://ml.wikipedia.org/wiki/പെലേജിയനിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്