"ചലച്ചിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
 
== വ്യവസായം ==
[[പ്രമാണം:Twenty20poster.jpg|thumb|[[ട്വന്റി20 (മലയാള ചലച്ചിത്രം)|ട്വന്റി20 യുടെ]] പോസ്റ്റർ. മലയാള ചലച്ചിത്ര ലോകത്തെ മുൻനിര താരങ്ങളെല്ലാം തന്നെ അണിനിരന്ന ചിത്രം]]
ചലച്ചിത്ര നിർമ്മാണവും പ്രദർശനവും ലാഭം ഉണ്ടാക്കാൻ പറ്റിയ മേഖല ആണെന്ന് ഇതിന്റെ കണ്ടുപിടിച്ച് കുറച്ചു നാളുകൾക്കകം തന്നെ മനസ്സിലാക്കിയിരുന്നു. തങ്ങളുടെ പുതിയ കണ്ടുപിടിത്തത്തിന്റെ സാധ്യത മനസ്സിലാക്കിയ [[ലൂമിയേ സഹോദരന്മാർ]] ഉടൻ തന്നെ ഒരു യൂറോപ്യൻ പര്യടനത്തിന് ഇറങ്ങിത്തിരിച്ചു. രാജകീയ കുടുംബങ്ങൾക്കും പൊതുജനങ്ങൾക്കും വേണ്ടി വെവ്വേറേ പ്രദർശനങ്ങൾ സംഘടിപ്പിച്ചു. ഓരോ രാജ്യങ്ങളിലെ പ്രദർശനങ്ങളിലും, അതാത് പ്രദേശങ്ങളെ കൂടെ ഉൾപ്പെടുത്താൻ അവർ ശ്രദ്ദിക്കുകയും അത് മൂലം അവരുടെ കണ്ടുപിടുത്തം പെട്ടെന്നു വിറ്റ് പോവുകയും ചെയ്തു. 1898-ൽ പുറത്തിറങ്ങിയ ഒബെറമ്മെർഗൗ പാഷൻ പ്ലേ (Oberammergau Passion Play) ആണു ആദ്യത്തെ വാണിജ്യ ചലച്ചിത്രം{{Fact|date=ഓൿറ്റൊബെർ 2010}}. തൊട്ടു പിന്നാലെ മറ്റ് ചിത്രങ്ങൾ പുറത്ത് വരികയും ചലച്ചിത്രം ഒരു വ്യവസായമായി രൂപപ്പെടുകയും ചെയ്തു. ചലച്ചിത്ര നിർമ്മാണത്തിനും പ്രദർശനത്തിനും വേണ്ടി മാത്രമായി കമ്പനികളും തിയേറ്ററുകളും ഉടലെടുക്കകയും ചലച്ചിത്ര അഭിനേതാക്കൾ വലിയ പ്രതിഫലം വാങ്ങുന്ന സെലിബ്രെറ്റീസാകുകയും ചെയ്തു. [[ചാർളി ചാപ്ലിൻ|ചാർളി ചാപ്ലിനു]] 1917-ൽ തന്നെ പത്തു ലക്ഷം ഡോളറിന്റെ വാർഷിക ശമ്പള കരാർ ഉണ്ടായിരുന്നു.
 
"https://ml.wikipedia.org/wiki/ചലച്ചിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്