"പി.ടി. കുഞ്ഞുമുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
 
== ചലച്ചിത്ര-രാഷ്ട്രീയ-സാമുഹ്യ രംഗത്ത് ==
കുഞ്ഞിമുഹമ്മദ് സം‌വിധാനം ചെയ്ത ''മഗ്‌രിബ്''(1993), ''ഗർഷോം''(1998), ''[[പരദേശി]]''(2007) എന്നീ ചിത്രങ്ങൾ നിരൂപകപ്രശംസയും പുരസ്കാരങ്ങളും നേടിയവയായിരുന്നു. ''അശ്വത്ഥമാവ്'', ''സ്വരൂപം'', ''പുരുഷാർഥം'' എന്നീ ചലച്ചിത്രങ്ങളുടെ നിർമ്മാണത്തിൽ പങ്കാളിയായികൊണ്ടാണ്‌ അദ്ദേഹം ഈ രംഗത്തേക്ക് വരുന്നത്<ref name=hnd-a1/>. ''ഉപ്പ്'' എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് കുഞ്ഞുമുഹമ്മദ്<ref>[http://www.imdb.com/name/nm0611252/ IMDb]</ref>. 'അറിയപ്പെടാത്ത മലപ്പുറം' എന്ന ഒരു ഡോക്യുമെന്ററിയും കുഞ്ഞുമുഹമ്മദ് നിർമ്മിച്ചു. ഇടതു സഹയാത്രികനായ കുഞ്ഞുമുഹമ്മദ് 1994 ലും 1996 ലും [[ഗുരുവായൂർ (നിയമസഭാമണ്ഡലം)|ഗുരുവായുർ മണ്ഡലത്തിൽ]] നിന്ന് [[സി.പി.എം.]] സ്വതന്ത്ര എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെട്ടു. ടെലിവിഷൻ അവതാരകൻ എന്ന നിലയിലും പ്രാഗാത്ഭ്യം തെളിയിച്ചു അദ്ദേഹം. [[കൈരളി ടി.വി.|കൈരളി ടിവിയിൽ]] അവതരിപ്പിച്ചു വരുന്ന ''പ്രവാസലോകം'' എന്ന പരിപാടി നിരവധി എപ്പിസോഡുകൾ പിന്നിട്ടു. കാണാതാവുന്ന പ്രവാസി ഇന്ത്യക്കാരെ കണ്ടെത്തുന്നതിനുള്ള ഒരു പരിപാടിയാണിത്<ref name=hnd-a1>[http://www.hindu.com/2007/11/11/stories/2007111151320200.htm ഹിന്ദു ഓൺലൈൻ 11/11/2007]</ref>. കേരാള പ്രവാസി സംഘത്തിന്റെ സംസ്ഥാന അധ്യക്ഷനാണ്‌ പി.ടി<ref>[http://www.hindu.com/2007/11/22/stories/2007112253220300.htm ഹിന്ദു ഓൺലൈൻ 22/11/2007]</ref>. [[ഗൾഫ് രാജ്യങ്ങൾ|ഗൾഫിൽ]] പ്രവാസിയായി കഴിഞ്ഞതിനാലാവാം കുഞ്ഞുമുഹമ്മദിന്റെ സിനിമകളും പ്രവർത്തനങ്ങളും പ്രവാസികളുമായി ഏറെ ബന്ധമുള്ളതായത്. പ്രമുഖ [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യസമര സേനാനിയും]] [[മലബാർ|മലബാറിലെ]] പ്രഗല്ഭ കോൺഗ്രസ്സ് നേതാവുമായിരുന്ന [[മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്|മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെ]] കുറിച്ചുള്ള ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ്‌ അദ്ദേഹത്തിന്റെ അടുത്ത ചലച്ചിത്ര സംരംഭം<ref>[http://in.malayalam.yahoo.com/Entertainment/Bollywood/0805/28/1080528035_1.htm ചരിത്രകഥ പറയാൻ പി.ടി.-വെബ്ദുനിയ] 04/10/2009 ശേഖരിച്ചത്</ref>. [[വീരപുത്രൻ]] എന്ന പേരിലിറങ്ങാൻ പോകുന്ന ഈ ചിത്രത്തിന്റെ കഥ [[എൻ.പി. മുഹമ്മദ്|എൻ.പി. മുഹമ്മദിന്റേതാണ്]]‌. നിർമ്മാണം സിദ്ദീഖ് മങ്കര.<ref>[http://frames.mathrubhumi.com/story.php?id=119160 ചരിത്രപുരുഷന്മാരായി പൃഥ്വിരാജ്‌-മാതൃഭൂമി ഫ്രൈംസ് (ഓൺലൈൻ) ആഗസ്റ്റ് 12 ,2010]</ref>
 
== പുരസ്കാരങ്ങൾ ==
"https://ml.wikipedia.org/wiki/പി.ടി._കുഞ്ഞുമുഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്