"ശിങ്കാരിമേളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,977 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
No edit summary
വരി 23:
|}
]]
മറ്റു ചെണ്ടമേളങ്ങളിലെപ്പോലെ താളത്തിന് കൃത്യമായ കാലനിയമങ്ങൾ ശിങ്കാരിമേളത്തിലില്ല. ഒറ്റയടിക്ക് മറ്റൊരു കാലത്തിലേക്ക് പ്രവേശിക്കുന്ന സ്വഭാവവുമില്ല. മറീച്ച്മറിച്ച് ഒരു പ്രത്യേക കാലത്തിൽ ആരംഭിച്ച്, പ്രമാണക്കാരന്റെ നിർദ്ദേശമനുസരിച്ച് ക്രമേണ താളം മുറൂകുകയാണ് ചെയ്യുക.
 
മിക്കവാറൂം മേളങ്ങളും ഒരേ താളത്തിലുള്ള രണ്ടു ഘട്ടങ്ങളാക്കിയായിരിക്കും ചിട്ടപ്പെടുത്തിയിരിക്കുന്നത് (മൂന്നു ഘട്ടങ്ങളുള്ള മേളങ്ങളുമുണ്ട്). ആദ്യഘട്ടത്തിൽ ഇടന്തലച്ചെണ്ടക്കായിരിക്കും പ്രാമുഖ്യം കൂടുതലുണ്ടാകു. ഈ ഘട്ടത്തിൽ വലന്തലയും, ഇലത്താളവും പശ്ചാത്തലമെന്ന പോലെ ഇടന്തലയെ പിന്തുണക്കുന്നു. രണ്ടാം ഘട്ടത്തിൽ വലന്തലയും ഇലത്താളവും ഇടന്തലയെ നിഷ്പ്രഭമാക്കുന്ന തരത്തിൽ വായിക്കുന്നു. പലവട്ടം ഇരു ഘട്ടങ്ങളിലേക്കും മാറിയതിനു ശേഷം താളം വളരെ ദ്രുതമാക്കി, രണ്ടാം ഘട്ടത്തിൽ കൊട്ടിയവസാനിപ്പിക്കുകയാണ് ചെയ്യുക.
 
മിക്ക മേളങ്ങൾക്കും ഇടന്തലയുടെയും ഇലത്താളത്തിന്റേയും വാദനശൈലി ഒരുപോലെയായിരിക്കും.{{സൂചിക|൧}} വലന്തലയുടെ വാദനശൈലിയിലുള്ള മാറ്റമനുസരിച്ചാണ് മേളങ്ങൾ വ്യത്യാസപ്പെടുന്നത്. അതുകൊണ്ട് മേളമാരംഭിക്കുന്ന പ്രമാണക്കാരൻ വലന്തലയുടെ വായ്ത്താരി ഇടന്തലച്ചെണ്ടയിൽക്കൊട്ടിയായിരിക്കും ഏതുമേളമാണ് കൊട്ടേണ്ടതെന്ന് മറ്റുള്ളവർക്ക് നിർദ്ദേശം നൽകുന്നത്.
 
ഇടന്തലക്കാരുടെ നിരയിൽ മദ്ധ്യത്തിലായായിരിക്കും പ്രമാണക്കാരൻ പൊതുവേ നിലയുറപ്പിച്ചിരിക്കുക. പ്രമാണക്കാരൻ ചെണ്ടയിൽ പ്രത്യേകരീതിയിൽ കൊട്ടിയാണ് ഘട്ടം മാറുന്നതിന് സഹമേളക്കാർക്ക് നിർദ്ദേശം നൽകുന്നത്.
== കുറിപ്പുകൾ ==
*{{കുറിപ്പ്|൧|ഉദാഹരണത്തിന് പഞ്ചാരിതാളത്തിലുള്ള മേളങ്ങളുടെ ആദ്യഘട്ടത്തിൽ ഒരു താളവട്ടം പൂർത്തിയാകുമ്പോൾ 11 കൊട്ടും ഒരു ഇടയുമാണ് ഉണ്ടാകുക. രണ്ടാം ഘട്ടത്തിൽ ഒരേ ഇടവേളയിലുള്ള 12 കൊട്ടുകൾ കൊണ്ട് താളവട്ടം പൂർത്തിയാക്കുന്നു. ഏറെക്കുറേ പഞ്ചാരിയിലുള്ള മിക്കവാറും മേളങ്ങൾക്കും ഇതേ വാദനശൈലിതന്നെയാണ് ഇടന്തലക്കുള്ളത്. എന്നാൽ ഓരോ മേളങ്ങളിലും വലന്തല വിഭിന്നമായ രീതികളിലാണ് കൊട്ടുന്നത്}}
[[വർഗ്ഗം:ചെണ്ടമേളങ്ങൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1082535" എന്ന താളിൽനിന്ന് ശേഖരിച്ചത്