"താപഗതികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: rue:Термодінаміка
വരി 46:
[[എൻട്രോപ്പി]] എന്ന ഭൗതിക ഗുണവിശേഷത്തിന്റെ നിർവചനം നല്കുന്ന നിയമമാണിത്. എൻട്രോപ്പി എന്നത് ഒരു വ്യൂഹത്തിന്റെ ക്രമരാഹിത്യത്തിന്റെ (disorder) അളവാണ്. ഒറ്റപ്പെട്ട (isolated) ഒരു വ്യൂഹത്തിന്റെ എൻട്രോപ്പി ഒരിക്കലും കുറയുന്നില്ല എന്ന് രണ്ടാം നിയമം അനുശാസിക്കുന്നു. പ്രവൃത്തിയുടെ അഭാവത്തിൽ താപം താഴ്ന്ന നിലയിൽനിന്ന് ഉയർന്ന നിലയിലേക്കു മാറ്റം ചെയ്യപ്പെടുന്നില്ല എന്നും രണ്ടാം നിയമം വ്യവസ്ഥ ചെയ്യുന്നു.
 
രണ്ടാം നിയമം ഒരു സ്വാഭാവിക പ്രകൃതിനിയമം തന്നെയാണ്. യാന്ത്രിക തുല്യാങ്കവും താപവും തമ്മിൽ എപ്രകാരം ബന്ധപ്പെട്ടിരിക്കുന്നു എന്നു മാത്രമേ ഒന്നാം നിയമം വെളിപ്പെടുത്തുന്നുള്ളൂ. അല്ലാതെ ഇവയിൽ ഏതിൽ നിന്ന് ഏതിലേക്ക് പരിവർത്തനം നടക്കുന്നു എന്നോ ഈ പരിവർത്തനത്തിന്റെ പരിധി എന്തെന്നോ ഒന്നും പ്രതിപാദിക്കുന്നില്ല(kpq). ഇതിലേക്കുള്ള അന്വേഷണമാണ് രണ്ടാം നിയമത്തിന്റെ രൂപീകരണത്തിനു വഴിതെളിച്ചത്.
 
താപഗതികത്തിന്റെ രണ്ടാം നിയമം പലവിധത്തിൽ പ്രസ്താവിക്കാവുന്നതാണ്. ഇതിൽ ക്ളോഷിയസ്സിന്റെ നിർവചനം ഇപ്രകാരമാണ്: സ്വയം പ്രവർത്തിക്കുന്ന ഒരു യന്ത്രത്തിന് ബാഹ്യകാരക ത്തിന്റെ സഹായം കൂടാതെ ഒരു വസ്തുവിൽ നിന്നോ ഒരു ഭാഗത്തുനിന്നോ അതിനേക്കാൾ ഉയർന്ന താപനിലയിലുള്ള ഒന്നിലേക്ക് താപം പകരുവാൻ സാധ്യമല്ല. അല്ലെങ്കിൽ ഒരു തണുത്ത വസ്തുവിൽ നിന്ന് ചൂടു കൂടുതലുള്ള മറ്റൊന്നിലേക്ക് താപം സ്വയം പ്രവഹിക്കുന്നില്ല.എന്നാൽ ബാഹ്യപ്രവൃത്തിയുടെ സഹായത്തോടെ തണുത്ത വസ്തുവിൽ നിന്ന് ചൂടുള്ള വസ്തുവിലേക്ക് താപോർജം മാറ്റുവാൻ സാധിക്കും. (കുന്നിൽ ചുവട്ടിൽ നിന്ന് മുകളിലേക്ക് വെള്ളം പമ്പ് ചെയ്ത് കയറ്റുന്നതുപോലെ.)
"https://ml.wikipedia.org/wiki/താപഗതികം" എന്ന താളിൽനിന്ന് ശേഖരിച്ചത്