"ഗോതമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.3) (യന്ത്രം ചേർക്കുന്നു: sn:Gorosi
വരി 48:
ഇവയ്ക്ക് നീണ്ട, നേർത്ത ഇലകളും, പൊള്ളയായ തണ്ടും (ഭൂരിഭാഗം ഇനങ്ങളിലും), കതിരുകളായുള്ള പൂക്കളും കണ്ടുവരുന്നു. അറിയപ്പെടുന്ന ആയിരക്കണക്കിന്‌ ഇനങ്ങളിൽ റൊട്ടിയുണ്ടാക്കാനുപയോഗിക്കുന്ന ടി.എസ്റ്റിവം, പാസ്റ്റ ഉണ്ടാക്കാനുപയോഗിക്കുന്ന ടി. ഡുറാം, [[കേക്ക്|കേയ്ക്കിലും]] മധുരമുള്ള [[ബിസ്ക്കറ്റ്|ബിസ്കറ്റിലും]] പലഹാരങ്ങളിലും മറ്റ് ഗാർഹിക ഉപയോഗങ്ങൾക്കും ഉപയോഗിക്കുന്നു. ടി.കോമ്പാക്റ്റം വളരെ മാർദ്ദവമുള്ളയിനമാണ്‌. ഗോതമ്പുപൊടി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് [[റൊട്ടി|റൊട്ടിയുടെ]] നിർമ്മാണത്തിനാണ്‌.
== മൈദ ==
{{ആധികാരികത}}
പാചകത്തിന്‌ ഉപയോഗിക്കുന്ന ഒരു തരം [[മാവ് (ധാന്യപ്പൊടി)|മാവാണ്‌]]‌ '''മൈദ'''. നേർമ്മയായി പൊടിച്ച് ശുദ്ധീകരിച്ച ഗോതമ്പ്‌ പൊടിയാണ് മൈദ. മൈദ പ്രധാനമായും ഇന്ത്യയിൽ പറാട്ട, നാൻ, ബേക്കറി പലഹാരങ്ങൾ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. ഗോതമ്പിന്റെ അന്നജാംശം കൂടുതലുള്ള വെളുത്ത എൻഡോസ്പേം (നാരുകൾ നീക്കി) പൊടിച്ചാണ് മൈദ നിർമ്മിക്കുന്നത്. ഇങ്ങിനെ പൊടിച്ച പൊടിയുടെ നിറം ഇളം മഞ്ഞയായിരിക്കും. ഈ പൊടിയെ പിന്നീട് ബെൻസോയിൽ പെറോക്സൈഡ്‌ ഉപയോഗിച്ച് ശുദ്ധീകരിച്ച് വെള്ളനിറമാക്കുന്നു. ബെൻസോയിൽ പെറോക്സൈഡ്‌ ചൈനയിലും, ഇൻഗ്ലണ്ടിലും, യൂറോപ്പിലും നിരോധിച്ച ഒരു കെമിക്കലാണ്. ഇങ്ങനെ ശുദ്ധീകരിച്ച മൈദ വീണ്ടും ആലോക്സൻ എന്ന കെമിക്കൽ ഉപയോഗിച്ച് മൃദുവാക്കുന്നു{{തെളിവ്}} . ആലോക്സൻ എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ അവയുടെ പാൻക്രിയാസിലെ ബെറ്റ കോശങ്ങളെ നശിപ്പിച്ച് അവയിൽ പ്രമേഹം ഉളവാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
 
== ഉപയോഗം ==
"https://ml.wikipedia.org/wiki/ഗോതമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്