"വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
r2.7.2) (യന്ത്രം പുതുക്കുന്നു: war:Nahiurog nga tahap han relatividad; cosmetic changes
(ചെ.) (r2.6.5) (യന്ത്രം പുതുക്കുന്നു: tl:Espesyal na teoriya ng relatibidad)
(ചെ.) (r2.7.2) (യന്ത്രം പുതുക്കുന്നു: war:Nahiurog nga tahap han relatividad; cosmetic changes)
 
വിശിഷ്ട ആപേക്ഷികത ജഡത്വ ആധാരവ്യൂഹങ്ങളിൽ മാത്രമേ ഉപയോഗിക്കാനാവുകയുള്ളു. അതുകൊണ്ടാണിത് വിശിഷ്ട സിദ്ധാന്തമെന്നു പറയുന്നത്. സാമാന്യ ആപേക്ഷികതാ സിദ്ധാന്തം എല്ലാത്തരം ആധാരവ്യൂഹങ്ങളിലും ഉപയോഗിക്കാവുന്ന രീതിയിലാണ് ഐൻസ്റ്റീൻ നിർമ്മിച്ചിട്ടുള്ളത്. സാമാന്യ ആപേക്ഷികതാ സിദ്ധാന്തം ഗുരുത്വബലവും കൂടിച്ചേർന്നതാണ്. സാമാന്യ ആപേക്ഷികതാ സിദ്ധാന്തം ജഡത്വ ആധാരവ്യൂഹങ്ങളിൽ ഉപയോഗിച്ചാൽ വിശിഷ്ട ആപേക്ഷികത സിദ്ധാന്തം ഉപയോഗിക്കുന്ന ഫലങ്ങൾ ലഭിക്കും.
== ചലനത്തിന്റെ ആപേക്ഷികത ==
വസ്തുക്കളുടെ [[ചലനം]] ആപേക്ഷികമാണ്.ഉദാഹരണത്തിന്, ഒരു സ്കേറ്റ് ബോർഡിൽ വേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരാൾ ഒരു പന്ത് മുകളിലേക്കെറിയുകയും തിരിച്ചു പിടിക്കുകയും ചെയ്യുന്നുവെന്നിരിക്കട്ടെ.അയാളുടെ ദൃഷ്ടിയിൽ പന്ത് ലംബദിശയിൽ നേർരേഖയിലാണു ചലിക്കുന്നത്.എന്നാൽ പുറത്തുനിന്ന് വീക്ഷിക്കുന്ന ഒരാൾക്ക് പന്ത് ഒരു പരാബൊളയുടെ ആകൃതിയിലുള്ള പാതയിലൂടെ സഞ്ചരിക്കുന്നതായി കാണാം.അതായത് ഒരേ വസ്തു(പന്ത്)വിന്റെ ചലനം രണ്ട് ആധാരവ്യൂഹങ്ങളിലുള്ള നിരീക്ഷകർക്ക് രണ്ടു തരത്തിൽ അനുഭവപ്പെടുന്നു.ഇതാണ് ഉദാത്ത ഭൗതികത്തിലെ ആപേക്ഷികത<ref>{{cite book |last= ഹാലിഡേ |first=|coauthors= റെസ്നിക്, വാക്കർ|title= Fundamentals Of Physics|publisher=|year=|month=|isbn=|page=95}}</ref>.
 
ഒരു വസ്തു ചലിക്കുന്നുണ്ടോ?,ഉണ്ടെങ്കിൽ ഏതു ദിശയിൽ? ഏതു പ്രവേഗത്തിൽ? ഈ ചോദ്യങ്ങളെല്ലാം നിരീക്ഷകൻ തിരഞ്ഞെടുക്കുന്ന [[ആധാരവ്യൂഹം|ആധാരവ്യൂഹ]]വുമായി ബന്ധപ്പെട്ടിരിക്കുന്നു.ഒരു വസ്തുവിന്റെ സ്ഥാനവും സ്ഥാനമാറ്റവും രേഖപ്പെടുത്താൻ നമുക്ക് [[നിർദേശാങ്കവ്യവസ്ഥ|നിർദ്ദേശാങ്കവ്യവസ്ഥകൾ]] ഉപയോഗിക്കാം.എന്നാൽ ചലനം [[സ്ഥാനാന്തരണം|സ്ഥാനാന്തരണ]]ത്തിന്റെ നിരക്കുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ചലനത്തെ സൂചിപ്പിക്കാൻ നിർദ്ദേശാങ്കങ്ങൾക്കൊപ്പം ഒരു ഘടികാരവും വേണം.ഇത്തരത്തിൽ ഒരു നിർദ്ദേശാങ്കവ്യവസ്ഥയും ഘടികാരവും ചേർന്നാൽ ഒരു ആധാരവ്യൂഹമായി. പ്രപഞ്ചത്തിൽ സ്ഥിതമായ ഒരു ആധാരവ്യൂഹം ഇല്ലെന്നു പറയാം. ഒന്നു മറ്റൊന്നിനെ അപേക്ഷിച്ച് ചലിച്ചുകൊണ്ടിരിക്കുന്നു.
=== ജഡത്വ ആധാരവ്യൂഹം ===
ഒരു ആധാരവ്യൂഹം മറ്റൊന്നിനെ അപേക്ഷിച്ച് സമവേഗത്തിൽ([[ത്വരണം|ത്വരണ]]മില്ലാതെ) ചലിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ അവ രണ്ടും ജഡത്വ ആധാരവ്യൂഹങ്ങളാണ്. ജഡത്വാധാരവ്യൂഹങ്ങൾക്ക് [[ന്യൂട്ടന്റെ ചലന നിയമങ്ങൾ|ന്യൂട്ടന്റെ ഒന്നാം ചലനനിയമം]] ബാധകമാണ്. ഒരു ജഡത്വാധാരവ്യൂഹത്തിൽ നിന്ന് മറ്റൊന്നിലേക്കുള്ള പരിവർത്തനം കാണിക്കാൻ [[ഗലീലിയൻ പരിവർത്തനം]] മതിയെന്നായിരുന്നു ആദ്യകാലങ്ങളിൽ വിശ്വസിച്ചിരുന്നത്. എന്നാൽ [[പ്രകാശപ്രവേഗം]] എല്ലാ ആധാരവ്യൂഹങ്ങളിലും സമാനമായിരിക്കുമെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ ഗലീലിയൻ പരിവർത്തനത്തിന് നിരവധി പോരായ്മകൾ ഉണ്ടെന്ന് കണ്ടെത്തി.അങ്ങനെ രണ്ട് ആധാരവ്യൂഹങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ [[ലോറൻസ് പരിവർത്തനം]] ആവിഷ്കരിച്ചു.
 
== അവലംബം ==
{{Reflist}}
 
[[uk:Спеціальна теорія відносності]]
[[vi:Thuyết tương đối hẹp]]
[[war:PinaurogNahiurog nga tahap han relatividad]]
[[yi:ספעציעלע טעאריע פון רעלאטיוויטעט]]
[[zh:狭义相对论]]
42,973

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1081250" എന്ന താളിൽനിന്ന് ശേഖരിച്ചത്