"റോമൻ റിപ്പബ്ലിക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 124:
=== ഏകാധിപത്യ ഭരണങ്ങൾ ===
യുദ്ധങ്ങൾ സർവസാധാരണമായതിനാൽ സൈനികർക്ക് എന്നും ജോലിയുണ്ടായിരുന്നു. സൈനിക സേവനം ഏറ്റവും ശ്രേഷഠവും എല്ലാവരും കാംക്ഷിക്കുന്ന ഒന്നുമായിത്തീർന്നു. റോമൻ സൈന്യത്തിന്‌ എങ്ങുമില്ലാത്ത പ്രാധാന്യം കൈവന്നു. സൈന്യാധിപന്മാർക്ക് കൂടുതൽ ഭരണാധികാരങ്ങളും സിദ്ധിച്ചു. ഇങ്ങനെ ഭരണം സൈന്യാധിപന്മാർ പിടിച്ചടക്കാൻ തുടങ്ങി.
==== ഗ്രാൿചുസ്ഗ്രാക്ചുസ് സഹോദരന്മാർ ====
എല്ലാ സൈന്യാധിപന്മാരും കൊള്ളരുതാത്തവർ ആയിരുന്നില്ല. ചിലർ സദ്ഗുണ സമ്പന്നന്മാരായിരുന്നു. ഇത്തരത്തിലുള്ളവരിൽ പ്രമുഖരായിരുന്നു [[ഗ്രാക്ചുസ് സഹോദരന്മാർ]] (ഗ്രാക്കുസ്). ഇവരുടെ പ്രവേശനം റിപ്പബ്ലിക്കിൽ തരംഗങ്ങൾ സൃഷ്ടിച്ചുവെന്നും അത് തലമുറകൾ നിലനിന്നുവെന്നു പറയപ്പെടുന്നു. {{ref|grachus}} ഇവരിൽ മൂത്ത സഹോദരനായ [[ടൈബീരിയസ് ഗ്രാക്ചുസ്]] ക്രി.വ. 133-ൽ [[ട്രിബൂൺ]] ആയി. പ്രഭുക്കന്മാർ അനാവശ്യമായി കൈയാളിയിരുന്ന ഭൂമി സാമാന്യ ജനങ്ങൾക്ക് വീതിച്ചു കൊടുക്കാൻ അദ്ദേഹം നിയമനിർമ്മാണം നടത്തി. എന്നാൽ [[റോമൻ സെനറ്റ്]] ജനങ്ങളെ കയ്യിലെടുത്ത് ടൈബീരിയസിനെതിരെ തിരിച്ചു. താമസിയാതെ അവർ അദ്ദേഹത്തെ വധിച്ചു. എന്നാൽ അദ്ദേഹത്തിന്റെ സഹൂദരൻ [[ഗയൂസ് ഗ്രാക്ചുസ്]] ട്രിബൂൺ സ്ഥാനം കൈക്കലാക്കി. ലത്തീൻ വർഗ്ഗത്തിൽ പെട്ട എല്ലാവർക്കും പരിപൂർണ്ണ റോമൻ പൗരാവകാശം നൽകാൻ അദ്ദേഹം പരിശ്രമിച്ചു. വോട്ടവകാശം എല്ലാ പൗരന്മാർക്കും നൽകി. പക്ഷേ റോമൻ സെനറ്റിന് ഇത് നോക്കിയിരുക്കാൻ സാധിച്ചില്ല. ജ്യേഷഠനേപ്പോലെ അനുജനും വധിക്കപ്പെട്ടു.
 
വരി 131:
താമസിയാതെ റോമാ റിപ്പബ്ലിക്കിന് യുദ്ധത്തെ അഭിമുഖീകരിക്കേണ്ടി വന്നു. ക്രി.മു. 118-ൽ [[മീഡിയ|മീഡിയയുടെ]] രാജാവ് [[മിശിപസ്]] മരണമടഞ്ഞപ്പോൾ തക്കം നോക്കി അനന്തരവനും റോമൻ സൈന്യത്തിലെ ഒരു ശക്തനായ യോദ്ധാവുമായ [[ജുഗുർത്താ]] അങ്ങോട്ട് കടന്ന് രാജവിന്റെ പുത്രന്മാരെ നിഷ്കാസനം ചെയ്ത് രാജാവായി. പുത്രന്മാർ റോമിന്റെ സഹായം തേടി. ക്രി.മു. 112 മുതൽ 106 വരെ റോമാക്കാർ ജുഗുർത്തായുമായ് യുദ്ധം ചെയ്തെങ്കിലും കൌശലക്കാരനായ ജുഗുർത്താ റോമൻ സൈന്യാധിപന്മാരെ കൈക്കൂലി കൊടുത്ത് പാട്ടിലാക്കി, അങ്ങനെ കാര്യമായ വികാസമൊന്നും യുദ്ധം കൊണ്ടുണ്ടായില്ല. ഇതിന് അറുതി വരുത്തിയത് [[ഗൈയുസ് മാരിയുസ്]] എന്ന സൈന്യാധിപൻ ആയിരുന്നു. കൈക്കൂലിക്ക് വശംവദനാകാതെ അദ്ദേഹം [[ജുഗുർത്ത]]യെ പിടിച്ച് തടങ്കലിലാക്കി. ഇത് അദ്ദേഹത്തെ [[കോൺസുൾ]] സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കുന്നതിന് സഹായിച്ചു. റോമിൽ തിരിച്ചെത്തുന്നതിനു മുൻപേ ക്രി.മു. 104 -ൽ അദ്ദേഹം [[റോമൻ കോൺസുൾ|കോൺസുളായി]] തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അദ്ദേഹം ഏഴു പ്രാവശ്യം [[റോമൻ കോൺസുൾ|കോൺസുൾ]] സ്ഥഥനത്തേയ്ക്ക് തിർഞ്ഞെടുക്കപ്പെട്ടു. ഇതോടേ അദ്ദേഹം വർ‍ഷം തോറും [[റോമൻ കോൺസുൾ|കോൺസുൾമാരെ]] തിരഞ്ഞെടുക്കുന്ന ഏർപ്പാട് നിർത്തലാക്കി. യുദ്ധ രംഗത്ത് മികച്ച നേട്ടങ്ങൾ [[ഗൈയുസ് മാരിയുസ്|മാരിയുസ്]] നേടി. ബാർബേറിയൻ വർഗ്ഗക്കാരായ [[ടൂട്ടൺ]], [[സിമ്പ്രിയൻ]] എന്നീ രാജ്യക്കാരെ തോല്പിച്ചു. ഇവർ റോമിന്റെ ഉത്തരപശ്ചിമപ്രദേശങ്ങൾ കൈയടക്കിയിരുന്നു. ആദ്യം വീഴ്ച പറ്റിയ റോമാക്കാർക്ക് മാരിയുസ് ആണ് വിജയം കണ്ടെത്തിക്കൊടുത്തത്. ക്രി.മു. 102-ൽ ടൂട്ടണ്മാരേയും 101-ൽ സിമ്പ്രിയന്മാരേയും തറ പറ്റിച്ചു. സിമ്പ്രിയന്മാർ വൻ ചെറുത്തുനില്പ് നടത്തിൽ. സിമ്പ്രിയന്മാരിലെ വനിതകളും യുദ്ധ രംഗത്തുണ്ടായിരുന്നു. റോമൻ പട്ടാളക്കാരാൽ മാനഹാനി ഭയന്ന് യുദ്ധം തോറ്റപ്പോൾ വനിതകൾ ആത്മാഹുതി ചെയ്യുകയായിരുന്നു.
 
യുദ്ധങ്ങൾക്കു ശേഷം പിടിക്കപ്പെട്ട രാജ്യം റോമുമായി ചേർക്കുമായിരുന്നെങ്കിലും പൗരന്മാരെ, റോമാക്കാരായി കണക്കാക്കിയിരുന്നില്ല. അവർ ഗ്രാൿചുസ്ഗ്രാക്ചുസ് സഹോദരന്മാർ ഉയർത്തിവിട്ട പ്രത്യാശകളിൽ അള്ളിപ്പിടിച്ച് പ്രക്ഷോഭണം ആരംഭിച്ചു. [[സാംനെറ്റുകൾ]] ആണ് ആദ്യം സമരം തുടങ്ങിയത്. ഇറ്റാലിയന്മാരും മറ്റും ഇവരോട് ചേർന്നു. ക്രി.വ. 90 മുതൽ 86 വരെ ഈ പ്രക്ഷോഭം തുടർന്നു. ഇറ്റാലിയന്മാരും ഇതിൽ പങ്കു ചേർന്നു. അവർക്കെല്ലാം റോമൻ പൗരാവകാശം അനുവദിച്ചാണ് സമരം അവസാനിപ്പിച്ചത്.
 
==== ലൂസിയുസ് കോർണേലിയുസ് സുള്ള ====
 
{{Main|ലൂസിയുസ് കോർണേലിയുസ് സുള്ള}}
[[ലൂസിയുസ് കോർണേലിയുസ് സുള്ള]] റോമിന്റെ തന്നെ സൈന്യത്തെ റോമിനെതിരെ ഉപയോഗിച്ച ആദ്യത്തെയാളാണ്. [[ഗൈയുസ് മാരിയുസ്|മാരിയുസിനെപ്പോലെ]] തന്നെ സുള്ളയും റോമിന്റെ പതനത്തിന് ആക്കം കൂട്ടി. ക്രി.വ. 88-ൽ [[പോണ്ടൂസ്|പോണ്ടൂസീലെ]] [[മിത്രിദാത്തസ്]] എന്ന രാജാവ് റോമിന്റെ ഏഷ്യൻ ഭാഗങ്ങൾ ആക്രമിച്ച് 80,000-ത്തോളം പേരെ കൂട്ടക്കൊല ചെയ്തു. അന്ന് സുള്ളയായിരുന്നു കോൺസുൾ. അദ്ദേഹം യുദ്ധത്തിന് ഒരുമ്പെടുമ്പോൾ മാരിയുസും യുദ്ധനേതൃത്വം അവകാശപ്പെട്ടു എന്നാൽ [[റോമൻ സെനറ്റ്|സെനറ്റ്]] സുള്ളയെയാണ് ഈ ചുമതല ഏല്പിച്ചത്. എന്നാൽ പ്ലീബിയൻ ട്രിബൂണായ സുല്പീസിയുസ് റൂഫുസ് എന്നയാൾ തന്റെ സുഹൃത്തായ മാരിയുസിനെ ഈ ജോലി ഏല്പിക്കണം എന്ന് ശഢിക്കുകയും മാരിയുസിനെ യുദ്ധത്തിനായി അയക്കുകയും ചെയ്തു. സമാധാനപരമായിരുന്നു ഈ പ്രക്രിയകൾ എന്ന് തോന്നാമെങ്കിലും ഒരു പാട് രക്തം അതിനായി ചിന്തപ്പെട്ടു. ഇതിനെത്തുടർന്ന് സുള്ള റോമിലെ ആറ് ലീജിയൺ സേനകളെ തന്നോട് കൂറുള്ളതാക്കി മാറ്റുകയും റോമിലെ നഗരങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ട്രിബൂൺ സുല്പീസിയുസിനെ വധിച്ചു. എന്നാൽ മാരിയുസ് രക്ഷപ്പെട്ടു. അങ്ങനെ റോം സുള്ളക്കു കീഴിലായി. സുള്ള സൈന്യങ്ങളുടെ സഭയായ കൊമ്മീഷ്യാ സെഞ്ചൂറിയാറ്റയ്ക്ക് അധികാരം കൂടുതൽ നൽകുകയും ട്രിബൂണിൻറേയുംട്രിബൂണിന്റേയും മറ്റു സഭകളുടേയും അധികാരം കുറക്കുകയും ചെയ്തു.
 
==== ലൂസിയുസ് കോർണേലിയുസ് ചിന്ന ====
വരി 155:
 
{{Main|ഗൈയുസ് ജൂലിയുസ് കേയ്സർ}}
(ലത്തീനിലെ ഉച്ചാരണം [ˈgaːjus ˈjuːlius ˈkaɪsar]) ഉന്നതകുലജാതനായ സീസർ (കെയ്സർ), ക്രാസ്സുസും പോം‍പേയുമായി യോജിച്ച് പ്രവർത്തിച്ച് പ്രശസ്തിയിലേക്കു വന്നയാളാണ്. ഈ മൂന്നു പേരും ചേർന്നതാണ് '''ത്രിയും‍വരാത്തേ''' (ട്രയം‍വരേറ്റ്) Triumvarate) എന്നറിയപ്പെട്ടിരുന്ന ശക്തികൾ. ഇവരെ നിരസിക്കുവാനുള്ള ശക്തി [[റോമൻ സെനറ്റ്|സെനറ്റിനുണ്ടായില്ല]]. ജൂലിയുസ് ക്രി.മു. 59-ൽ കോൺസുൾ ആയി തിരഞ്ഞെടുക്കപ്പേട്ടു. നാലു [[ലീജിയൺ]], ഇല്ലിറിക്കം, ഗ്വാൾ എന്നിവയുടെ ഗവർണർ ആയി, പോം‍പേയ് റോമിലെ സെനറ്റിനെ ഭരിച്ചു. ക്രാസ്സുസ് ഏഷ്യയിലെ റോമൻ പ്രവിശ്യയിലും ഭരണം നടത്തി. കെയ്സർ ഗ്വാളിൽ ഉണ്ടായ യുദ്ധങ്ങളിൽ വിജയിച്ചു പ്രശസ്തി നേടി. എന്നാൽ ക്രാസ്സുസ് മറ്റൊരു യുദ്ധത്തിൽ വധിക്കപ്പെട്ടു. പോം‍പേയാകട്ടെ കെയ്സറിന്റെ പ്രശസ്തിയിൽ ഭയന്ന് റോമൻ നാടിവാഴികളുമായിച്ചേർന്ന് അദ്ദേഹത്തിനെതിരായി കരുക്കൾ നീക്കി. ഇതറിഞ്ഞ കെയ്സർ തിരിച്ചു വന്ന്‌ പോം‍പേയെ തോല്പിച്ചോടിച്ചു.[[ഫർസാലുസ്]] എന്ന സ്ഥലത്ത് വച്ച് പോം‍പേയുടെ റിപ്പബ്ലിക്കൻ സൈന്യത്തെ സ്പാനിഷ് സൈന്യത്തിന്റെ സഹായത്തോടേ തോൽ‍പിച്ചു. പോം‍പേ ഗ്രീസിൽ അഭയം പ്രാപിച്ചെങ്കിലും അജ്ഞാതനായ ഒരാൾ അദ്ദേഹത്തെ വധിച്ചു. [[ഫർസാലുസ്]] യുദ്ധം അന്തിമമായി റോമൻ റിപ്പബ്ലിക്കിന്റെ അവസാനമായി കരുതാം. ഇവിടന്നങ്ങോട്ട് ജൂലിയുസ് കെയ്സറിൻറേയുംകെയ്സറിന്റേയും പിന്നീടങ്ങോട്ട് സ്വേച്ഛാധിപതിമാരുടേയും കാലം അഥവാ രാജാക്കന്മാരുടെ, സാമ്രാജ്യത്വത്തിന്റെ കാലമായിരുന്നു.
 
സീസർ പ്രതിയോഗികളെയെല്ലാം നിഷ്കരുണം തുടച്ചു നീക്കി കുറേക്കാലം ഭരണം കൈയാളി. ക്ലിയോപാട്രയെ ഈജിപ്തിന്റെ രാജ്ഞിയാക്കി.
വരി 170:
തിരിച്ചു വന്ന ഒക്ടേവിയൻ ക്രി.മു. 29-ൽ റോമാ സാമ്രാജ്യത്തിന്റെ സർവ്വാധിപനായിത്തീർന്നു. റോമാക്കാർ അദ്ദേഹത്തിന് [[ഇം‍പറാത്തോർ]] (ഇമ്പറേറ്റർ) (വിജയിയായ സർവ്വസൈന്യാധിപൻ എന്നർത്ഥം എന്നും അഗസ്തുസ് (അഗസ്റ്റസ്) (രാജകീയ പ്രൌഡിയുള്ളവൻ എന്നർത്ഥം) എന്നും സ്ഥാനപ്പേരുകൾ നല്കി. അദ്ദേഹം ചരിത്രകാരന്മാർക്കിടയിൽ അഗസ്റ്റസ് ചക്രവർത്തി എന്നാണ് അറിയപ്പെടുന്നത്. എന്നാൽ അദ്ദേഹം കെയ്സർ (സീസർ) എന്ന തന്റെ കുടുംബപ്പേർ ചേർത്ത് വിളിക്കാനാണ് ഇഷ്ടപ്പെട്ടത്. ജുലിയോ-ക്ലൌഡിയൻ വംശം ഏകദേശം ഒരു നൂറ്റാണ്ടോളം നിലനിന്നു. [[നീറോ|നീറോവിന്റെ]] കാലം വരെ അത് കുടുംബപ്പേരായി ഉപയോഗിക്കപ്പെട്ടിരുന്നു എങ്കിലും അതിനുശേഷവും ആ പേർ സ്ഥാനപ്പേരിന്റെ രൂപത്തിൽ ഉപയോഗിക്കാൻ തുടങ്ങി.
 
ഈ സമയത്ത് സെനറ്റിലെ എല്ലാ അംഗങ്ങളും ഒക്ടേവിയന്റ്റെ അണികളായിരുന്നു. എതിർത്ത് ശബ്ദമുയർത്തിയവരെ തത്സമയം തന്നെ കശാപ്പ് ചെയ്തിരുന്നു. അദ്ദേഹം പിന്നിട്പിന്നീട് പല തവണ രാജി വയ്ക്കുകയും മറ്റൊരു ഭരണാധികാരി ഇല്ലാതെ ഭയന്ന സെനറ്റ് അധികാരങ്ങൾ വാരിക്കോരിക്കൊടുക്കുകയും താമസിയാതെ സെനറ്റ് ഒരു കളിപ്പാവയാകുകയും എല്ലാ അധികാരങ്ങളും എല്ലാ അർത്ഥത്തിലും അഗസ്റ്റസ് സീസർ കൈക്കലാക്കുകയും ചെയ്തു. <ref> [http://penelope.uchicago.edu/Thayer/E/Roman/Texts/Augustus/Res_Gestae/1*.html റെസ് ഗെസ്റ്റായെ ഡിവി അഗസ്തി എന്ന താമ്രശാസനങ്ങൾ] </ref> ചരിത്രത്തിൽ എല്ലാ രാജ്യങ്ങളിലും കണ്ടു വരുന്ന ആവർത്തനം ഇവിടേയും ആവർത്തിക്കപ്പെട്ടു. പിന്നീടുള്ള അഞ്ച് നൂറ്റാണ്ടുകൾ സീസർമാർ റോമിനെ ഭരിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/റോമൻ_റിപ്പബ്ലിക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്