"രഞ്ജി ട്രോഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 23:
1934-35-ൽ നടന്ന ആദ്യ മത്സരപരമ്പരയിൽ പതിനഞ്ചു ടീമുകൾ പങ്കെടൂത്തു. നോക്കൌട്ട് അടിസ്ഥാനത്തിലാണു മത്സരങ്ങൾ നടന്നതു. ആദ്യ കാലങ്ങളിൽ ടീമുകളെ കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്ക് എന്നു നാലു മേഖലകളായി തിരിച്ച്, ഓരോ മേഖലകളിലേയും ജേതാക്കൾ സെമിഫൈനലിൽ കളിക്കുന്ന രീതിയാണു ഉപയോഗിച്ചത്. {{ref|forfeit}} അല്പകാലം അവസാന മത്സരങ്ങൾ ഒരാൾ വിജയിക്കുന്നതു വരെ (“സമയ ബന്ധിതമല്ലാത്ത”) ആയിരുന്നെങ്കിലും 1949-50 മുതൽ എല്ലാ മത്സരങ്ങളും സമയബന്ധിതമാക്കി. മധ്യമേഖലയെക്കൂടി ഉൾപ്പെടുത്തി 1952-53-ൽ പുനക്രമീകരണം ചെയ്തു.
 
1957-58-ൽ പ്രാദേശിക മത്സരങ്ങൾ നോക്കൌട്ടിനു പകരം ലീഗ് ആക്കി. ഓരോ മേഖലയിൽ നിന്നും ഒരു ടീമാണു നോക്കൌട്ടിലേക്കു കടന്നിരുന്നതു. 1970-71 മുതൽ ഇതു രണ്ടും 1992-93-ൽ മൂന്നും ആയി. 1996-97-ൽ രണ്ടാം റൌൺടിലേയുംറൌണ്ടിലേയും ആദ്യ മത്സരങ്ങൾ ലീഗ് ആക്കി.
 
=== ഇപ്പോൾ ===
2002-03-സീസണിന്റെ തുടക്കത്തോടെ, മേഖലാ സംവിധാനം അവസാനിപ്പിക്കുകയും രണ്ടു ഡിവിഷനുകളായുള്ള ഒരു ഘടനയുണ്ടാക്കുകയും ചെയ്യ്തു. എലൈറ്റ്, പ്ലേറ്റ് എന്നിവയായിരുന്നു അവ. പിന്നിട്പിന്നീട് 2006-07- സീസൺ ആയപ്പോഴേക്കും ഇതിൽ പുന:ക്രമീകരണം നടത്തി യഥാക്രമം സൂപ്പർ ലീഗ്, പ്ലേറ്റ് ലീഗ് എന്നിവയാക്കി.
 
സൂ‍പ്പർ ലീഗിനെ ഏഴും, എട്ടും ടീമുകളായി വിഭജിച്ചപ്പോൾ പ്ലേറ്റ് ലീഗിനെ ആറ് ടീമുകൾ വീതമുള്ള രണ്ടു ഗ്രൂപ്പുകളാക്കി. ഈ രണ്ടു വിഭാഗങ്ങളിൽ നിന്നുള്ള ആദ്യ രണ്ടു ടീമുകൾ നോക്കൌട്ട് ഘട്ടത്തിലേക്ക് പ്രവേശനം നേടുന്നു. പ്ലേറ്റ് ലീഗിൽ ഫൈനലിലെത്തുന്ന ടീമുകൾ അടുത്ത വർഷത്തെ സൂപ്പർ ലീഗിലേക്ക് പ്രവേശനം നേടുന്നു. അതേസമയം സൂപ്പർ ലീഗിൽ ഏറ്റവും തഴെയുള്ള രണ്ട് ടീമുകൾ പ്ലേറ്റ് ലീഗിലേക്കു്‍ തരം താഴ്ത്തപ്പെടുന്നു.
"https://ml.wikipedia.org/wiki/രഞ്ജി_ട്രോഫി" എന്ന താളിൽനിന്ന് ശേഖരിച്ചത്