"സോപാനസംഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
[[കേരളം|കേരളത്തിലെ]] ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് അവതരിപ്പിച്ചു വരുന്ന ഒരു കലാരൂപമാണ് സോപാനസംഗീതം. ക്ഷേത്രത്തിലെ ശീവേലി, നടയടച്ചുതുറക്കൽ എന്നിവക്കാണ് സാധാരണ സോപാനസംഗീതം അവതരിപ്പിക്കുന്നത്. ഇടക്കയാണ് സോപാനസംഗീതത്തിൽ സാധാരണ വാദ്യമായി ഉപയോഗിക്കുന്നത്. എങ്കിലും ചെണ്ട, ചേങ്ങില, ഇലത്താളം, മദ്ദളം, കുഴിത്താളം, തിമില, മരം, കൊമ്പ്, കുഴൽ, വില്ല്, ശംഖ് എന്നിങ്ങനെ അമ്പതിലേറെ വാദ്യങ്ങൾ സോപാനസംഗീതത്തിൽ ഉപയോഗിക്കാറുണ്ട്.‍ മാരാർ, പൊതുവാൾ എന്നീ സമുദായങ്ങളിലുള്ളവരാണ് സോപാന സംഗീതം അവതരിപ്പിക്കുവർ.
 
[[ക്ഷേത്രം|ക്ഷേത്രത്തിനു]] ([[ഗർഭഗൃഹം|ഗർഭഗൃഹത്തിനു]]) അടുത്തുള്ള പടികളെ ആണു സോപാനം എന്നു പറയുന്നത്‍. മലയാളത്തിലോ സംസ്കൃതത്തിലോ ഉള്ള ദൈവ-ദേവീ സ്തുതികളാണ് സോപാനസംഗീതത്തിൽ ഉപയോഗിക്കുന്നത്. ഗീതാഗോവിന്ദത്തിലെ 24 ഗീതങ്ങൾ സോപാനസംഗീതത്തിൽ അവതരിപ്പിച്ച് വരുന്നുണ്ട്. [[അഷ്ടപദി (വിവക്ഷകൾ)|അഷ്ടപദിയാണ്]] സാധാരണ സോപാനസംഗീതത്തിൽ പാടുന്നത്. സോപാനസംഗീതത്തിലെ വാദ്യമായ [[ഇടയ്ക്ക]] കൊട്ടുന്ന ആൾ തന്നെയാണ് പാട്ടും പാടുക.
[[File:സോപാനസംഗീതകച്ചേരി.resized.jpg|thumb|സോപാന സംഗീത കച്ചേരി]]
പമ്പരാഗത രീതികളെ മാറ്റി ജനകീയ സദസ്സുകളിൽ സോപാനസംഗീതത്തെ അവതരിപ്പിച്ച കലാകാരനായിരുന്നു [[ഞരളത്ത് രാമപ്പൊതുവാൾ]]. 'ജനഹിത സോപാനം' എന്ന ജനകീയമായ രൂപം അദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്. രാമപ്പൊതുവാളിന്റെ മകനായ ഞരളത്ത് ഹരിഗോവിന്ദൻ കേരളത്തിലെ അറിയപ്പെടുന്ന സോപാനസംഗീതജ്ഞനാണ്.
"https://ml.wikipedia.org/wiki/സോപാനസംഗീതം" എന്ന താളിൽനിന്ന് ശേഖരിച്ചത്